നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് ഹൈക്കോടതി സമയം നീട്ടി നൽകി. ഒന്നരമാസത്തെ സമയം കൂടിയാണ് അനുവദിച്ചത്. തുടരന്വേഷ റിപ്പോർട്ട് വിചാരണകോടതിയിൽ സമർപ്പിക്കാനുള്ള സമയം 30ന് അവസാനിച്ചിരുന്നു. തുടർന്ന് പ്രോസിക്യൂഷൻ കാലാവധി നീട്ടി ചോദിക്കുയായിരുന്നു.വിചാരണകോടതിയിലുള്ള , നടിയെ ആക്രമിച്ച ദൃശ്യങ്ങൾ അടങ്ങിയ മെമ്മറികാർഡിന്റെ ഹാഷ്‌വാല്യുവിൽ മാറ്റമുണ്ടായതിനാൽ ഫൊറൻസിക് പരിശോധന ആവശ്യമാണെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. നിലവിൽ ലഭിച്ച ഡിജിറ്റൽ രേഖകളുടെ പരിശോധന പൂർത്തിയായിട്ടില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.