കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ കശ്മീരില്‍ ഉന്നതതല യോഗം ചേരുന്നു. കശ്മീരി പണ്ഡിറ്റ് സമൂഹത്തെ ലക്ഷ്യംവച്ചുള്ള കൊലപാതക പരമ്പരകളുടെ പശ്ചാത്തലത്തിലാണ് യോഗം. കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മാനോജ് സിന്‍ഹ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, കരസേനാ മേധാവി മനോജ് പാണ്ഡെ, ജമ്മു കശ്മീര്‍ പോലിസ് ഡയറക്ടര്‍ ജനറല്‍ ദില്‍ബാഗ് സിങ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ലെഫ്റ്റനന്റ് ഗവര്‍ണറെ അമിത് ഷാ ഡല്‍ഹിക്ക് വിളിപ്പിക്കുകയായിരുന്നു. ജമ്മു കശ്മീര്‍ ഭരണകൂടം, സൈനിക മേധാവി, സുരക്ഷാ, രഹസ്യാന്വേഷണ ഏജന്‍സികളിലെ ഉന്നത ഉദ്യോഗസ്ഥരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വെള്ളിയാഴ്ച ഡല്‍ഹിയില്‍ ചര്‍ച്ച നടത്തി.