തൃക്കാക്കരയില്‍ യുഡിഎഫ് തേരോട്ടത്തില്‍ എല്‍ഡിഎഫ് കടപുഴകി.25,016 വോട്ടുകളുടെ ഭുരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ഥിയും അന്തരിച്ച പി ടി തോമസിന്റെ ഭാര്യയുമായ ഉമാ തോമസ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ.ജോ ജോസഫിനെ പരാജയപ്പെടുത്തിയത്.എല്ലാ പ്രവചനങ്ങളെയും കാറ്റില്‍പ്പറത്തിക്കൊണ്ടുള്ള വിജയമാണ് യുഡിഎഫും ഉമാ തോമസും തൃക്കാക്കരയില്‍ നേടിയത്.തൃക്കാക്കര മണ്ഡലം രൂപീകൃതമായതിനു ശേഷമുള്ള ഏറ്റവും വലിയ ഭൂരിപക്ഷത്തിന്റെ അകമ്പടിയോടെയാണ് ഉമാ തോമസ് നിയമസഭയുടെ പടി കയറുന്നത്.2011 ല്‍ യുഡിഎഫിന്റെ ബെന്നി ബഹനാന്‍ നേടിയ 22,406 വോട്ടുകളുടെ ഭുരിപക്ഷമായിരുന്നു തൃക്കാക്കരയിലെ ഇതുവരെയുള്ള ഏറ്റവും വലിയ ഭുരിപക്ഷം. ഇതാണ് ഉമാ തോമസ് ഉപതിരഞ്ഞെടുപ്പില്‍ മറികടന്നത്.