ഒളിവില്‍ കഴിയുന്ന പിസി ജോര്‍ജിനായി കൊച്ചി പോലിസ് അന്വേഷണം തുടരുന്നു. പി.സി ജോര്‍ജ്ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ പോലിസ് തിരഞ്ഞിരുന്നെങ്കിലും കണ്ടെത്താനായില്ല. പി സി ജോര്‍ജിന്റെ വീട്ടുകാര്‍ക്കോ ബന്ധപ്പെട്ടവര്‍ക്കോ ഒളിവില്‍ കഴിയുന്ന ജോര്‍ജിനെ കുറിച്ച് യാതൊരു വിവരവുമില്ലെന്നാണ് പറയുന്നത്. ജോര്‍ജിന്റെ ഗണ്മാനെയും അടുത്ത ബന്ധുക്കളെയും ചോദ്യം ചെയ്തിരുന്നു. ഇതിനിടെ വെണ്ണലയിലെ വിദ്വേഷപ്രസംഗക്കേസില്‍ പി സി ജോര്‍ജ് മുന്‍കൂര്‍ ജാമ്യം തേടി ഇന്ന് ഹൈക്കോടതിയെ സമീപിക്കും. പിസി ജോര്‍ജ് നടത്തിയത് പ്രകോപനപരമായ പ്രസംഗമെന്ന കണ്ടെത്തലോടെയാണ് എറണാകുളം ജില്ലാ സെഷന്‍സ് കോടതി ജാമ്യാപേക്ഷ തളളിയത്.