EN24TV

പെട്രോള്‍ പമ്പിലെ തര്‍ക്കം; കുന്നംകുളത്ത് യുവാവിന് കുത്തേറ്റു

കുന്നംകുളത്ത് പട്ടാമ്പി റോഡിലെ പെട്രോള്‍ പമ്പില്‍ യുവാക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. പഴുന്നാന പാറപ്പുറത്ത് വീട്ടില്‍ അനസി(19) നാണ് കുത്തേറ്റത്. ഇയാളെ കുന്ദംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പട്ടാമ്പി റോഡില്‍ പാറയില്‍ പള്ളിക്ക് എതിര്‍വശമുള്ള പമ്പിലാണ് സംഘര്‍ഷമുണ്ടായത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് അനസും മറ്റൊരു സുഹൃത്തും കൂടി പെട്രോള്‍ അടിക്കുന്നതിനായി എത്തിയതായിരുന്നു. പമ്പിലേക്ക് കടക്കുമ്പോള്‍ ബൈക്ക് മുന്നിലിട്ട് വെട്ടിച്ചത് ചോദ്യം ചെയ്ത് കൊണ്ട് പുറമേനിന്ന് എത്തിയ രണ്ടുപേര്‍ ഇവരുമായി തര്‍ക്കമുണ്ടാകുകയും സംഘര്‍ഷത്തില്‍ എത്തുകയും ആയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *