EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



വികസന പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കൽ നടപടികൾക്കുള്ള സർവെ…

വികസന പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കൽ നടപടികൾക്കുള്ള സർവെ വേഗത്തിൽ പൂർത്തിയാക്കാൻ സർവെയർമാരുടെ കുറവ് പരിഹരിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. തിരുവന്തപുരം ജില്ലാ റവന്യൂ അസംബ്ലിയിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.സർവെയറുടെ അഭാവത്താൽ പദ്ധതി നിർവഹണം മുടങ്ങാനാവില്ല. വേണ്ടിവരുന്ന സർവെയർമാരുടെ എണ്ണം റിപ്പോർട്ട് ചെയ്യാൻ ജില്ലാ കളക്ടർക്ക് മന്ത്രി നിർദേശിച്ചു. റവന്യൂ സെക്രട്ടേറിയറ്റ് തീരുമാനം അനുസരിച്ച് വില്ലേജ് ഓഫീസർമാർ അടക്കം ജീവനക്കാർക്ക് അവധി അനുവദിക്കുന്നതിൽ നിയന്ത്രണം കർശനമാക്കണമെന്നും അദ്ദേഹം പറഞ്ഞു.തിരുവനന്തപുരം ജില്ലാ കളക്ടർ അനു കുമാരി ജില്ലയിലെ പ്രവർത്തനങ്ങൾ വിവരിച്ചു. ജില്ലയിലെ എംഎൽഎമാരായ മന്ത്രി ജി ആർ അനിൽ, കടകംപള്ളി സുരേന്ദ്രൻ, ആൻ്റണി രാജു, വി ജോയ്, വി ശശി, ഡി കെ മുരളി, ഐ ബി സതീഷ്, എം വിൻസെൻ്റ്, ജി സ്റ്റീഫൻ, സി കെ ഹരീന്ദ്രൻ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. പട്ടയം, ഡിജിറ്റൽ റീ സർവെ, ഭൂമിയും വീടും അനുവദിക്കുന്നതിനുള്ള ഇനം മാറ്റം, വില്ലേജ് ഓഫീസിന് സ്ഥലം അനുവദിക്കൽ, സ്മാർട്ട് വില്ലേജ് നിർമ്മാണം, റവന്യൂ ടവർ നിർമ്മാണം, ഭൂമി ഏറ്റെടുക്കൽ തുടങ്ങി എംഎൽഎമാർ ഉന്നയിച്ച വിഷയങ്ങൾക്ക് റവന്യൂ മന്ത്രി കെ രാജൻ മറുപടി പറഞ്ഞു.വിവിധ പദ്ധതികളിൽ നിലനിൽക്കുന്ന കോടതി സ്റ്റേ ഒഴിവാക്കാൻ സർക്കാരിൻ്റെ നിയമപരമായ ഇടപെടലുകൾ വേഗത്തിലാക്കും.റവന്യൂ വകുപ്പ് സെക്രട്ടറി എം ജി രാജമാണിക്യം, ലാൻഡ് റവന്യൂ കമ്മിഷണർ ജീവൻ ബാബു കെ, റവന്യൂ അഡീഷണൽ സെക്രട്ടറി എ ഗീത, സർവെ ഡയറക്ടർ സീറാം സാംബശിവ റാവു, ലാൻഡ് റവന്യൂ ജോയിൻ്റ് കമ്മിഷണർ കെ മീര തുടങ്ങി റവന്യൂ ഉദ്യോഗസ്ഥർ പങ്കെടുത്തു.

വഖഫ് നിയമ ഭേദഗതി ഭരണഘടനാവിരുദ്ധമെന്ന കോൺഗ്രസ് വാദം തകർന്നു :- ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

വഖഫ് നിയമഭേദഗതി ഭരണഘടനാവിരുദ്ധമെന്ന കോൺഗ്രസ് വാദം സുപ്രീം കോടതി വിധിയോടെ തകർന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മുനമ്പം ജനത ഉൾപ്പെടെ ആയിരക്കണക്കിന് പേർ നേരിടുന്ന വകഖഫ് അധിനിവേശ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാണ് വഖഫ് നിയമഭേദഗതി കേന്ദ്രസർക്കാർ കൊണ്ടുവന്നത്. എന്നാൽ ഇത് ഭരണഘടനാവിരുദ്ധമാണെന്ന് വരുത്തിതീർക്കാൻ കോൺഗ്രസ് ഉൾപ്പെടെയുള്ള ഇൻഡി മുന്നണിയിലെ രാഷ്ട്രീയ പാർട്ടികൾ നടത്തിയ ശ്രമങ്ങൾ ഏറ്റ തിരിച്ചടിയാണ് സുപ്രീംകോടതിയുടെ നടപടികൾ.മുനമ്പം ജനതയ്ക്ക് ബിജെപി കൊടുത്ത വാക്ക് ഇതോടുകൂടി യാഥാർത്ഥ്യമാകുകയാണ്. മുനമ്പത്തെ പ്രശ്നം പരിഹരിക്കാൻ ആവശ്യമായ നിയമഭേദഗതിയിലെ നടപടികളായ സെക്ഷൻ 40 നീക്കം ചെയ്തതും സെക്ഷൻ 2 ചേർത്തതുമായ നടപടികളിൽ ഒരുതരത്തിലുള്ള ഇടപെടലും സുപ്രീംകോടതി തയ്യാറായിട്ടില്ല എന്നത് ഏറെ ശ്രദ്ധേയമാണ്.കോൺഗ്രസും മുസ്ലിംലീഗും സിപിഎം ഉൾപ്പെടെയുള്ള ഇൻഡി മുന്നണിയിലെ മറ്റു പാർട്ടികളും കോടതിയിൽ ആവശ്യപ്പെട്ട മറ്റൊരു പ്രധാനപ്പെട്ട കാര്യം വഖഫ് ബോർഡിലും കൗൺസിലിലും മറ്റു മതവിശ്വാസികൾ ഉണ്ടാകാൻ പാടില്ല എന്നതായിരുന്നു. എന്നാൽ അതിന് വിരുദ്ധമായാണ് സുപ്രീംകോടതി നിലപാട് സ്വീകരിച്ചത്.
അതുകൊണ്ടുതന്നെ സുപ്രീംകോടതി ഉത്തരവ് സ്വാഗതാർഹമാണ്. വഖഫ് കയ്യേറ്റത്തിന്റെ പേരിൽ ഭീഷണി നേരിടുന്നവർക്കും യഥാർത്ഥ വഖഫ് ഭൂമിക്കും ഒരേപോലെ ഗുണം ചെയ്തതാണ് നിയമഭേദഗതിയും ഇപ്പോഴുണ്ടായ സുപ്രീംകോടതിയുടെ ഇടപെടലും. എന്നാൽ മുനമ്പം ജനതയ്ക്ക് ഉൾപ്പെടെ നീതി ലഭിക്കേണ്ട നിയമഭേദഗതിയെ പ്രീണന വോട്ടുബാങ്ക് രാഷ്ട്രീയം കാരണം കോൺഗ്രസും മറ്റു പ്രതിപക്ഷ പാർട്ടികളും അന്ധമായി എതിർക്കുകയാണ്. സുപ്രീംകോടതിയിൽ നിന്ന് ഇക്കൂട്ടർക്ക് തിരിച്ചടി കിട്ടിയ പശ്ചാത്തലത്തിലെങ്കിലും മുനമ്പം ജനതയെ പോലെ സ്വന്തം മണ്ണിനായി പോരാടുന്നവർക്ക് ഒപ്പം നിന്ന് നിയമഭേദഗതിയെ അംഗീകരിക്കാൻ പ്രതിപക്ഷ പാർട്ടികൾ തയ്യാറാവണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രസ്താവിച്ചു.

ചാക്ക ഫ്ലൈ ഓവറിന് സമീപത്തായി പണിപൂർത്തിയാകാത്ത ബഹുനില കെട്ടിടത്തിന്‍റെ രണ്ടാം നിലയില്‍ അജ്ഞാത മൃതദേഹം

ചാക്ക ഫ്ലൈ ഓവറിന് സമീപത്തായി പണിപൂർത്തിയാകാത്ത ബഹുനില കെട്ടിടത്തിന്‍റെ രണ്ടാം നിലയില്‍ അജ്ഞാത മൃതദേഹം കണ്ടത്തി.ഏകദേശം 30 വയസിനും 40 വയസിനും ഇടയ്ക്ക് പ്രായം തോന്നിക്കുന്ന യുവാവിൻ്റെതാണ് മൃതദേഹം. പാന്‍റും ഷർട്ടുമാണ് ധരിച്ചിരിക്കുന്നത്. രണ്ടാഴ്ചയോളം പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയതെന്നും ഏതെങ്കിലും വിവരം അറിയുന്നവർ പേട്ട പൊലീസുമായി ബന്ധപ്പെടണമെന്നും പേട്ട എസ്‌.എച്ച്‌.ഒ അറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Comment

Your email address will not be published. Required fields are marked *