EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



തലസ്ഥാനത്ത് എ.ബി.വി.പി മാർച്ചിൽ സംഘർഷം.

സർവ്വകലാശാലകളെ പാർട്ടി ഓഫീസുകളാക്കുന്ന ഇടതുപക്ഷ സ്വജനപക്ഷപാതത്തിനെതിരെ ഭരണകൂടത്തിന് വിടുപണി ചെയ്യുന്ന പോലീസ് നിഷ്ക്രിയത്വത്തിനെതിരെയാണ് എ.ബി.വി.പി മാർച്ച് നടത്തിയത്. വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് 2വർഷം വിദ്യാർത്ഥികളെ മഹാരാജാസ് കോളേജിൽ പഠനം നടത്തിയ കെ.വിദ്യയുടെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം പ്രതിഷേധത്തിൽ ഉയർന്നിരുന്നു.

‘ഞങ്ങള്‍ തിരിച്ചടിച്ചാല്‍ നിങ്ങള്‍ താങ്ങില്ല’;ബി.ജെ.പിയെ വെല്ലുവിളിച്ച്- എംകെ സ്റ്റാലിന്‍…

മന്ത്രി വി സെന്തില്‍ ബാലാജിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത നടപടിയില്‍ ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍.സാമൂഹികമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലായിരുന്നു സ്റ്റാലിന്റെ വിമര്‍ശനം. ധൈര്യം ഉണ്ടെങ്കില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടണം. ഞങ്ങള്‍ തിരിച്ചടിച്ചാല്‍ നിങ്ങള്‍ക്ക് താങ്ങാനാവില്ല. ഡിഎംകെയുടെ പോരാട്ട ചരിത്രം പഠിക്കണം. അത് അറിയില്ലെങ്കില്‍ ഡല്‍ഹിയിലെ മുതിര്‍ന്ന നേതാക്കളോട് ചോദിക്കണം. ഇത് ഭീഷണി അല്ല, മുന്നറിയിപ്പാണെന്നും സ്റ്റാലിന്‍ പറഞ്ഞു.ഒരു തീവ്രവാദിയെ അറസ്റ്റ് ചെയ്യുന്നതുപോലെയാണ് മന്ത്രി സെന്തില്‍ ബാലാജിയെ പിടികൂടിയത്. അദ്ദേഹത്തെ മാനസികമായി ഇഡി പീഡിപ്പിക്കുകയാണ്. …

‘ഞങ്ങള്‍ തിരിച്ചടിച്ചാല്‍ നിങ്ങള്‍ താങ്ങില്ല’;ബി.ജെ.പിയെ വെല്ലുവിളിച്ച്- എംകെ സ്റ്റാലിന്‍… Read More »

വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ 2 കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍മാര്‍ ഡി.ആര്‍.ഐ കസ്റ്റഡിയില്‍…

വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍മാര്‍ ഡി.ആര്‍.ഐ.യുടെ കസ്റ്റഡിയില്‍. തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍മാരായ അനീഷ് മുഹമ്മദ്, നിതിന്‍ എന്നിവരെയാണ് ഡി.ആര്‍.ഐ. കസ്റ്റഡിയിലെടുത്തത്.2 ദിവസം മുന്‍പ് തിരുവനന്തപുരം വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച നാലുകിലോ സ്വര്‍ണം പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥരും നിരീക്ഷണത്തിലായത്.ഇന്ന് കൊച്ചിയിലെ ഓഫീസിലേക്ക് ചോദ്യംചെയ്യാന്‍ വിളിപ്പിച്ച ഇരുവരെയും ഡി.ആര്‍.ഐ. കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പതിനായിരത്തലധികം പേര്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ പനി ബാധിച്ച് ചികിത്സ തേടി…

സംസ്ഥാനത്ത് പനി പടര്‍ന്നുപിടിക്കുന്നു. ചൊവ്വാഴ്ച മാത്രം പതിനായിരത്തലധികം പേര്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ പനി ബാധിച്ച് ചികിത്സ തേടി. കാലവര്‍ഷം ശക്തമാകുന്നതിന് മുമ്പ് തന്നെ സംസ്ഥാനത്തെ പനി പടരുകയാണ്. ഒരുലക്ഷത്തോളം പേരാണ് സാധാരണ പനി കാരണം 13 ദിവസത്തിനുള്ളില്‍ ചികിത്സ തേടിയത്.കഴിഞ്ഞ രണ്ട് ദിവസാമായി സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സക്കെത്തിയത് ഇരുപതിനായിരം രോഗികളാണ്. ഡെങ്കിപ്പനിയാണ് കൂടുതല്‍ പടരുന്നത്. ഇന്നലെ മാത്രം 63 പേര്‍ക്ക് ഡെങ്കി സ്ഥിരീകരിച്ചു. 148 പേരാണ് രോഗലക്ഷണങ്ങളോടെ ആശുപത്രികളിലെത്തിയത്. ഈ മാസം 1783 പേര്‍ ഡെങ്കി ലക്ഷണങ്ങളുമായി …

പതിനായിരത്തലധികം പേര്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ പനി ബാധിച്ച് ചികിത്സ തേടി… Read More »

സെന്തിലിനു ശസ്ത്രക്രിയ, നില ​ഗുരുതരമെന്ന് ഭാര്യ…

ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിക്ക് അടിയന്തര അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ. ആഞ്ജിയോഗ്രാം പരിശോധനയ്ക്ക് മന്ത്രിയെ വിധേയനാക്കിയെന്നും ഹൃദയധമനികളിൽ മൂന്ന് ബ്ലോക്ക് കണ്ടെത്തിയെന്നും ഉടൻ ബൈപ്പാസ് സർജറിക്ക് വിധേയനാക്കണമെന്നും മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കുന്നു.അതിനിടെ, സെന്തിൽ ബാലാജിയുടെ അറസ്റ്റിനെതിരെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചു. ഇന്ന് ഉച്ചയ്ക്ക് തന്നെ ഹർജി പരിഗണിക്കും. അന്വേഷണവുമായി സഹകരിക്കുമെന്ന് പറഞ്ഞിട്ടും സെന്തിൽ ബാലാജിയോട് ഇഡി മനുഷ്യത്വരഹിതമായി പെരുമാറിയതെന്തിനെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ ചോദിച്ചു. 2024ൽ …

സെന്തിലിനു ശസ്ത്രക്രിയ, നില ​ഗുരുതരമെന്ന് ഭാര്യ… Read More »

കുടുംബശ്രീ ജില്ലാ മിഷൻ കൂട്ടിക്കൽ പ്രളയ ബാധിതർക്ക് നിർമ്മിച്ച് നൽകുന്ന ഭവനങ്ങളുടെ താക്കോൽ കൈ മാറ്റ ചടങ്ങ് സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യുന്നു…

ചാന്ദ്രയാൻ 3 വിക്ഷേപണം ജൂലായ് പകുതിയിൽ…

ഇന്ത്യയുടെ ചാന്ദ്രദൗത്യം ചാന്ദ്രയാൻ മൂന്നിന്റെ വിക്ഷേപണം ജൂലായ് 12 നും 19 നും ഇടയിൽ നടത്താനുള്ള തീവ്രശ്രമത്തിലാണെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ എസ്.സോമനാഥ് പറഞ്ഞു.ഉപഗ്രഹം ബംഗളൂരുവിലെ യു.ആർ.റാവു ഉപഗ്രഹ കേന്ദ്രത്തിൽനിന്ന് ശ്രീഹരിക്കോട്ട സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെത്തിയിട്ടുണ്ട്.അവിടെ അതിന്റെ അന്തിമഘട്ടപ്രവർത്തനങ്ങൾ നടക്കുകയാണ്.

അസമില്‍ ബിജെപി വനിതാ നേതാവിനെ കൊലപ്പെടുത്തി റോഡരികില്‍ തള്ളി…

അസമില്‍ ബിജെപിയുടെ വനിതാ നേതാവിനെ കൊലപ്പെടുത്തി റോഡരികില്‍ തള്ളി. ബിജെപി ഗോല്‍പാര ജില്ല സെക്രട്ടറി ജൊനാലി നാഥാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെയാണ് ദേശീയപാത17ലെ കൃഷ്ണായ സല്‍പാര്‍ മേഖലയില്‍ നിന്നാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച വൈകീട്ട് ഇസ് ലാംപുരിലേക്ക് പോയ ജൊനാലി നാഥിനെ കാണാനില്ലെന്ന് കാണിച്ച് അന്നുതന്നെ ബന്ധുക്കള്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം ദേശീയപാതയോരത്ത് തള്ളിയ നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയ്ക്ക് മാര്‍ക്കറ്റില്‍ വച്ചാണ് ഇവരെ അവസാനമായി കണ്ടതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ …

അസമില്‍ ബിജെപി വനിതാ നേതാവിനെ കൊലപ്പെടുത്തി റോഡരികില്‍ തള്ളി… Read More »