EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



കാനഡയിൽ നടക്കുന്ന ജി 7 ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണം…

കാനഡയില്‍ നടക്കുന്ന ജി 7 ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണം. കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയാണ് മോദിയെ ക്ഷണിച്ചത്. മാർക്ക് കാർണിയുടെ ക്ഷണം സ്വീകരിച്ച പ്രധാനമന്ത്രി അദ്ദേഹത്തിന് നന്ദി അറിയിച്ചു.മികച്ച ജനാധിപത്യ രാഷ്ട്രങ്ങള്‍ എന്ന നിലയ്ക്ക്, പരസ്പര ബഹുമാനത്തിലും സഹകരണത്തിലും ഇന്ത്യയും കാനഡയും മുന്നോട്ടുപോകുമെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ഉച്ചകോടിയിലെ കൂടിക്കാഴ്ചയ്ക്കായി കാത്തിരിക്കുന്നുവെന്നും മോദി വ്യക്തമാക്കി. ഇന്ത്യയ്ക്കും കാനഡയ്ക്കുമിടയിൽ നയതന്ത്രബന്ധം വഷളായിരിക്കെ, ആതിഥേയരായ കാനഡ ഇന്ത്യയെ ക്ഷണിക്കുമോ എന്നതില്‍ ആശയക്കുഴപ്പം ഉണ്ടായിരുന്നു. ഇതിനിടെയാണ് മാർക്ക് കാർണിയുടെ …

കാനഡയിൽ നടക്കുന്ന ജി 7 ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണം… Read More »

ദാരിദ്രം പറഞ്ഞിരുന്ന പഴയ കെഎസ്ആർടിസി അല്ല ഇപ്പോഴുള്ളത്: മന്ത്രി കെ.ബി. ഗണേഷ് കുമാർ…

വിഴിഞ്ഞം ഡിപ്പോയിൽ ശീതീകരിച്ച ടിക്കറ്റ് ആൻഡ് ക്യാഷ് കൗണ്ടറും സ്ത്രീകളുടെ വിശ്രമ മന്ദിരവും ഉദ്ഘാടനം ചെയ്തു കെഎസ്ആർടിസിയുടെ പ്രീമിയം എസി ബസ്, മുന്നാറിലെ ഡബിൾ ഡെക്കർ ബസ്, വെയിറ്റിംഗ് റൂം, ഡ്രൈവിംഗ് സ്കൂൾ എന്നിവയിലൂടെ കെഎസ്ആർടിസിയുടെ വരുമാനം വർധിച്ചുവെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ. ബി.ഗണേഷ് കുമാർ. ദാരിദ്ര്യവും പഞ്ഞവും കൊണ്ട് ഞെരുങ്ങുന്ന പഴയ കെഎസ്ആർടിസി അല്ല നിലവിലുള്ളതെന്നും മന്ത്രി. വിഴിഞ്ഞം ഡിപ്പോയിൽ ശീതീകരിച്ച ടിക്കറ്റ് ആൻഡ് ക്യാഷ് കൗണ്ടറും സ്ത്രീകളുടെ വിശ്രമ മന്ദിരവും ഉദ്ഘാടനം ചെയ്ത് …

ദാരിദ്രം പറഞ്ഞിരുന്ന പഴയ കെഎസ്ആർടിസി അല്ല ഇപ്പോഴുള്ളത്: മന്ത്രി കെ.ബി. ഗണേഷ് കുമാർ… Read More »

ബെംഗളൂരു ദുരന്തത്തിൽ നടുങ്ങി രാജ്യം പൊലിഞ്ഞത് 11 ജീവനുകൾ, 47 പേർക്ക് പരിക്ക്, സുരക്ഷാ വീഴ്ചയെന്ന് വിമർശനം…

ഇന്ത്യൻ പ്രീമിയർ ലീഗ് ജേതാക്കളായ റോയൽ ചലഞ്ചേഴ്‌സ് താരങ്ങളെയും വഹിച്ചുകൊണ്ടുള്ള ബസ് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ എത്തുമ്പോൾ ആരാധകർ ആവേശത്തിലായിരുന്നു. എന്നാൽ ആ ആവേശം ഒരു ദുരന്തമായി മാറാൻ അധികം സമയമെടുത്തില്ല. ഐപിഎൽ വിജയാഘോഷത്തിനിടെയുണ്ടായ ദുരന്തത്തിൽ നടുങ്ങിയിരിക്കുകയാണ് രാജ്യം.തിക്കിലും തിരക്കിലും പെട്ട് പതിനൊന്ന് പേർക്കാണ് ജീവൻ നഷ്ടമായത്. ഇവരുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. 47 പേർക്കാണ് സംഭവത്തിൽ പരിക്കേറ്റത്. ഇവർ ചികിത്സയിലാണ്.അതിനിടെ റോയൽ ചലഞ്ചേഴ്സ് മാനേജ്മെന്റിനെതിരെയും പ്രതിഷേധം ശക്തമാണ്.സർക്കാരിൻറെ അനാസ്ഥയെണിതെന്നാണ് ബിജെപിയുടെ ആരോപണം.

സർക്കാർ സഹായം എത്തുക ഏറ്റവും അർഹരായവരുടെ കരങ്ങളിൽ: മന്ത്രി എം ബി രാജേഷ്…

സർക്കാർ സഹായങ്ങൾ ഏറ്റവും അനുയോജ്യരും അർഹരുമായവർക്ക് ലഭിക്കും എന്നതാണ് പിണറായി സർക്കാരിന്റെ മുഖമുദ്ര എന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെൻ്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് . പൂവച്ചൽ ഗ്രാമപഞ്ചായത്തിൽ ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയത്തിൻ്റെ ശിലാസ്ഥാപനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .സമയ ബന്ധിതമായി വികസന പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതിലൂടെ ഈ സർക്കാരിൻ്റെ മികവ് വിളിച്ചോതുകയാണ്. ഈ കാര്യത്തിൽ സർക്കാരിനോടുള്ള വിശ്വാസത്തിൻ്റെ തെളിവാണ് ഭൂമിയും പണവും സംഭാവനകളായി സർക്കാരിലേക്ക് ലഭിക്കുന്നതും ആ തുക കൃത്യമായി …

സർക്കാർ സഹായം എത്തുക ഏറ്റവും അർഹരായവരുടെ കരങ്ങളിൽ: മന്ത്രി എം ബി രാജേഷ്… Read More »

കിളിമാനൂർ വെള്ളല്ലൂർ ഗവ LPS ൻ്റെ മിനി ബസ് കുട്ടികളുമായി വയലിലേക്ക് മറിഞ്ഞു…

5 ഓളം കുട്ടികൾ ഉണ്ടായിരുന്നു…6 വിദ്യാർത്ഥികൾക്ക് സാരമായ പരിക്കുകൾ സംഭവിച്ചു. കുട്ടികളെയും ബസ് ജീവനക്കാരെയും ഹോസ്പിറ്റലിൽ എത്തിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 10 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി രണ്ടു പേര്‍ അറസ്റ്റില്‍…

അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 10 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി രണ്ടു പേര്‍ അറസ്റ്റില്‍. 23 വയസ്സുള്ള യുവാവും 21 വയസ്സുള്ള യുവതിയുമാണ് പിടിയിലായത്. സമീപകാലത്ത് തിരുവനന്തപുരം വിമാനത്താവളത്തില്‍ നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്. ബാങ്കോക്കില്‍ നിന്നെത്തിയ വിമാനത്തിലാണ് യുവാവും യുവതിയും ഉണ്ടായിരുന്നത്. പരിശോധനയില്‍ ബാഗില്‍ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്.

നിശാഗന്ധിയെ ആവേശത്തിലാഴ്‌ത്തി ശ്രുതിലയ സന്ധ്യ…

ജീവൻ ടി.വി മാനേജിംഗ് ഡയറക്ടർ ശ്രീ. ബേബി മാത്യു മേയർ ആര്യ രാജേന്ദ്രനു ഉപഹാരം കൈമാറുന്നു. എന്റെ കേരളം പ്രദർശന മേളയുടെ അഞ്ചാം ദിനത്തിൽ ശ്രീലക്ഷ്മി ശങ്കർദേവ് നയിച്ച എസ് എസ് ലൈവിൻ്റെ ബാൻഡ് പെർഫോമൻസും പിന്നണി ഗായകർ അണിചേർന്ന ശ്രുതിലയ സന്ധ്യയും പ്രേക്ഷകർക്ക് ആവേശം പകർന്നു.നാടൻ പാട്ടുകളും സിനിമാ ഗാനങ്ങളും കവർ വേർഷനിൽ പാടിയാണ് എസ് എസ് ലൈവ് പ്രേക്ഷക പ്രീതി നേടിയെടുത്തത്. “കണ്ണോട് കാൺപതെല്ലാം”,”അപ്പോഴും പറഞ്ഞില്ലേ” എന്നീ പാട്ടുകളുടെ കവർ വ്യത്യസ്ത അനുഭവങ്ങളായി.കൂടാതെ ബാലഗോപാൽ …

നിശാഗന്ധിയെ ആവേശത്തിലാഴ്‌ത്തി ശ്രുതിലയ സന്ധ്യ… Read More »

സന്ദർശക തിരക്കേറി പ്രദർശന വിപണന മേള…

മേള കാണാനെത്തിയവരുടെ വൻ തിരക്കാണ് അവധി ദിനമായ ഞായറാഴ്ചയും കനകക്കുന്നിൽ അനുഭവപ്പെട്ടത്.അരുമ മൃഗങ്ങളുടെ പ്രദർശനം ഒരുക്കുന്ന മൃഗസംരക്ഷണ വകുപ്പിൻ്റെ സ്റ്റാൾ, ഇരട്ട കഴുമരം ചിത്രീകരിക്കുന്ന ജയിൽ വകുപ്പ് സ്റ്റാൾ, സാഹസികത ഒരുക്കുന്ന ഫയർ ആന്റ് റസ്ക്യൂ, എ.ഐ ടീച്ചറുള്ള സ്‌റ്റാർട്ടപ്പ് മിഷൻ, കായിക പരിശീലനം ഒരുക്കുന്ന സ്പോർട്സ് കൗൺസിൽ തുടങ്ങിയവയെല്ലാം മേളയിലെ സവിശേഷതകളാണ്.രുചിയുടെ കലവറ ഒരുക്കുന്ന കുടുംബശ്രീ ഫുഡ് കോർട്ടിൽ ദിവസവും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കൺസ്യൂമർഫെഡിന്റെ സ്കൂൾ വിപണിയിൽ വിലക്കുറവിൽ സാധനങ്ങൾ വാങ്ങാൻ എത്തുന്നവരും ഏറെയാണ്.ഭിന്നശേഷി …

സന്ദർശക തിരക്കേറി പ്രദർശന വിപണന മേള… Read More »

ഇരുനേതാക്കളുമില്ലാതെ ചർച്ച; 1000 യുദ്ധ തടവുകാരെ കൈമാറാൻ തീരുമാനം,വെടി നിർത്തൽ കരാർ

റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവ്. വെടി നിർത്തൽ കരാറിൽ നിർണായക തീരുമാനം എടുക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനും ഇന്നലെ ഇസ്താംബൂളിൽ നടന്ന ചർച്ച ഫലം കണ്ടില്ല. മറിച്ച് 1,000 യുദ്ധ തടവുകാരെ വീതം കൈമാറാൻ തീരുമാനമായി. രണ്ട് മണിക്കൂറിൽ താഴെ മാത്രം നീണ്ടുനിന്ന ചർച്ചകൾക്കൊടുവിൽ ആയിരുന്നു നിർണായക തീരുമാനം. ചർച്ചയിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിനും, യുക്രെയ്ൻ പ്രസിഡന്‍റ് വ്ളാഡിമർ സെലന്‍സ്‌കിയും പങ്കെടുത്തിരുന്നില്ല.അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും യൂറോപ്യൻ നേതാക്കളുടെയും സമർദ്ദം കാരണമായിരുന്നു ഇരു നേതാക്കളും നേരിട്ടുളള ചർച്ചയ്ക്ക് …

ഇരുനേതാക്കളുമില്ലാതെ ചർച്ച; 1000 യുദ്ധ തടവുകാരെ കൈമാറാൻ തീരുമാനം,വെടി നിർത്തൽ കരാർ Read More »