എംഡിഎംഎ എത്തിച്ചത് സോഷ്യല്‍ മീഡിയ താരങ്ങളുടെ പാര്‍ട്ടിക്കായി; പിടിയിലായത് ഇന്‍സ്റ്റഗ്രാം താരം…
പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെ 62ഗ്രാം എംഡിഎംഎയുമായി അറസ്റ്റിലായത് മോഡലും ഇന്‍സ്റ്റഗ്രാം താരവുമായ യുവതിയെന്ന് പൊലീസ്. കഴിഞ്ഞ ദിവസമാണ് തൃശ്ശൂര്‍ മുകുന്ദപുരം വളിവടട്ടം ഇടവഴിക്കല്‍ വീട്ടില്‍ ഷെമീന (31 ), സുഹൃത്ത് ഇടശ്ശേരി തളിക്കുളം അറക്കല്‍ വീട്ടില്‍ മുഹമ്മദ് റിയാസ് (31) എന്നിവര്‍ അറസ്റ്റിലാകുന്നത്. പാലക്കാട് വെച്ച് നടത്തിയ പരിശോധനയിലാണ് ഇവര്‍ സഞ്ചരിച്ചിരുന്ന ജീപ്പില്‍ നിന്നും മയക്കുമരുന്ന് കണ്ടെത്തിയത്. ബംഗളൂരുവില്‍ നിന്ന് വരികയായിരുന്നു ഇരുവരും.കൊച്ചിയിലെ റിസോര്‍ട്ട് കേന്ദ്രീകരിച്ച് മോഡലുകളും സാമൂഹ്യ മാധ്യമ കൂട്ടായ്മയിലെ താരങ്ങളും നടത്തിയ പാര്‍ട്ടിയിലേക്കാണ് ഇവര്‍ …
വ്യാജ എല്‍എസ് ഡി കേസ്: എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍…
ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീലാ സണ്ണിയെ വ്യാജ എല്‍എസ്ഡി കേസില്‍ അറസ്റ്റ് ചെയ്ത സംഭവത്തില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടറെ സസ്‌പെന്റ് ചെയ്തു. വ്യാജ കേസ് ചമയ്ക്കാന്‍ കൂട്ടുനിന്നുവെന്ന കുറ്റം ചുമത്തിയാണ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ സതീശനെ സസ്‌പെന്റ് ചെയ്തത്. എക്‌സൈസ് ക്രൈംബ്രാഞ്ച് വിഭാഗത്തിന്റെ അന്വേഷണ റിപോര്‍ട്ട് ലഭിച്ച ശേഷം കൂടുതല്‍ കടുത്ത നടപടികള്‍ സ്വീകരിച്ചേക്കുമെന്നാണ് വിവരം. മയക്കുമരുന്നുണ്ടെന്ന് ഫോണ്‍ വഴി വിവരം ലഭിച്ച ഉടന്‍ തന്നെ ഷീലാ സണ്ണിയുടെ സ്ഥാപനത്തിലെത്തി കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തത് ഗുരുതര വീഴ്ചയാണെന്നാണ് …
വ്യാജ എല്‍എസ് ഡി കേസ്: എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍… Read More »
യുഡിഎഫ് ഭരിക്കുന്ന കണ്ണൂര്‍ കോര്‍പറേഷനിലെ മേയര്‍ പദവി കൈമാറ്റം…
യുഡിഎഫ് ഭരിക്കുന്ന കണ്ണൂര്‍ കോര്‍പറേഷനിലെ മേയര്‍ പദവി കൈമാറ്റം സംബന്ധിച്ച തര്‍ക്കത്തില്‍ നിലപാട് കടുപ്പിച്ച് മുസ് ലിം ലീഗ്. മുന്നണി ധാരണ പ്രകാരമുള്ള രണ്ടര വര്‍ഷം കഴിഞ്ഞിട്ടും മേയര്‍ പദവി മുസ് ലിം ലീഗ് പ്രതിനിധിക്ക് കൈമാറാത്തതിനെതിരേ ജില്ലാ നേതൃത്വം ഡിസിസി നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും കോണ്‍ഗ്രസ് വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടില്ല. ഇതേത്തുടര്‍ന്ന് ഇന്ന് ചേര്‍ന്ന മുസ് ലിം ലീഗ് ജില്ലാ നേതൃയോഗം കോര്‍പറേഷനിലെ യുഡിഎഫ് പരിപാടികള്‍ ബഹിഷ്‌കരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. മാത്രമല്ല, അവിശ്വാസ പ്രയമേയം കൊണ്ടുവനരാനും ആലോചനയുണ്ടെന്നാണ് വിവരം. …
യുഡിഎഫ് ഭരിക്കുന്ന കണ്ണൂര്‍ കോര്‍പറേഷനിലെ മേയര്‍ പദവി കൈമാറ്റം… Read More »
എൻസിപി യെ പിളർത്തി അജിത് പവാർ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി…
മഹാരാഷ്ട്രയിൽ എൻ സി പി പിളർന്നു. അജിത് പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 29 എംഎൽഎമാരും അജിത് പവാറിനൊപ്പം എന്‍ഡിഎയുടെ ഭാഗമായി. അതേസമയം, ഈ നീക്കത്തെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്നാണ് എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ പ്രതികരണം.അജിത് പവാർ പക്ഷത്ത് നിന്ന് 9 പേർ മന്ത്രിസഭയിലുണ്ടാകുമെന്നാണ് സൂചന.എൻസിപിയുടെ രാഷ്ട്രീയനിലനിൽപ് തന്നെ പ്രതിസന്ധിയിലാകുന്ന നീക്കമാണ് അജിത് പവാറിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. സുപ്രിയ സുലെ നേതൃനിരയിലേക്ക് വന്നതോടെയാണ് അജിത് പവാർ ശരദ് പവാറുമായി തെറ്റിയത്. ഇരുവർക്കുമിടയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ നടത്തിയ അനുനയ ശ്രമങ്ങളൊന്നും ഫലം …
എൻസിപി യെ പിളർത്തി അജിത് പവാർ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി… Read More »
ഖത്തറില്‍ വാഹനത്തിൽ ഒട്ടകം ഇടിച്ചുണ്ടായ അപകടത്തിൽ മലയാളി മരിച്ചു…
സഞ്ചരിച്ച വാഹനത്തില്‍ ഒട്ടകമിടിച്ചുണ്ടായ അപകടത്തിൽ ഖത്തറില്‍ നിന്നും ഒമാനിലേക്ക് ഈദാഘോഷിക്കാന്‍ പോയ മലയാളി യുവാവ് മരണപ്പെട്ടു. മാഹി പെരിങ്ങാടി സ്വദേശി പുതിയപുരയില്‍ മുഹമ്മദ് അഫ്‌ലഹ് ( 39) ആണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന മിസ്‌ബാഹ് (38) ഗുരുതര പരിക്കുകളോടെ സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ട് മണിക്കാണ് അപകടം. മസ്‌ക്കറ്റിൽ നിന്ന് സലാലയില്‍ വാഹനത്തിൽ എത്തിയ ഇവർ സന്ദർശനം പൂർത്തിയാക്കി മടങ്ങി പോവുകയായിരുന്നു. സഞ്ചരിച്ച വാഹനം തുംറൈത്തില്‍ നിന്ന് എമ്പത് …
ഖത്തറില്‍ വാഹനത്തിൽ ഒട്ടകം ഇടിച്ചുണ്ടായ അപകടത്തിൽ മലയാളി മരിച്ചു… Read More »
ക്വാറി നടത്തണമെങ്കില്‍ 2 കോടി: സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഫോണ്‍ സംഭാഷണം പുറത്ത്…
കരിങ്കല്‍ ക്വാറി നടത്താന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി രണ്ടുകോടി ആവശ്യപ്പെടുന്ന ഫോണ്‍ സംഭാഷണം പുറത്ത്. മങ്കയം ബ്രാഞ്ച് സെക്രട്ടറി വി.എം രാജീവിന്റെ പേരിലാണ് സംഭാഷണം. തന്റെയും മറ്റൊരാളുടെയും വീടുകള്‍ ക്വാറികള്‍ക്ക് കൈമാറുന്നതിനും നിലവിലുള്ള പരാതികള്‍ പിന്‍വലിക്കുന്നതിനുമാണ് രണ്ടുകോടി ആവശ്യപ്പെട്ടിരിക്കുന്നത്.ബ്രാഞ്ച് കമ്മിറ്റിയാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്നും തനിക്ക് ഇതില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ ആകില്ലെന്നും കാര്യങ്ങളെല്ലാം ക്വാറി ഉടമയെ അറിയിച്ചിരുന്നതായും സംഭാഷണത്തില്‍ പറയുന്നു. പറയുന്ന വ്യവസ്ഥകള്‍ അംഗീകരിച്ചാല്‍ പിന്നെ ഒരു പ്രയാസവും ഉണ്ടാകില്ലെന്നും ഫോണ്‍ സംഭാഷണത്തിലുണ്ട്.ക്വാറി ഉടമകള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാന്‍ പാര്‍ട്ടി …
ക്വാറി നടത്തണമെങ്കില്‍ 2 കോടി: സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഫോണ്‍ സംഭാഷണം പുറത്ത്… Read More »
‘ഹൈക്കോടതി നടപടി അത്ഭുതപ്പെടുത്തുന്നത്’ ടീസ്തയ്ക്ക് ഇടക്കാല ജാമ്യം നല്‍കി സുപ്രീം കോടതി…
2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്ന കേസില്‍ ടീസ്ത സെതല്‍വാദിന് ജാമ്യം നല്‍കി സുപ്രീം കോടതി. ഉടന്‍ കീഴടങ്ങണമെന്ന ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെ ടീസ്ത സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതി വിധി റദ്ദാക്കിയാണ് ടീസ്തയ്ക്ക് ഏഴ് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്.കലാപവുമായി ബന്ധപ്പെട്ട് കൃത്രിമ തെളിവുണ്ടാക്കുകയും സാക്ഷികളെ സ്വാധീനിക്കുകയും ചെയ്തതടക്കമുള്ള കേസാണ് ടീസ്തക്കെതിരെയുള്ളത്. ടീസ്തയുടെ അറസ്റ്റ് തടഞ്ഞ് കഴിഞ്ഞ സെപ്റ്റംബറില്‍ സുപ്രീംകോടതി അവര്‍ക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
അപകീര്‍ത്തി കേസില്‍ ഷാജന്‍ സ്‌കറിയയെ പിടികൂടും…
പി വി ശ്രീനിജിന്‍ എം എല്‍ എ നല്‍കിയ അപകീര്‍ത്തി കേസില്‍ ഷാജന്‍ സ്‌കറിയയ്ക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് ഹൈക്കോടതി. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ ഷാജന്‍ സ്‌കറിയയെ ഉടന്‍ പൊലീസ് പിടികൂടും. കേസില്‍ എസ്.സി എസ്.ടി പീഡന വിരുദ്ധ നിയമം നിലനില്‍ക്കുമെന്നും കോടതി നിരീക്ഷിച്ചു. വിധിപ്പകര്‍പ്പില്‍ ഗുരുതര പരാമര്‍ശങ്ങളുണ്ടെന്നാണ് അറിയുന്നത്. ഇനി സുപ്രിം കോടതിയെ സമീപിക്കുകയെന്ന വഴി മാത്രമേ ഷാജന് മുന്നിലുള്ളൂ. സംസ്ഥാന സര്‍ക്കാരിന് വേണ്ടി കോടതിയില്‍ ഹാജരായ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും പിവി ശ്രീനിജിന്റെ …