EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



ഹിമാചലിലെ സോളാനിൽ മേഘവിസ്‌ഫോടനം; ഏഴുപേർ മരിച്ചു…

ഹിമാചൽ പ്രദേശിലെ സോളനിലുണ്ടായ മേഘവിസ്‌ഫോടനത്തിൽ ഏഴുപേർ മരിച്ചു. അഞ്ച്‌ പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. കാണ്ഡഘട്ട് സബ്‌ഡിവിഷനിലെ ജാദൺ ഗ്രാമത്തിലാണ്‌ മേഘവിസ്‌ഫോടനം റിപ്പോർട്ട് ചെയ്‌തത്‌. സംഭവത്തിൽ രണ്ട് വീടുകളും ഒരു ഗോശാലയും ഒലിച്ചുപോയി.ഹിമാചല്‍ പ്രദേശില്‍ അടുത്ത രണ്ട് ദിവസത്തേക്ക് കനത്തതോ അതിശക്തമായതോ ആയ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കനത്ത മഴയെത്തുടര്‍ന്ന് മലയോര മേഖലയില്‍ ഉരുള്‍പൊട്ടലുണ്ടായി.

മണിപ്പുർ കലാപത്തിൽ പൊലീസുകാരുടെ പങ്ക് അന്വേഷിക്കണമെന്ന് സുപ്രീംകോടതി…

മണിപ്പുരിൽ സംഘർഷബാധിത മേഖലകളിൽ സ്‌ത്രീകൾക്കെതിരായ ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിൽ പൊലീസുകാരും പങ്കാളികളായിട്ടുണ്ടെന്ന ആരോപണം വിശദമായി പരിശോധിക്കണമെന്ന്‌ സുപ്രീംകോടതി നിർദ്ദേശം നൽകി. അന്വേഷണത്തിന്‌ മേൽനോട്ടം വഹിക്കാൻ കോടതി ചുമതലപ്പെടുത്തിയ മഹാരാഷ്ട്ര മുൻ ഡിജിപി ദത്താത്രേയ പട്‌സാൽഗികർക്കാണ്‌ ചീഫ്‌ ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അധ്യക്ഷനായ ബെഞ്ച്‌ നിർദേശം നൽകിയത്‌. സംഘർഷങ്ങൾ തടയുന്നതിലും ക്രമസമാധാനനില പുനഃസ്ഥാപിക്കുന്നതിലും പൊലീസ്‌ വലിയരീതിയിൽ പരാജയമായിരുന്നെന്ന വസ്‌തുത സാക്ഷിമൊഴികളിൽനിന്നും മറ്റും വ്യക്തമായിട്ടുണ്ട്‌. ചില സന്ദർഭങ്ങളിൽ പൊലീസുകാർ കുറ്റവാളികളുമായി ചേർന്ന്‌ പ്രവർത്തിച്ചെന്ന ഗുരുതര ആരോപണവും ഉന്നയിക്കപ്പെട്ടിട്ടുണ്ട്‌. ഔദ്യോഗിക …

മണിപ്പുർ കലാപത്തിൽ പൊലീസുകാരുടെ പങ്ക് അന്വേഷിക്കണമെന്ന് സുപ്രീംകോടതി… Read More »

ബഹ്റൈനില്‍ മലയാളി വിദ്യാര്‍ഥി ബാല്‍ക്കണിയില്‍നിന്ന് വീണുമരിച്ചു…

ബഹ്റൈനില്‍ മലയാളി വിദ്യാര്‍ഥി ബാല്‍ക്കണിയില്‍നിന്ന് വീണുമരിച്ചു.കണ്ണൂര്‍ പഴയങ്ങാടി മുട്ടം വെള്ളച്ചാല്‍ സ്വദേശി സയാന്‍ അഹമ്മദ് (14) ആണ് മരിച്ചത്.ജുഫൈറിലെ താമസകെട്ടിടത്തിലെ 11 ാം നിലയിലെ ബാല്‍ക്കണിയില്‍നിന്ന് വീണ നിലയിലാണ് കാണപ്പെട്ടത്.ബിസിനസുകാരനായ ഷജീറിന്റെയും ഫായിസയുടെയും മകനാണ്.ബഹ്റൈന്‍ ന്യൂ മില്ലേനിയം സ്‌കൂള്‍ പത്താംക്ലാസ് വിദ്യാര്‍ഥിയാണ്.

തിരുവനന്തപുരത്ത് കുടുംബ വഴക്കിനെ തുടർന്ന് കോൺഗ്രസ് നേതാവ് അടിയേറ്റ് മരിച്ചു…

കുടുംബ വഴക്കിനെ തുടർന്ന് പ്രാദേശിക കോൺഗ്രസ് നേതാവ് അടിയേറ്റ് മരിച്ചു കാഞ്ഞിരംകുളം സ്വദേശി സാം ജെ വൽസലമാണ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിൽ ബന്ധുകളുമായുണ്ടായ തർക്കത്തിൽ സാമിന് ഇരുമ്പ് കമ്പികൊണ്ടുള്ള അടിയേൽക്കുകയായിരുന്നു.മാറനല്ലൂർ സ്വദേശിയായ സാം ഇപ്പോൾ ബാലരാമപുരത്താണ് താമസിക്കുന്നത്. നേരത്തെയും പണമിടപാട് സംബന്ധിച്ച് ബന്ധുക്കളുമായി തർക്കം ഉണ്ടാവുകയും ആക്രമണത്തിൽ കലാശിക്കുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു.

50 ശതമാനം കമ്മീഷന്‍ സര്‍ക്കാര്‍ ട്വീറ്റ്; പ്രിയങ്കാ ഗാന്ധിക്കെതിരേ കേസെടുത്തു…

മധ്യപ്രദേശ് സര്‍ക്കാരിനെതിരായ 50 ശതമാനം കമ്മീഷന്‍ സര്‍ക്കാരെന്ന ട്വീറ്റില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്കെതിരേ കേസെടുത്തു. മധ്യപ്രദേശിലെ ഇന്‍ഡോര്‍ പോലിസാണ് പ്രിയങ്കാ ഗാന്ധി, കോണ്‍ഗ്രസ് മധ്യപ്രദേശ് അധ്യക്ഷന്‍ കമല്‍നാഥ്, മുന്‍ കേന്ദ്രമന്ത്രി അരുണ്‍ യാദവ് എന്നിവര്‍ക്കെതിരേ കേസെടുത്തത്. ബിജെപി ലീഗല്‍ സെല്‍ കണ്‍വീനര്‍ നിമേഷ് പതകിന്റെ പരാതിയിലാണ് നടപടി. സംസ്ഥാന സര്‍ക്കാര്‍ മധ്യപ്രദേശിലെ കരാറുകാരോട് 50 ശതമാനം കമ്മീഷന്‍ വാങ്ങുന്നുവെന്ന് ആരോപിക്കുന്ന കത്ത് പങ്കുവച്ചയാള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ബിജെപി തിരക്കഥ പാളി: ‘ആ ഫ്ളയിങ് കിസ് ഞാൻ കണ്ടില്ല’, സ്മൃതി ഇറാനിയെ തള്ളി ബിജെപി എംപി ഹേമമാലിനി…

കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ആരോപണങ്ങൾ തള്ളി മഥുരയിൽ നിന്നുള്ള ബിജെപി എംപി ഹേമമാലിനി. അവിശ്വാസപ്രമേയത്തിൽ നടത്തിയ പ്രസംഗത്തിമു ശേഷം സഭയിൽ നിന്നിറങ്ങിയ രാഹുൽ ഗാന്ധി ബിജെപി വനിതാ അംഗങ്ങളെ നോക്കി ഫ്ളയിങ് കിസ് ആംഗ്യം കാണിച്ചുവെന്നായിരുന്നു സ്മൃതി ഇറാനിയുടെ ആരോപണം. തുടർന്ന് രാഹുൽ ഗാന്ധിക്കെതിരെ പരാതിയും നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സ്മൃതി ഇറാനിയുടെ ആരോപണങ്ങൾ തള്ളി ബിജെപി എംപി ഹേമമാലിനി തന്നെ രംഗത്തെത്തിയത്. രാഹുൽ ഗാന്ധി ബിജെപി വനിതാ അംഗങ്ങളെ നോക്കി ഫ്ളയിങ് കിസ് ആംഗ്യം കാണിച്ചത് …

ബിജെപി തിരക്കഥ പാളി: ‘ആ ഫ്ളയിങ് കിസ് ഞാൻ കണ്ടില്ല’, സ്മൃതി ഇറാനിയെ തള്ളി ബിജെപി എംപി ഹേമമാലിനി… Read More »

വീണാ വിജയനെതിരായ മാസപ്പടി വിവാദം; മുഖ്യമന്ത്രി പ്രതികരിക്കണമെന്ന് കോണ്‍ഗ്രസ്…

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിയെയും സിപിഎമ്മിനെയും പ്രതിരോധത്തിലാക്കി കോണ്‍ഗ്രസ്. വിഷയത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കണമെന്നും ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. എന്നാല്‍, പുതുപ്പള്ളി തിരഞ്ഞെടുപ്പ് കണ്ട് മുഖ്യമന്ത്രിയെയും കുടുംബത്തെയും തകര്‍ക്കാനാണ് മാധ്യമശ്രമമെന്ന് സിപിഎം ആരോപിച്ചു. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരേ പുറത്തുവന്ന മാസപ്പടി വിവരങ്ങള്‍ അതീവ ഗൗരവമേറിയതണെന്നും പ്രതിപക്ഷം പറഞ്ഞു. വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിക്കെതിരെ നേരത്തെയും നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ആദായനികുതി വകുപ്പിന്റെ പരാതി പരിഹാര ബോര്‍ഡിന്റെ കണ്ടെത്തല്‍ എന്ന …

വീണാ വിജയനെതിരായ മാസപ്പടി വിവാദം; മുഖ്യമന്ത്രി പ്രതികരിക്കണമെന്ന് കോണ്‍ഗ്രസ്… Read More »

കേന്ദ്രം നിഷ്ക്രിയം , ഇടപെട്ട് കോടതികൾ ; മണിപ്പുരിൽ നേരിട്ട് നിരീക്ഷിക്കും…

മണിപ്പുരിലെ വംശീയ കലാപം മൂന്നുമാസം പിന്നിട്ടിട്ടും  നിഷ്‌ക്രിയമായി തുടരുന്ന കേന്ദ്ര–- സംസ്ഥാന സർക്കാരുകൾക്ക്‌ കനത്ത പ്രഹരം നൽകി നിർണായക ഇടപെടലുമായി സുപ്രീംകോടതി.    അന്വേഷണത്തിന്‌ മേൽനോട്ടം വഹിക്കാൻ മഹാരാഷ്ട്ര മുൻ ഡിജിപി ദത്താത്രേയ്‌ പട്‌സാൽഗികറെ  ചുമതലപ്പെടുത്തി. ബലാത്സംഗം, ലൈംഗികാതിക്രമം തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക്‌ രജിസ്റ്റർ ചെയ്‌ത 11 കേസ്‌ അന്വേഷിക്കുന്ന സിബിഐ സംഘത്തിൽ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള അഞ്ചു പൊലീസ്‌ ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തണം. എസ്‌പി റാങ്കിലുള്ളവരോ ഡിവൈഎസ്‌പി റാങ്കിൽ കുറയാത്തവരോ ആകണം.അന്വേഷണത്തിന് ലക്ഷ്യബോധം ഉറപ്പാക്കാനും പൊതുജനവിശ്വാസം വീണ്ടെടുക്കാനും ഈ നടപടി അനിവാര്യമാണെന്ന്‌ …

കേന്ദ്രം നിഷ്ക്രിയം , ഇടപെട്ട് കോടതികൾ ; മണിപ്പുരിൽ നേരിട്ട് നിരീക്ഷിക്കും… Read More »

സൗദിയിലെ ബാങ്കുവിളി പരാമര്‍ശം; തെറ്റിദ്ധാരണ നീക്കണമെന്ന് സജി ചെറിയാന്‍…

സൗദി അറേബ്യയില്‍ പോയപ്പോള്‍ ബാങ്കുവിളി കേട്ടില്ലെന്നും അത് അദ്ഭുതപ്പെടുത്തിയെന്നുമുള്ള പരാമര്‍ശത്തില്‍ തിരുത്തുമായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. ബാങ്ക് വിളി കേട്ടില്ല എന്ന പരാമര്‍ശം തനിക്കു ലഭിച്ച തെറ്റായ വിവരത്തില്‍നിന്ന് സംഭവിച്ചതാണെന്ന് സജി ചെറിയാന്‍ വ്യക്തമാക്കി. തന്റെ ഉദ്ദേശ്യശുദ്ധിയെ മനസ്സിലാക്കാതെയാണ് വാര്‍ത്ത പ്രചരിപ്പിച്ചതെന്നും സജി ചെറിയാന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. സൗദിയിലെ മതാനുഷ്ഠാനങ്ങളെ സംബന്ധിച്ചും ഇതര നാട്ടുകാരോട് അവര്‍ കാണിക്കുന്ന സ്നേഹത്തെക്കുറിച്ചും സഹയാത്രികന്‍ പറഞ്ഞതാണ് പരാമര്‍ശിച്ചത്. മതസൗഹാര്‍ദത്തിന്റെ മികച്ച മാതൃക സൗദിയില്‍ കാണാനായി. ഗള്‍ഫ് രാജ്യങ്ങളിലേക്ക് തൊഴിലിനായി …

സൗദിയിലെ ബാങ്കുവിളി പരാമര്‍ശം; തെറ്റിദ്ധാരണ നീക്കണമെന്ന് സജി ചെറിയാന്‍… Read More »

ആലപ്പുഴ മാവേലിക്കരയിലെ കണ്ടിയൂരില്‍ കാര്‍ തീപിടിച്ച് പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു…

ഞായറാഴ്ച അര്‍ദ്ധരാത്രിയോടെയാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന കാരാഴ്മ കിണറ്റുംകാട്ടില്‍ കൃഷ്ണപ്രകാശ് (കണ്ണന്‍ -35) ആണ് മരിച്ചത്. കാര്‍ വീട്ടിലേക്ക് കയറ്റുമ്പോഴാണ് തീപിടിച്ച് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. കൃഷ്ണപ്രകാശ് മാവേലിക്കര ഗവ.ഗേള്‍സ് എച്ച്എസ്എസിന് സമീപം ഐ കെയര്‍ കമ്പ്യൂട്ടര്‍ സ്ഥാപനം നടത്തിവരികയായിരുന്നു. ജോലി കഴിഞ്ഞ് വാടകയ്ക്ക് താമസിച്ചുവന്ന കണ്ടിയൂര്‍ പുളിമൂട് പാലത്തിനു സമീപമുള്ള ജ്യോതി വീട്ടിലേക്ക് കാറില്‍ വന്നുകയറുമ്പോഴായിരുന്നു അപകടം. കത്തിയ കാര്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഉടന്‍ നാട്ടുകാരെത്തി തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. മാവേലിക്കരയിലെ അഗ്നിരക്ഷാ സേനയും പോലീസും …

ആലപ്പുഴ മാവേലിക്കരയിലെ കണ്ടിയൂരില്‍ കാര്‍ തീപിടിച്ച് പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു… Read More »