960 കോടി രൂപ ചെലിവില്‍ നിര്‍മ്മിച്ച രാജ്യത്തെ ആദ്യ ലൈറ്റ് ആന്റ് സൗണ്ട് പ്രൂഫ് ഹൈവേയില്‍ വിള്ളല്‍…
രാജ്യത്തെ ആദ്യത്തെ ലൈറ്റ് ആന്റ് സൗണ്ട് പ്രൂഫ് എലിവേറ്റഡ് റോഡില്‍ വിള്ളല്‍. മധ്യപ്രദേശിലെ സിയോനിയിലെ പെഞ്ച് ടൈഗര്‍ റിസര്‍വിലൂടെ കടന്നുപോകുന്ന എലിവേറ്റഡ് റോഡിലാണ് തുടര്‍ച്ചയായ കനത്ത മഴയെതുടര്‍ന്ന് വിള്ളലുണ്ടായത്. റോഡിന്റെ മധ്യഭാഗത്തും വശങ്ങളിലുമാണ് വിള്ളല്‍. വിള്ളലുകള്‍ കണ്ടതിന് പിന്നാലെ റോഡിന്റെ ഒരു ഭാഗം അടച്ചാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്. ഇത് മേഖലയില്‍ ഗതാഗത കുരുക്കിന് കാരണമായിട്ടുണ്ട്. 960 കോടി രൂപ ചെലവിട്ട് നിര്‍മ്മിച്ച എലിവേറ്റഡ് ഹൈവേ രണ്ട് വര്‍ഷം മുന്‍പാണ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഉദ്ഘാടനം ചെയ്തത്. പെഞ്ച് …