EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



കളമശ്ശേരി സ്ഫോടനം സംബന്ധിച്ച പരാമർശങ്ങൾ; രാജീവ് ചന്ദ്രശേഖറിനും അനിൽ കെ ആന്റണിക്കുമെതിരെ പരാതി…

കളമശ്ശേരി സ്ഫോടനം സംബന്ധിച്ച പരാമർശങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിനും ബിജെപി ദേശീയ സെക്രട്ടറി അനിൽ കെ ആന്റണിക്കുമെതിരെ പരാതി. കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനർ ഡോ.പി. സരിൻ ആണ് ഡിജിപിക്ക് പരാതി നൽകിയത്. ഇരുവരും നടത്തിയത് അപകീർത്തികരവും അക്രമത്തിന് ആഹ്വാനം ചെയ്യുന്നതുമായ പ്രസ്താവനയെന്ന് പരാതിയിൽ പറയുന്നു.കളമശ്ശേരി സ്‌ഫോടനത്തിനു പിന്നാലെ വിദ്വേഷ പോസ്റ്റുകൾ പ്രചരിപ്പിച്ചവർക്കെതിരെ പൊലീസ് നടപടിയെടുക്കുകയാണ്. സംസ്ഥാനത്താകെ പത്തോളം കേസുകൾ രജിസ്റ്റർ ചെയ്തു. വർഗീയ ചേരിതിരിവുണ്ടാക്കുന്ന ഭൂരിപക്ഷം പോസ്റ്റുകളും നീക്കിയതായി സൈബർ ക്രൈം വിഭാഗം …

കളമശ്ശേരി സ്ഫോടനം സംബന്ധിച്ച പരാമർശങ്ങൾ; രാജീവ് ചന്ദ്രശേഖറിനും അനിൽ കെ ആന്റണിക്കുമെതിരെ പരാതി… Read More »

ഓടുന്ന ട്രെയിനിൽ നിന്ന്‌ കോളേജ് വിദ്യാർഥിനി ഭാരതപ്പുഴയിലേക്ക് വീണു…

ഷൊർണൂരിൽ നിന്ന് എറണാകുളത്തേക്ക് പോകുന്ന ട്രെയിനിൽനിന്ന്‌ കോളേജ് വിദ്യാർഥിനി ഭാരതപ്പുഴയിലേക്ക് വീണു. നിലമ്പൂർ– എറണാകുളം ട്രെയിനിൽ യാത്ര ചെയ്യവേ ശനിയാഴ്ച വൈകിട്ട് 5.30ന് ചെറുതുരുത്തി കൊച്ചിൻ പാലത്തിൽ വെച്ചാണ്‌ അപകടം. ട്രാക്കിൽ പണിയെടുക്കുന്ന ജീവനക്കാരൻ ഇത് കാണുകയും ഉടനെ പുഴയിൽ ചാടിരക്ഷപ്പെടുത്തുകയുമായിരുന്നു.ഏകദേശം 20 വയസ്സോളം പ്രായമുണ്ട് യുവതിക്ക്.മനപ്പൂർവം ചാടിയതാണോ അറിയാതെ വീണതാണോ എന്ന കാര്യത്തിൽ സ്ഥിരീകരണം ആയിട്ടില്ല. പരിക്ക് പറ്റിയ വിദ്യാർഥിനിയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എൻഡിഎ യുടെ നേതൃത്വത്തിൽ നടക്കുന്ന സെക്രട്ടറിയേറ്റ് ഉപരോധം …

ഓടുന്ന ട്രെയിനിൽ നിന്ന്‌ കോളേജ് വിദ്യാർഥിനി ഭാരതപ്പുഴയിലേക്ക് വീണു… Read More »

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് വീഡിയോയുമായി ഡൊമിനിക് മാർട്ടിൻ…

കളമശ്ശേരി സ്ഫോടനത്തിന്റെ പിന്നിൽ താനാണെന്ന അവകാശവാദവുമായി വീഡിയോ പങ്കുവെച്ച്  പൊലീസിൽ കീഴടങ്ങിയ ഡൊമിനിക് മാർട്ടിൻ. കൊച്ചി സ്വദേശിയായ ഇയാൾ ഉച്ചയോടെയാണ് സ്ഫോടനത്തിന് പിന്നിൽ താനാണെന്ന് പറഞ്ഞ് കൊടകര പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. ഇതിനു ശേഷമാണ് സ്ഫോടനത്തിന് പിന്നിൽ താനാണെന്നും യഹോവ സാക്ഷികളോടുള്ള എതിർപ്പ് കാരണമാണ് സ്ഫോടനം നടത്തിയതെന്നുമുള്ള അവകാശവാദങ്ങളുന്നയിക്കുന്ന മാർട്ടിന്റെ വീഡിയോ പുറത്തുവന്നത്. താൻ യഹോവ സാക്ഷികളിൽ ഉൾപ്പെട്ടയാളാണെന്നും യഹോവ സാക്ഷികൾ രാജ്യദ്രാഹികളാണെന്ന് മനസിലാക്കിയതിനാലാണ് സ്ഫോടനം നടത്തിയതെന്നുമാണ് മാർട്ടിൻ വീഡിയോയിൽ പറയുന്നത്‌. ഫെയ്‌സ്‌ബുക്കിലാണ് വീഡിയോ പങ്കുവച്ചത്. ഇയാളെ …

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് വീഡിയോയുമായി ഡൊമിനിക് മാർട്ടിൻ… Read More »

മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ ക്ഷമചോദിച്ച് സുരേഷ് ഗോപി…

മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ ക്ഷമചോദിച്ച് സുരേഷ് ഗോപി. ഫെയ്‌സ്ബുക്കിലാണ് സുരേഷ് ഗോപിയുടെ ക്ഷമാപണം. മാധ്യമങ്ങളുടെ മുന്ന വെച്ചു വാത്സല്യത്തോടെ തന്നെയാണ് ഷിദയോട് പെരുമാറിയത്.ജീവിതത്തില്‍ ഇന്നുവരെ പൊതുവേദിയിലും അല്ലാതെയും അപമര്യാദയോടെ പെരുമാറിയിട്ടില്ല. എന്നാല്‍ ആ കുട്ടിക്ക് അതിനെ കുറിച്ച് എന്തു തോന്നിയോ അതിനെ മാനിക്കണം എന്നു തന്നെ ആണ തന്റെയും അഭിപ്രായം.ഏതെങ്കിലും രീതിയില്‍ ആ കുട്ടിക്ക് മോശമായി തോന്നുകയോ മാനസിക ബുദ്ധിമുട്ട് അനുഭവപെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ താന്‍ ക്ഷമ ചോദിക്കുന്നുവെന്ന് സുരേഷ് ഗോപി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അതേസമയം, നിയമനടപടികളുമായി …

മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ ക്ഷമചോദിച്ച് സുരേഷ് ഗോപി… Read More »

ഹമാസ് പ്രസിഡന്റ് ഇസ്മായില്‍ ഹനിയ്യ ഇന്നലെ രാത്രി പുറത്തുവിട്ട അഭ്യര്‍ഥനയുടെ ചുരുക്കം…

തൂഫാന്‍ അല്‍അഖ്‌സ പോരാട്ടം 20 ദിവസം പിന്നിടുമ്പോള്‍ അധിനിവേശത്തിന്റെ അതിക്രൂരമായ ബോംബാക്രമണ ഫലമായി ഇതുവരെ 7000ലധികം ഫലസ്തീനികള്‍ രക്തസാക്ഷികളായി. ഭൂരിഭാഗവും സ്ത്രീകളും കുട്ടികളും. 15000നു മുകളില്‍ മുറിവേറ്റവരും കാണാതായവരും. ഗസയിലെ ജനതയില്‍ ഏകദേശം 15 ലക്ഷത്തോളം പേര്‍ വീടുകള്‍ വിട്ട് ഗസയില്‍ തന്നെ മറ്റിടങ്ങളിലേക്ക് പലായനം ചെയ്തു. ഇത്തരുണത്തില്‍ ചില കാര്യങ്ങള്‍ നിങ്ങള്‍ക്ക് മുന്നില്‍ വയ്ക്കുകയാണ്. ഒന്ന്, ഗസയിലെ ചെറുത്തുനില്‍പ്പ് സംവിധാനം ഇപ്പോഴും ശക്തമായി നിലനില്‍ക്കുന്നു, തന്ത്രപരമായി മുന്നോട്ടുപോവുന്നു. അതിനാല്‍ ലോക മുസ്‌ലിം സമൂഹത്തോടും സ്വാതന്ത്രലോകത്തോടും ഈ …

ഹമാസ് പ്രസിഡന്റ് ഇസ്മായില്‍ ഹനിയ്യ ഇന്നലെ രാത്രി പുറത്തുവിട്ട അഭ്യര്‍ഥനയുടെ ചുരുക്കം… Read More »

അപകീര്‍ത്തികരമായ പരാമര്‍ശം; ട്രംപിന് പതിനായിരം ഡോളര്‍ പിഴ…

കോടതി ജീവനക്കാര്‍ക്കെതിരെ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശത്തിന്റെ പേരില്‍ മുന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ ട്രംപിന് വിചാരണ കോടതി ജഡ്ജി ആര്‍തര്‍ എന്‍ഗോറോണ്‍ 10,000 ഡോളര്‍ പിഴ ചുമത്തി. കോടതിക്കു പുറത്ത് ജീവനക്കാരെ വിമര്‍ശിച്ചു നടത്തുന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന ഉത്തരവ് ട്രംപ് ലഘിച്ചതായി ജഡ്ജി ചൂണ്ടിക്കാട്ടി.ഡ്ജിക്ക് തൊട്ടരികെ ഇരിക്കുന്ന വളരെ പക്ഷപാതിയായ ഒരാളെന്ന് ജഡ്ജിയുടെ പ്രിന്‍സിപ്പല്‍ ക്ലര്‍ക്കിനെ ഉദ്ദേശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞിരുന്നു. വിചാരണയില്‍ പങ്കെടുക്കുന്ന ഒരാളും തന്റെ സ്റ്റാഫിനെക്കുറിച്ച് പരസ്യമായി അഭിപ്രായ പ്രകടനങ്ങള്‍ നടത്തരുതെന്ന് എന്‍ഗോറോണ്‍ ഉത്തരവിട്ടിരുന്നെങ്കിലും ട്രംപ് …

അപകീര്‍ത്തികരമായ പരാമര്‍ശം; ട്രംപിന് പതിനായിരം ഡോളര്‍ പിഴ… Read More »

അനന്തപുരി അണിഞ്ഞൊരുങ്ങുന്നു, മലയാളത്തിന്റെ മഹോത്സവത്തിനായി…

* വേദികളിലെ നിർമാണപ്രവർത്തനങ്ങൾ തകൃതി മലയാളത്തിന്റെ മഹോത്സവമായ കേരളീയത്തിനായി അനന്തപുരി അണിഞ്ഞൊരുങ്ങുന്നു. പ്രധാനവേദികളിൽ നിർമാണ പ്രവർത്തനങ്ങൾ തകൃതി. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയമാണു കേരളീയത്തിന്റെ മുഖ്യവേദിയാകുന്നത്. 5,000 പേർക്ക് ഇരിപ്പിടമൊരുക്കുന്ന ഇവിടെയാണ് ഉദ്ഘാടന, സമാപന സമ്മേളനങ്ങൾക്കും മെഗാ ഷോ അടക്കമുള്ള പ്രധാനകലാപരിപാടികൾക്കും വേദിയൊരുങ്ങുന്നത്. കനകക്കുന്ന്, ടാഗോർ തിയേറ്റർ, യൂണിവേഴ്‌സിറ്റി കോളജ്, പുത്തരിക്കണ്ടം മൈതാനം, എൽ.എം.എസ്. കോമ്പൗണ്ട്, മാനവീയം വീഥി എന്നിവയാണു കേരളീയത്തിന്റെ മറ്റു പ്രധാന വേദികൾ. സെമിനാറുകൾ, എക്‌സിബിഷനുകൾ, വ്യവസായമേളകൾ, കലാപരിപാടികൾ, ഭക്ഷ്യമേള, കലാസന്ധ്യകൾ തുടങ്ങിയ ഇനങ്ങൾ ഇവിടങ്ങളിലാണു …

അനന്തപുരി അണിഞ്ഞൊരുങ്ങുന്നു, മലയാളത്തിന്റെ മഹോത്സവത്തിനായി… Read More »

തരൂരിന്റെ പരാമര്‍ശനത്തിനെതിരേ അണികള്‍ക്ക് ഇടയില്‍ അമര്‍ഷമുണ്ട്…

ഹമാസിനെ ഭീകരവാദികളെന്ന വിശേഷിപ്പിച്ച എം പി ശശി തരൂരിന്റെ പ്രസംഗം വിവാദമാവുന്നു. ലീഗിന്റെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളന റാലിയിലാണ് തരൂര്‍ ഹമാസിനെ ഭീകരവാദികളെന്ന് വിശേഷിപ്പിച്ചത്. തരൂരിന്റെ പരാമര്‍ശനത്തിനെതിരേ അണികള്‍ക്ക് ഇടയില്‍ അമര്‍ഷമുണ്ട്.ഇസ്രായലിനെ ഭീകരവാദികള്‍ ആക്രമിച്ചുവെന്നും ഹമാസ് സംഘടന ഭീകരരുടേതാണെന്നുമാണ് ശശി തരൂര്‍ പറഞ്ഞത്. ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുസ്ലിം ലീഗ് നടത്തുന്ന റാലിയില്‍ ഫലസ്തീന് വേണ്ടി പോരാടുന്ന ഹമാസിനെയാണ് ശശി തരൂര്‍ ഭീകരരെന്ന് വിശേഷിപ്പിച്ചത്.ഹമാസിന്റെ ഭീകരാക്രമണത്തിന് പ്രതികരണമെന്നോണമാണ് ഇസ്രായേല്‍ ആക്രമണം ആരംഭിച്ചതെന്നാണ് ശശി തരൂര്‍ പറഞ്ഞുവെച്ചത്. …

തരൂരിന്റെ പരാമര്‍ശനത്തിനെതിരേ അണികള്‍ക്ക് ഇടയില്‍ അമര്‍ഷമുണ്ട്… Read More »

രണ്ടായിരം കേരളീയവിഭവങ്ങളുമായികേരളീയം ഭക്ഷ്യമേള…

കേരളം ഇന്നേവരെ കണ്ടിട്ടുള്ള ഏറ്റവും മികച്ച ഭക്ഷ്യവിരുന്നായി കേരളീയം ഭക്ഷ്യമേള മാറുമെന്നു ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പു മന്ത്രി ജി.ആർ. അനിൽ. നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്തു നടക്കുന്ന കേരളീയത്തിന്റെ ഭാഗമായ ഭക്ഷ്യമേളയുമായി ബന്ധപ്പെട്ടു കനകക്കുന്നു പാലസ് ഹാളിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.രണ്ടായിരം കേരളീയവിഭവങ്ങളുമായി മാനവീയം വീഥി മുതൽ കിഴക്കേക്കോട്ട വരെയുള്ള 11 വേദികളിലാണ് ഭക്ഷ്യമേള നടക്കുന്നത്. അഞ്ഞൂറു വിദഗ്ധ ഷെഫുമാരുടെ നേതൃത്വത്തിലാണ് കേരളത്തിന്റെ രണ്ടായിരത്തോളം തനതു വിഭവങ്ങൾ അണിനിരത്തുന്നത്. ഈ വിഭവങ്ങൾ ഉൾപ്പെടുത്തിയുള്ള ലോകത്തിലെ …

രണ്ടായിരം കേരളീയവിഭവങ്ങളുമായികേരളീയം ഭക്ഷ്യമേള… Read More »