EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



സിറിയയുടെ ഭൂമി പിടിച്ച് ഇസ്രായേല്‍; സൈനികത്താവളങ്ങള്‍ പൊളിച്ചു…

സിറിയയുടെ 500 ചതുരശ്രകിലോമീറ്റര്‍ ഭൂമി ഇസ്രായേല്‍ പിടിച്ചെടുത്തതായി റിപോര്‍ട്ട്. ഹെര്‍മോണ്‍ മലയുടെ താഴ്‌വാരത്തിലെ സിറിയന്‍ സൈന്യത്തിന്റെ താവളങ്ങളെല്ലാം ഇസ്രായേല്‍ സൈന്യം തകര്‍ത്തു. സിറിയന്‍ സൈന്യത്തിന്റെ രണ്ട്, മൂന്ന് ബറ്റാലിയനുകളുടെ ആസ്ഥാനവും തകര്‍ത്തതില്‍ ഉള്‍പ്പെടുന്നു. കൂടാതെ 12ാം ബ്രിഗേഡിന്റെ താവളം സ്വന്തം ആസ്ഥാനവുമാക്കി മാറ്റിയിട്ടുണ്ട്. അറബിക് സംസാരിക്കുന്ന മുഖംമൂടിയിട്ട തോക്കുധാരികള്‍ ഇസ്രായേലി സൈന്യത്തിന് ഒപ്പം പ്രദേശത്തെ കര്‍ഷകരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. കഴിഞ്ഞ ദിവസം ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഈ പ്രദേശം സന്ദര്‍ശിച്ചിരുന്നു. ദീര്‍ഘകാലത്തേക്ക് ഈ പ്രദേശത്ത് തുടരുമെന്നാണ് …

സിറിയയുടെ ഭൂമി പിടിച്ച് ഇസ്രായേല്‍; സൈനികത്താവളങ്ങള്‍ പൊളിച്ചു… Read More »

ആചാര വഴിയിൽ മണർകാട് സംഘം പണക്കിഴി സമർപ്പിച്ചു…

ആചാര വഴിയിൽ കോട്ടയം മണർകാട് സംഘം ശാസ്താവിന് പണക്കിഴി സമർപ്പിച്ചു വണങ്ങി. 40 പേരടങ്ങുന്ന സംഘമാണ് ബുധനാഴ്ച ഉച്ചയ്ക്ക് സന്നിധാനത്ത് എത്തിയത്.മണർകാട് ഭഗവതി ക്ഷേത്രത്തിലെ ശാസ്ത സന്നിധിയിൽ നിന്ന് കെട്ടുമുറുക്കി എരുമേലിയിലെത്തിയ സംഘം പരമ്പരാഗത കാനന പാതയായ പേരൂർതോട്, കാളകെട്ടി, അഴുത, കരിമല വഴി പമ്പയിലെത്തി. തുടർന്ന് പമ്പാ സദ്യയും നടത്തി ധനു മൂന്നിന് രാവിലെ പമ്പ ഗണതി ക്ഷേത്രത്തിൽ ദർശനം നടത്തി നീലമല, അപ്പാച്ചിമേട്, ശരംകുത്തി വഴി സന്നിധാനത്തെത്തി.നീലപ്പട്ട് വിരിച്ച് ഇരുപത്തിയെട്ടര കരകളിലെ ഭക്തജനങ്ങൾ സമർപ്പിച്ച …

ആചാര വഴിയിൽ മണർകാട് സംഘം പണക്കിഴി സമർപ്പിച്ചു… Read More »

കേരളം, രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകുന്ന സംസ്ഥാനം: വീണാ ജോർജ്ജ്

രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകുന്ന സംസ്ഥാനമാണ് കേരളമെന്ന് ആരോ​ഗ്യ – വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്ജ്. പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അവർ. 2022-23ലെ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് സർവേയുടെ ഡാറ്റാ പ്രകാരം രാജ്യത്ത് ചികിത്സാ ചെലവ് ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണ്. 2021ൽ രണ്ടര ലക്ഷം പാവപ്പെട്ട ​രോ​ഗികൾക്ക് സൗജന്യ ചികിത്സ നൽകിയിട്ടുണ്ട്.2024 അവസാനമാകുമ്പോൾ ആറരലക്ഷം ചികിത്സാ ക്ലെയിമുകളാണ് നൽകിയത്. മറ്റ് ആശുപത്രികളിൽ നിന്ന് …

കേരളം, രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകുന്ന സംസ്ഥാനം: വീണാ ജോർജ്ജ് Read More »

അമിത് ഷാ മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ്…

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഭരണഘടന ശില്‍പി ബി.ആര്‍. അംബേദ്കറെ അപമാനിച്ചെന്നും മാപ്പു പറയണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്ത്. ‘ഇന്ത്യന്‍ ഭരണഘടനയുടെ 75 വര്‍ഷത്തെ മഹത്തായ യാത്ര’ എന്ന ചര്‍ച്ചക്ക് പാര്‍ലമെന്റില്‍ മറുപടി നല്‍കുന്നതിനിടെയാണ് ഷായുടെ വിവാദ പരാമര്‍ശം.അംബേദ്കറുടെ പേര് പറയുന്നത് കോണ്‍ഗ്രസിനിപ്പോള്‍ ഫാഷനായെന്നും ഭരണഘടനയെ കോണ്‍ഗ്രസ് ഒരു കുടുംബത്തിന്റെ സ്വകാര്യ സ്വത്തായി കണക്കാക്കുകയും അധികാരത്തില്‍ തുടരാന്‍ അത് ഭേദഗതി വരുത്തുകയും ചെയ്തെന്നും ഷാ കുറ്റപ്പെടുത്തിയിരുന്നു.   ‘അംബേദ്കര്‍, അംബേദ്കര്‍, എന്ന് പറയുന്നത് ഒരു ഫാഷനായി മാറിയിരിക്കുന്നു. …

അമിത് ഷാ മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ്… Read More »

യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു…

കോതമംഗലം ഉരുളന്‍തണ്ണിയില്‍ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. കോടിയാട്ട് വര്‍ഗീസിന്റെ മകന്‍ എല്‍ദോസാ(40)ണ് മരിച്ചത്. സംഭവ സ്ഥലത്തുനിന്ന് മൃതദേഹം മാറ്റാന്‍ അനുവദിക്കാതെ നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്. ബസിറങ്ങി വീട്ടിലേക്ക് നടക്കുന്നതിനിടെയാണ് എല്‍ദോസിനെ ആന ആക്രമിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഛിന്നഭിന്നമായ നിലയിലാണ് എല്‍ദോസിന്റെ മൃതദേഹം.എല്‍ദോസിന് ഒപ്പമുണ്ടായ ആള്‍ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. ഇയാളാണ് നാട്ടുകാരെയും വനംവകുപ്പിനെയും വിവരം അറിയിച്ചത്. ഇവിടെനിന്ന് ഒരു കിലോമീറ്റര്‍ ദൂരമാണ് എല്‍ദോസിന്റെ വീട്ടിലേക്കുള്ളത്. കുട്ടമ്പുഴ പഞ്ചായത്തിലെ വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള ഈ പ്രദേശത്ത് അറുപതോളം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. വനാതിര്‍ത്തിയോട് ചേര്‍ന്നു …

യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു… Read More »

വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക്കിലെഓപ്പൺ എയർ ആഡിറ്റോറിയം ഉദ്ഘാടനം ചെയ്തു.

വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക്കിൽ പുതുതായി നിർമ്മിച്ച ഓപ്പൺ എയർ ആഡിറ്റോറിയത്തിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവ്വഹിച്ചു. അഡ്വ. വി.കെ പ്രശാന്ത്എം .എൽ.എ അദ്ധ്യക്ഷനായിരുന്ന യോഗത്തിൽ ട്രിഡ ചെയർമാൻ കെ.സി വിക്രമൻ മുഖ്യാതിഥിയായിരുന്നു.സംസ്ഥാന സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ നിന്നും 63.7 ലക്ഷം രൂപ ചെലവഴിച്ചാണ് ഓപ്പൺ എയർ ആഡിറ്റോറിയത്തിന്റെ പണി പൂർത്തീകരിച്ചത്. ഇരു വശത്തും സൈഡ് സ്റ്റേജോഡുകൂടിയ വിശാലമായ സ്റ്റേജും പുരുഷൻമാർക്കും സ്ത്രീകൾക്കും വെവ്വേറെ ശുചിമുറികളോടുകൂടിയ ഗ്രീൻ …

വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക്കിലെഓപ്പൺ എയർ ആഡിറ്റോറിയം ഉദ്ഘാടനം ചെയ്തു. Read More »

അല്ലു അർജുൻ ജയിൽ മോചിതനായി ….

ഒരു രാത്രി അഴിക്കുള്ളിൽ… പുഷ്പ 2 സ്ക്രീനിങ്ങിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ അറസ്റ്റിലായ നടൻ അല്ലു അർജുൻ  ജയിൽ മോചിതനായി. ഇന്നലെ വൈകുന്നേരം ജാമ്യം ലഭിച്ചിരുന്നു. എന്നാൽ ഹൈക്കോടതിയുടെ ഇടക്കാല ജാമ്യ ഉത്തരവിൻറെ ഒപ്പിട്ട പകർപ്പ് ലഭിക്കാത്തതിനാൽ നടനെ ഇന്നലെ രാത്രി ചഞ്ചൽഗുഡ ജയിലേക്ക് മാറ്റി.   ഇന്ന് രാവിലെ ജാമ്യത്തിന്റെ പകർപ്പ് ലഭിച്ചതോടെയാണ് ജയിൽമോചിതനായത്. അതേസമയം നടൻ അല്ലു അർജുനെതിരായ പരാതി പിൻവലിക്കുമെന്ന് തിക്കിലും തിരക്കിലുംപെട്ട് മരിച്ച യുവതിയുടെ ഭർത്താവ് ഭാസ്കർ അറിയിച്ചു. …

അല്ലു അർജുൻ ജയിൽ മോചിതനായി …. Read More »

ജനങ്ങളുടെ പ്രശ്‌നപരിഹാരമാണ് സർക്കാരിന്റെ മുൻഗണന : മന്ത്രി ജി.ആർ അനിൽ…

ജനങ്ങളുടെ നിരവധിയായ പ്രശ്‌നങ്ങളാണ് അദാലത്തിലൂടെ പരിഹരിക്കപ്പെടുന്നതെന്നും ജനങ്ങളുടെ പ്രശ്‌നപരിഹാരത്തിനാണ് സർക്കാർ പ്രാധാന്യം നൽകുന്നതെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ പറഞ്ഞു. കരുതലും കൈത്താങ്ങും ചിറയിൻകീഴ് താലൂക്ക് തല അദാലത്ത് ആറ്റിങ്ങൽ മാമം പൂജ കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.മന്ത്രിമാരും ജനപ്രതിനിധികളും ജനങ്ങളുടെ അടുത്തെത്തി പ്രശ്‌നങ്ങൾ നേരിട്ട് മനസിലാക്കുകയും അതിന് പരിഹാരം കണ്ടെത്തുകയും ചെയ്യുന്നു. ഈ ജനസൗഹൃദ അന്തരീക്ഷം പരമാവധി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. അദാലത്തിൽ ഓൺലൈനായി സമർപ്പിച്ച അപേക്ഷകൾക്ക് പുറമേ നിരവധി …

ജനങ്ങളുടെ പ്രശ്‌നപരിഹാരമാണ് സർക്കാരിന്റെ മുൻഗണന : മന്ത്രി ജി.ആർ അനിൽ… Read More »

56 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം വിഫലം; രാജസ്ഥാനിൽ കുഴൽക്കിണറിൽ വീണ കുട്ടി മരിച്ചു…

രാജസ്ഥാനിൽ കുഴൽക്കിണറിൽ കുടുങ്ങിയ അഞ്ചു വയസുകാരൻ മരിച്ചു. ദൗസ ജില്ലയിലെ കാളിഘട്ട് ഗ്രാമത്തിലാണ് തിങ്കളാഴ്ചയാണ് ആര്യനെന്നു പേരുള്ള കുട്ടി കൃഷിയിടത്തിൽ കളിക്കുന്നതിനിടെ കിണറ്റിൽ വീണത്. 160 അടി താഴ്ചയുള്ള കുഴൽക്കിണറിലാണ് കുട്ടി വീണത്. ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും സിവിൽ ഡിഫൻസ് ടീമുകളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയിരുന്നു.കയറും മറ്റ് ഉപകരണങ്ങളും ഉപയോഗിച്ച് കുട്ടിയെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ട്യൂബ് വഴി ഓക്സിജൻ വിതരണം ചെയ്താണ് ജീവൻ നിലനിർത്തിയത്. ക്യാമറ …

56 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം വിഫലം; രാജസ്ഥാനിൽ കുഴൽക്കിണറിൽ വീണ കുട്ടി മരിച്ചു… Read More »

ഡിജിറ്റൽ വിദ്യാഭ്യാസമേഖലയിൽ പുതിയ ചുവടുവെയ്പ്പായി കിനാവ്, ട്രെൻഡ് പദ്ധതികൾ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു…

**വിദ്യാഭ്യാസത്തെ അവസരങ്ങളിലേക്കുള്ള കവാടമാക്കുന്ന പദ്ധതികളെന്ന് മന്ത്രി വി.ശിവൻകുട്ടി ** ഡിജിറ്റൽ വിദ്യാഭ്യാസ യുഗത്തിൽ വിദ്യാർത്ഥികളേയും അധ്യാപകരേയും ഒരു പോലെ ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷണൽ ടെക്നോളജി (എസ്.ഐ.ഇ.ടി) യുടെ പുതിയ ചുവടുവെയ്പ്പ്. ഡിജിറ്റൽ വിദ്യാഭ്യാസമേഖലയ്ക്ക് കൂടുതൽ കരുത്ത് പകർന്ന് കിനാവ്, ട്രെൻഡ് പദ്ധതികൾക്ക് സംസ്ഥാനത്ത് തുടക്കമായി. തിരുവനന്തപുരം കട്ടേല ഡോ.അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂളിൽ നടന്ന പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി …

ഡിജിറ്റൽ വിദ്യാഭ്യാസമേഖലയിൽ പുതിയ ചുവടുവെയ്പ്പായി കിനാവ്, ട്രെൻഡ് പദ്ധതികൾ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു… Read More »