വണ്ടിപ്പെരിയാര്‍ യുപി സ്ക്കൂളിന്‍റെ സ്വന്തം അധ്യാപികമാര്‍
ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാർ സർക്കാർ യു പി സ്ക്കൂളിനൊരു പ്രത്യേകയുണ്ട്. പ്രത്യേകിച്ച് ഇന്ന്, അന്താരാഷ്ട്രാ വനിതാ ദിനത്തില്‍. വണ്ടിപ്പെരിയാർ യു പി സ്കൂളിലെ 24 അധ്യാപികമാരില്‍ 23 പേരും സ്ത്രീകളാണ്. ഹെഡ് മാസ്റ്റര്‍ എസ് ടി രാജ് ഒഴികെ. ഇന്ന് വനിതാ ദിനത്തിന് ആ 24 പേരും ഒരു തീരുമാനമെടുത്തു. ഇന്ന് സ്കൂളിന്‍റെ ഭരണം അധ്യാപികമാര്‍ക്കായിരിക്കും. അവരില്‍ പലരും ഇതേ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണെന്ന പ്രത്യേകത കൂടിയുണ്ട്. ഇന്നേ ദിവസത്തിന്‍റെ പ്രാധാന്യം കുട്ടികളിലേക്കെത്തിക്കുന്നതിനാണ് ഈ മാറ്റം. ചിത്രങ്ങളും …
വണ്ടിപ്പെരിയാര്‍ യുപി സ്ക്കൂളിന്‍റെ സ്വന്തം അധ്യാപികമാര്‍ Read More »
പഞ്ചാബിൽ അട്ടിമറി? ആം ആദ്മി പാർട്ടി ഭരണം നേടുമെന്ന് എക്സിറ്റ് പോൾ
എഎപി 41 ശതമാനം വോട്ട് വിഹിതം നേടും. കോൺഗ്രസിന് 28 ശതമാനം വോട്ട് വിഹിതമേ നേടാനാകൂ. 77 സീറ്റുകൾ ഉണ്ടായിരുന്ന കോൺഗ്രസ് ഇക്കുറി 19-31 വരെ സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വരുമെന്നും ഇന്ത്യാ ടുഡേ ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ ഫലം പറയുന്നു ദില്ലി: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ (Punjab Assembly Election) കോൺഗ്രസിനെ (Congress) മലർത്തിയടിച്ച് ആം ആദ്മി പാർട്ടി (AAP) അധികാരത്തിലേറുമെന്ന് എക്സിറ്റ് പോൾ (Exit Poll) ഫലം. മൂന്ന് എക്സിറ്റ് പോൾ …
പഞ്ചാബിൽ അട്ടിമറി? ആം ആദ്മി പാർട്ടി ഭരണം നേടുമെന്ന് എക്സിറ്റ് പോൾ Read More »
ഇത് എന്റെ അവകാശം’; യൂദ്ധഭൂമിയില്‍ നിന്ന് പോളിങ് ബൂത്തിലെത്തി വിദ്യാര്‍ത്ഥി
യുദ്ധം രൂക്ഷമായ ഖാര്‍ഖീവില്‍ നിന്നാണ് പെണ്‍കുട്ടിയും സുഹൃത്തുക്കളും രക്ഷപ്പെട്ട് അതിര്‍ത്തിയിലെത്തിയത്. വാരാണസി: യുക്രൈന്‍ യുദ്ധഭൂമിയില്‍(Ukraine Russia War) നിന്നെത്തി പോളിങ് ബൂത്തിലെത്തി വിദ്യാര്‍ത്ഥിനി. യുപി വാരാണസിയിലാണ് (UP Election) കൃതിക (Kritika) എന്ന പെണ്‍കുട്ടി വോട്ട് (Vote) ചെയ്യാനെത്തിയത്. വോട്ടു ചെയ്യുന്നത് തന്റെ അവകാശമാണെന്ന് വിദ്യാര്‍ത്ഥി മാധ്യമങ്ങളോട് പറഞ്ഞു. യുക്രൈനിലെ ഭീകരമായ അനുഭവങ്ങളില്‍ നിന്ന് ഇതുവരെ മോചിതയായിട്ടില്ലെന്നും അവര്‍ പറഞ്ഞു. സുഹൃത്തുക്കളോടൊപ്പമാണ് കൃതിക യുക്രൈന്‍-പോളണ്ട് അതിര്‍ത്തിയില്‍ എത്തിയത്. അവിടെ നിന്നാണ് രാജ്യത്തേക്ക് വിമാനം കയറിയത്. യുദ്ധം രൂക്ഷമായ ഖാര്‍ഖീവില്‍ …
ഇത് എന്റെ അവകാശം’; യൂദ്ധഭൂമിയില്‍ നിന്ന് പോളിങ് ബൂത്തിലെത്തി വിദ്യാര്‍ത്ഥി Read More »
ഒഴിപ്പിക്കലിനായി തുറന്നത് ആറ് മനുഷ്യത്വ ഇടനാഴികൾ, എല്ലാം റഷ്യയിലേക്ക്, അസന്മാർഗിക നീക്കമെന്ന് യുക്രൈൻ
റഷ്യയിലേക്കോ ബെലറൂസിലേക്കോ പോകുന്നവർക്ക് വേണ്ടി മാത്രമാണ് ഇടനാഴികൾ തുറന്നതെന്നും പൂർണ്ണമായും അസന്മാർഗിക നീക്കമാണിതെന്നും യുക്രൈൻ പ്രതികരിച്ചു. മോസ്കോ: വെടി നിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ യുക്രൈനിലെ (Ukraine) പ്രധാനപ്പെട്ട നഗരങ്ങളിൽ നിന്നും തുറന്ന ഇടനാഴിയെ (Humanitarian corridors) ചൊല്ലിയും അനിശ്ചിതത്വം. യുക്രൈനിലെ ഒഴിപ്പിക്കലിനായി തുറന്ന ആറ് ഇടനാഴികളും റഷ്യയിലേക്കാണ് (Russia). ഇതോടെ ഇതോടെ മനുഷ്യത്വ ഇടനാഴികൾക്കെതിരെ യുക്രൈൻ രംഗത്തെത്തി. റഷ്യയിലേക്കോ ബെലറൂസിലേക്കോ പോകുന്നവർക്ക് വേണ്ടി മാത്രമാണ് ഇടനാഴികൾ തുറന്നതെന്നും പൂർണ്ണമായും അസന്മാർഗിക നീക്കമാണിതെന്നും യുക്രൈൻ പ്രതികരിച്ചു. യുക്രൈനെ നിരന്തരം …
സംസ്ഥാനത്ത് ഇന്ന് 1223 പേർക്ക് കൊവിഡ്, 2424 പേര്‍ക്ക് രോഗമുക്തി, ആകെ മരണം 66,263
4 മണിക്കൂറിനിടെ 4 മരണം. മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 20 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 59 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം: കേരളത്തില്‍ 1223 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 227, തിരുവനന്തപുരം 148, കോട്ടയം 128, തൃശൂര്‍ 114, കൊല്ലം 110, കോഴിക്കോട് 99, ഇടുക്കി 82, പത്തനംതിട്ട 71, കണ്ണൂര്‍ 57, പാലക്കാട് 53, മലപ്പുറം 44, ആലപ്പുഴ 39, …
സംസ്ഥാനത്ത് ഇന്ന് 1223 പേർക്ക് കൊവിഡ്, 2424 പേര്‍ക്ക് രോഗമുക്തി, ആകെ മരണം 66,263 Read More »
റഷ്യ-യുക്രൈൻ മൂന്നാം വട്ട ചർച്ച വൈകിട്ട്, നാറ്റോയോട് യുദ്ധവിമാനം ആവശ്യപ്പെട്ട് സെലൻസ്കി
യുദ്ധവിമാനങ്ങളും വ്യോമപ്രതിരോധ സംവിധാനം യുക്രൈന് നൽകണമെന്ന് നാറ്റോ രാജ്യങ്ങളോട് യുക്രൈൻ പ്രസിഡന്റ് വ്യോദിമിർ സെലൻസ്കി ആവശ്യപ്പെട്ടു. മോസ്കോ: റഷ്യ-യുക്രൈൻ മൂന്നാം വട്ട ചർച്ച ഇന്ന് വൈകിട്ട് ബലറൂസിൽ നടക്കും. നേരത്തെ യുക്രൈൻ ചർച്ചയിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ അഭ്യൂഹങ്ങൾ നിലനിന്നിരുന്നുവെങ്കിലും ചർച്ചക്കെത്തുമെന്ന് യുക്രൈൻ സ്ഥിരീകരിച്ചു. പ്രതിനിധി സംഘം ബലറൂസിലേക്ക് പുറപ്പെട്ടതായാണ് ഒടുവിൽ ലഭിക്കുന്ന വിവരം. റഷ്യൻ സംഘവും ബലറൂസിലെത്തിയിട്ടുണ്ട്. ഇന്ത്യൻ സമയം വൈകിട്ട് 7 മണിയോടെയാണ് ചർച്ച നടക്കുക. അതേ സമയം, യുദ്ധവിമാനങ്ങളും വ്യോമപ്രതിരോധ സംവിധാനവും യുക്രൈന് നൽകണമെന്ന് നാറ്റോ രാജ്യങ്ങളോട് …
റഷ്യ-യുക്രൈൻ മൂന്നാം വട്ട ചർച്ച വൈകിട്ട്, നാറ്റോയോട് യുദ്ധവിമാനം ആവശ്യപ്പെട്ട് സെലൻസ്കി Read More »
സാദിഖലി തങ്ങളുടെ പിൻഗാമിയാര് ? മുസ്ലീം ലീഗ് മലപ്പുറം ജില്ലാ പ്രസിഡൻ്റിനെ ചൊല്ലി ആശയക്കുഴപ്പം
പാണക്കാട് കുടുംബത്തിലെ മൂന്ന് പേരുടെ പേരുകളാണ് മലപ്പുറം മുസ്ലീം ലീഗ് അധ്യക്ഷ സ്ഥാനത്തേക്ക് പറഞ്ഞു കേൾക്കുന്നത്. മലപ്പുറം: സാദിഖലി തങ്ങൾ സ്ഥാനമൊഴിയുന്നതോടെ മലപ്പുറം ജില്ലാ പ്രസിഡണ്ട് സ്ഥാനത്തേക്ക് ആരെ നിയോഗിക്കണം എന്ന കാര്യത്തിൽ ലീഗിൽ ആശയക്കുഴപ്പം രൂപപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. സാദിഖലി തങ്ങളുടെ സഹോദരൻ കൂടിയായ അബ്ബാസ് അലി തങ്ങളെ ജില്ലാ പ്രസിഡണ്ടാക്കാനാണ് ലീഗ് നേതാക്കളുടെ താല്പര്യം. എന്നാൽ അന്തരിച്ച ഉമറലി തങ്ങളുടെ മകൻ റഷീദലി തങ്ങളുടെ പേരാണ് സമസ്ത നിർദ്ദേശിക്കുന്നത്. ഇതോടെ യൂത്ത് ലീഗ് അധ്യക്ഷൻ മുനവ്വറലി …
തമ്പാനൂർ ലോഡ്ജ് കൊലപാതകം; പ്രതിയെ ഹോട്ടലിലെത്തിച്ച് തെളിവെടുക്കും
തിരുവനന്തപുരം: തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ (Gayathri Murder) പ്രതി പ്രവീണിന്റെ മൊഴി പുറത്ത്. നഗരത്തിലെ പള്ളിയിൽ വച്ച് താലി കെട്ടിയതടക്കം ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടതാണു കൊലപാതകത്തിലേക്കെത്താനുണ്ടായ പ്രകോപനമെന്ന് പ്രവീൺ. എന്നാൽ ഇതുതന്നെയാണോ കൊലപാതക കാരണമെന്ന് പൊലീസ് അന്വേഷിക്കുകയാണ്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. നിലവിൽ വിവാഹിതനായ പ്രവീൺ ഗായത്രിയുമായുള്ള ബന്ധം രഹസ്യമായി തുടരാനാണ് ആഗ്രഹിച്ചത്. നിലവിലുള്ള വിവാഹബന്ധം അവസാനിപ്പിച്ച ശേഷം ഗായത്രിയെ വിവാഹം കഴിക്കാമെന്നു …
തമ്പാനൂർ ലോഡ്ജ് കൊലപാതകം; പ്രതിയെ ഹോട്ടലിലെത്തിച്ച് തെളിവെടുക്കും Read More »
രാജ്യസഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് 31 ന്; കേരളത്തിൽ ഒഴിവ് വരുന്നത് മൂന്ന് സീറ്റുകൾ
ആറ് സംസ്ഥാനങ്ങളിലെ 13 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് . കേരളത്തിൽ ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളും ഇതിൽ ഉൾപ്പെടും. കേരളത്തിൽ നിന്നുള്ള എ കെ ആൻറണി, എം വി ശ്രേയാംസ്കുമാർ , കെ സോമപ്രസാദ് എന്നിവരുടെ കാലാവധിയാണ് അവസാനിക്കുന്നത് ദില്ലി: രാജ്യസഭാ(rajyasabha) സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ്(election) പ്രഖ്യാപിച്ചു. ഏപ്രിൽ രണ്ടിന് കാലാവധി തീരുന്ന സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. ആ മാസം 31 ന് ആണ് തെരഞ്ഞെടുപ്പ്. ഈ മാസം 14 ന് വിജ്‍ഞാപനം പുറത്തിറങ്ങും. ആറ് സംസ്ഥാനങ്ങളിലെ 13 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് …
രാജ്യസഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് 31 ന്; കേരളത്തിൽ ഒഴിവ് വരുന്നത് മൂന്ന് സീറ്റുകൾ Read More »