വന്ദേഭാരത് എക്സ്പ്രസിന് ഷൊർണൂരിൽ സ്റ്റോപ്പ് അനുവദിച്ചില്ലെങ്കിൽ ട്രെയിൻ തടയുമെന്ന് വി കെ ശ്രീകണ്ഠൻ എംപി…
വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന് ഷൊർണൂരിൽ സ്റ്റോപ്പ് അനുവദിച്ചില്ലെങ്കിൽ ട്രെയിൻ തടയുമെന്ന് പാലക്കാട് എംപി വി കെ ശ്രീകണ്ഠൻ. വന്ദേഭാരത് എക്സപ്രസിന്‍റെ ഉദ്ഘാടന ദിവസമായ ഏപ്രിൽ 25 ന് ഷൊർണൂരിൽ ട്രെയിൻ തന്നെ തടയാനാണ് തീരുമാനം. അയച്ച കത്തിന് മറുപടി പോലും നൽകാതെ രാഷ്ട്രീയ ലക്ഷ്യത്തോടെ മുഖം തിരിക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്നും എം പി ആരോപിച്ചു. ദക്ഷിണേന്ത്യയിൽ തന്നെ പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനുകളിൽ ഒന്നാണ് ഷൊർണൂർ ജംഗ്ഷൻ. പാലക്കാട് ജില്ലയിൽ നിന്നുമുള്ള യാത്രക്കാരും തൃശൂരിന്റെയും, …
തിരുവനന്തപുരത്ത് നവജാത ശിശുവിനെ പ്രസവിച്ച ഉടനെ 3ലക്ഷം രൂപയ്ക്ക് വിൽപ്പന നടത്തി…
തൈക്കാട് അമ്മയും കുഞ്ഞും ആശുപത്രിയിൽ ജനിച്ച നവജാത ശിശുവിനെ പ്രസവിച്ച ഉടനെ വിൽപ്പന നടത്തിയതായി കണ്ടെത്തൽ. കരമന സ്വദേശിയായ സ്ത്രീയാണ് പണം കൊടുത്ത് കുഞ്ഞിനെ വാങ്ങിയത്. വിൽപ്പനയുടെ വിവരമറിഞ്ഞ ചൈൽഡ് ലൈൻ പ്രവർത്തകരാണ് പൊലീസിനെ അറിയിച്ചത്. മൂന്ന് ലക്ഷം രൂപ കൊടുത്താണ് കുഞ്ഞിനെ വാങ്ങിയതെന്ന് സ്ത്രീ സമ്മതിച്ചു. കുഞ്ഞിനെ ഏറ്റെടുത്ത സിഡബ്ല്യുസി തൈക്കാട് ശിശുക്ഷേമ സമിതിയിലേക്ക് മാറ്റി. കുഞ്ഞിന്റെ യഥാർത്ഥ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കുഞ്ഞിനെ വാങ്ങിയവർക്കും വിറ്റവർക്കും എതിരെ ജെ ജെ ആക്ട് പ്രകാരം …
തിരുവനന്തപുരത്ത് നവജാത ശിശുവിനെ പ്രസവിച്ച ഉടനെ 3ലക്ഷം രൂപയ്ക്ക് വിൽപ്പന നടത്തി… Read More »
വെള്ളനാട് കിണറ്റിൽ വീണ കരടി ചത്തു;
വെള്ളനാട് വീട്ടുമുറ്റത്തെ കിണറ്റിൽ വീണ കരടി ചത്തുവെന്ന് ഡോ. ജേക്കബ് അലക്സാണ്ടർ. ചത്ത കരടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ പുറത്തെടുത്തു. കരടിയെ വെറ്റനറി ഡോക്ടർ എത്തി മയക്കുവെടി വെച്ചിരുന്നു. ഒന്നര മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് കരടിയെ പുറത്തെത്തിച്ചത്.കരടിയെ വെറ്റനറി ഡോക്ടർ എത്തിയാണ് മയക്കുവെടി വെച്ചത്. അക്രമാസക്തമാകുന്ന സാഹചര്യം കണക്കിലെടുത്താണ് മയക്കുവെടി വെച്ച ശേഷം കരടിയെ കിണറിന് പുറത്തെത്തിക്കാൻ തീരുമാനിച്ചത്. മയക്കുവെടിയേറ്റ കരടി വെളളത്തിൽ മുങ്ങിപ്പോവുകയായിരുന്നു. കിണറിന്റെ അടിത്തട്ടിൽ നിന്നാണ് കരടിയുടെ ജഡം കിട്ടിയത്. ഇതിനിടെ കരടിയെ രക്ഷിക്കാനുളള …
എം എ യൂസുഫലിയുടെ 10 കോടിയുടെ മാനനഷ്ടക്കേസ്: മാപ്പുപറഞ്ഞ് ഷാജന്‍ സ്‌കറിയ…
ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസുഫലിക്കെതിരായ അപകീര്‍ത്തി പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് മറുനാടന്‍ മലയാളി അവതാരകന്‍ ഷാജന്‍ സ്‌കറിയ. യൂ ട്യൂബ് ചാനലിലൂടെ മാനനഷ്ടമുണ്ടാക്കുന്നതും അപകീര്‍ത്തിപ്പെടുത്തുന്നതുമായ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ചാണ് 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യൂസുഫലി വക്കീല്‍ നോട്ടിസ് അയച്ചത്. ഇതിനു പിന്നാലെയാണ് മാപ്പപേക്ഷയുമായി സാജന്‍ സ്‌കറിയ രംഗത്തെത്തിയത്. ഇക്കഴിഞ്ഞ മാര്‍ച്ച് ആറിന് ‘മറുനാടന്‍ മലയാളി’ യൂട്യൂബ് ചാനലില്‍ അപ് ലോഡ് ചെയ്ത വിഡിയോയ്‌ക്കെതിരെയാണ് യൂസുഫലി വക്കീല്‍ നോട്ടിസ് നല്‍കിയത്. മൂന്നു പെണ്‍കുട്ടികളായതിനാല്‍ …
എം എ യൂസുഫലിയുടെ 10 കോടിയുടെ മാനനഷ്ടക്കേസ്: മാപ്പുപറഞ്ഞ് ഷാജന്‍ സ്‌കറിയ… Read More »
മണ്ണാർക്കാട് കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്…
കരിമ്പ കല്ലടിക്കോട് പട്ടാപ്പകൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. മൂന്നേക്കർ മീൻവല്ലം പുല്ലാട്ട് വീട്ടിൽ സഞ്ജു മാത്യു (39) വിനാണ് പരിക്കേറ്റത്. വീടിനോട് ചേർന്നുള്ള ഷെഡിൽ റബർഷീറ്റ് അടിക്കുന്ന മെഷീൻ ആന നശിപ്പിക്കുന്ന ശബ്‌ദംകേട്ട് ഓടിച്ചെന്ന സഞ്ജുവിനെ തുമ്പികൈയിൽ വരിഞ്ഞു മുറുക്കുകയായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്കുശേഷമാണ് സംഭവം. അയൽവാസികളുൾപ്പെടെ ബഹളമുണ്ടാക്കി ഓടിയെത്തിയതോടെ സഞ്ജുവിനെ കുഴിയിലേക്ക് വലിച്ചെറിഞ്ഞ് ആന കാടുകയറിപോയി. സഞ്ജുവിന് തലയ്‌ക്കും നെഞ്ചിനും പരിക്കേറ്റിട്ടുണ്ട്.
വിവാഹം കഴിക്കണമെന്ന ആഗ്രഹം പണ്ടേയില്ല ! പക്ഷെ ഒരു ജീവിത പങ്കാളി വേണം;
മലയാള സിനിമയില്‍ ഏറ്റവുമധികം ആരാധകരുള്ള നടിമാരിലൊരാളാണ് ഹണി റോസ്. ഹിറ്റ് മേക്കര്‍ വിനയന് സംവിധാനം ചെയ്ത് 2005 ല്‍ പുറത്തിറങ്ങിയ ബോയ്ഫ്രണ്ട് എന്ന സിനിമയിലൂടെ ആണ് ഹണി റോസ് വെള്ളിത്തിരയില്‍ എത്തുന്നത്.പിന്നീട് നിരവധി സിനിമകളില്‍ ചെറുതും വലുതുമായ നിരവധി വേഷങ്ങളില്‍ തെന്നിന്ത്യന്‍ സിനിമയില്‍ നിറസാന്നിദ്ധ്യമാകാന്‍ താരത്തിനായി.ടൈപ്പ് കാസ്റ്റിങ്ങില്‍ ഒതുങ്ങാനെ എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കയ്യില്‍ ഭഭ്രമാണെന്ന് വളരെ ചുരിങ്ങിയ സമയം കൊണ്ട് താരം തെളിച്ചിരുന്നു.ഇപ്പോള്‍ തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലെ ചിത്രങ്ങളിലെല്ലാം സജീവ സാന്നിധ്യമാണ് ഹണിറോസ്.സോഷ്യല്‍ …
വിവാഹം കഴിക്കണമെന്ന ആഗ്രഹം പണ്ടേയില്ല ! പക്ഷെ ഒരു ജീവിത പങ്കാളി വേണം; Read More »
മൃഗശാലയിൽ സന്ദർശകർക്കായി രണ്ട് ബാറ്ററി വാഹനങ്ങളുടെ ഫ്ലാഗ്ഓഫ് മന്ത്രി ജെ ചിഞ്ചുറാണി നിർവഹിച്ചു…
മൃഗശാലയിൽ സന്ദർശകർക്കായി ഏർപ്പെടുത്തിയ രണ്ട് ബാറ്ററി വാഹനങ്ങളുടെ ഫ്ലാഗ്ഓഫ് മന്ത്രി ജെ ചിഞ്ചുറാണി നിർവഹിച്ചു. ഇതോടെ അഞ്ച് ബാറ്ററി വാഹനങ്ങളായി. 10,40,000 രൂപയാണ് ഇവയുടെ വില. സന്ദർശകരിലെ പ്രായമായവർക്കും നടക്കാൻ പ്രയാസമുള്ളവർക്കും ഇത് ഉപകാരപ്പെടും. രണ്ട് വാഹനം ജൂണിൽ ലഭ്യമാക്കുമെന്ന് മന്ത്രി ഉറപ്പുനൽകി. ഒരാൾക്ക് 60 രൂപയാണ് നിരക്ക്.
വന്ദേഭാരത് കാസര്‍കോട് വരെ നീട്ടി; വേഗം 130 കിലോ മീറ്ററാക്കി ഉയര്‍ത്തുമെന്നും കേന്ദ്രമന്ത്രി…
കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസ് കാസര്‍കോട് വരെ സര്‍വീസ് നടത്തുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. തിരുവനന്തപുരത്ത് നിന്ന് യാത്ര തുടങ്ങുന്ന ട്രെയിന്‍ കണ്ണൂരില്‍ യാത്ര അവസാനിപ്പിക്കുമെന്നായിരുന്നു നേരത്തേയുണ്ടായിരുന്ന റിപോര്‍ട്ട്. കാസര്‍കോട്ടേക്ക് സര്‍വീസ് നീട്ടണമെന്നും ആവശ്യമുയര്‍ന്നിരുന്നു. ഇതിനിടെയാണ് മന്ത്രിയുടെ പ്രഖ്യാപനം. പാളങ്ങളുടെ നവീകരണം രണ്ട് ഘട്ടമായി പൂര്‍ത്തിയാക്കും. ആദ്യഘട്ടത്തില്‍ മണിക്കൂറില്‍ 110 കിലോ മീറ്ററും രണ്ടാംഘട്ട നവീകരണം പൂര്‍ത്തിയാകുമ്പോള്‍ മണിക്കൂറില്‍ 130 കിലോ മീറ്ററുമായിരിക്കും വേഗം. തുടക്കത്തില്‍ 70 കിലോ മീറ്റര്‍ മുതല്‍ 110 കിലോ …
ഷാരൂഖ് സൈയ്ഫിയുടെ ജാമ്യാപേക്ഷ ഇന്ന്,എൻഐഎ ഏറ്റുവാങ്ങി തുടരന്വേഷണം…
എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഷാരൂഖ് സൈയ്ഫിയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. കോഴിക്കോട് ജില്ല സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. യുഎപിഎ ഉൾപ്പെടെ ചുമത്തിയ സാഹചര്യത്തിൽ ജാമ്യമനുവദിക്കാനുളള സാധ്യതയില്ല. എൻഐഎ ഇന്നുതന്നെ കോടതിയിൽ റിപ്പോർട്ട് നൽകി ഷാരൂഖിനെ ഏറ്റെടുക്കാനുളള നടപടികൾക്കും തുടക്കമിടും. പൊലീസ് കസ്റ്റഡി കാലാവധി പൂർത്തിയായതിനാൽ ഷാരൂഖിനെ ജയിലിലേക്ക് മാറ്റി. വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലാണ് ഷാരൂഖ് ഉളളത്. ഈ മാസം 20 വരെയാണ് റിമാൻഡ് കാലാവധി.എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിൽ അന്വേഷണം …
ഷാരൂഖ് സൈയ്ഫിയുടെ ജാമ്യാപേക്ഷ ഇന്ന്,എൻഐഎ ഏറ്റുവാങ്ങി തുടരന്വേഷണം… Read More »