കേന്ദ്ര സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചു; മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം, ഗുരുതര പരിക്കേറ്റവർക്ക് 2 ലക്ഷം.
ഒഡീഷ ട്രെയിൻ അപകടത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ഗുരുതര പരിക്കേറ്റവർക്ക് രണ്ടു ലക്ഷവും പരിക്കുള്ളവർക്ക് 50,000 രൂപയും നഷ്ടപരിഹാരം നൽകുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ട്വിറ്ററിലൂടെ അറിയിച്ചു.ഒഡീഷയിലെ ബാലസോർ ജില്ലയിൽ ബഹാനാഗ റെയിൽവേ സ്റ്റേഷന് സമീപം വൈകിട്ട് 7 മണിയോടെയാണ് കൂട്ടിയിടി ഉണ്ടായത്. അപകടത്തിൽ മരണസംഖ്യ 50 കടന്നു. 300ലധികം പേർക്ക് പരിക്കേററതായും റിപ്പോർട്ട് പുറത്ത് വന്നിട്ടുണ്ട്. പാളം തെറ്റിയ കോറോമൻഡൽ എക്സ്പ്രസിൻ്റെ 15 ബോഗികൾ …