EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



pathanamthitta news

അടുത്ത അഞ്ച് ദിവസങ്ങളില്‍ അതിതീവ്ര മഴ; ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട് , ജാഗ്രത …

സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായി തുടരുന്നു.ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. എറണാകുളത്തും കാസര്‍കോഡും, ആലപ്പുഴയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്   ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.അടുത്ത അഞ്ച് ദിവസങ്ങളില്‍ അതിതീവ്ര മഴ മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥാ വിഭാഗം നല്‍കിയിട്ടുള്ളത്.മറ്റന്നാള്‍ വരെ തുടര്‍ച്ചയായി ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് നിര്‍ദ്ദേശം. മലയോരമേഖലകളിലും തീരപ്രദേശങ്ങളും അതീവ ജാഗ്രത നിര്‍ദേശമുണ്ട്.തൃശ്ശൂരില്‍ മരം വീണ് വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു. പെരിങ്ങാവില്‍ …

അടുത്ത അഞ്ച് ദിവസങ്ങളില്‍ അതിതീവ്ര മഴ; ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട് , ജാഗ്രത … Read More »

ഏക സിവില്‍കോഡിനെതിരെ മതേതര സമൂഹം ഒന്നിച്ച് നില്‍ക്കണം: മുസ്‌ലിം നേതൃസമിതി…

ഏക സിവില്‍കോഡിനെതിരെ മതേതര സമൂഹം ഒന്നിച്ച് നില്‍ക്കണമെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വിളിച്ചുചേര്‍ത്ത മുസ്ലിം സംഘടനാ നേതൃസമിതി യോഗം അഭ്യര്‍ത്ഥിച്ചു. ഏക സിവില്‍കോഡ് പ്രത്യേക സമുദായത്തെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല. രാജ്യത്തിന്റെ സാമൂഹ്യ വ്യവസ്ഥയെ ബാധിക്കുന്ന ഭരണഘടനാ പ്രശ്നമാണ്. മതേതര വിശ്വാസികളെല്ലാം ഒന്നിച്ച് നിന്നാണ് ഏക സിവില്‍കോഡിനെതിരെ നീങ്ങേണ്ടത്. നൂറുകണക്കിന് ഗോത്രവര്‍ഗ്ഗ ജനവിഭാഗങ്ങളാണ് ഇതിനകം തന്നെ ഏക സിവില്‍കോഡിനെതിരെ രംഗത്തുവന്നിട്ടുള്ളത്. വിവിധ ജനവിഭാഗങ്ങളും മതവിശ്വാസങ്ങളും നിലനില്‍ക്കുന്ന രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പിലാക്കുന്നത് രാജ്യതാല്പര്യത്തിനെതിരാണ്. രാമ ക്ഷേത്രം, …

ഏക സിവില്‍കോഡിനെതിരെ മതേതര സമൂഹം ഒന്നിച്ച് നില്‍ക്കണം: മുസ്‌ലിം നേതൃസമിതി… Read More »

പ്ലസ് വൺ ക്ലാസുകൾ നാളെ മുതൽ…

സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ നാളെ തുടങ്ങും. പ്രവേശനത്തിന്റെ ആദ്യഘട്ടത്തിലെ മൂന്ന് അലോട്ട്‌മെന്റുകളും പൂര്‍ത്തിയായ സാഹചര്യത്തിലാണ് ക്ലാസുകള്‍ തുടങ്ങാന്‍ തീരുമാനമായത്. സപ്ലിമെന്ററി അലോട്ട്‌മെന്റുകള്‍ തുടര്‍ന്നുമുണ്ടാകും.മലബാറില്‍  ഇപ്പോഴും  നിരവധി വിദ്യാര്‍ഥികള്‍ക്ക് ഉയര്‍ന്ന മാര്‍ക്ക് ഉണ്ടായിട്ടും സീറ്റ് ലഭിക്കാത്ത അവസ്ഥയിലാണ്. ക്ലാസുകള്‍ തുടങ്ങാന്‍ തടസമില്ലെന്ന് കഴിഞ്ഞ ദിവസം വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗം വിലയിരുത്തി. ഇന്ന് സ്‌കൂളുകളില്‍ ക്ലാസ് മുറികളുടെ ക്രമീകരണവും ശുചീകരണവും നടക്കും. പൊതുപരിപാടിക്ക് ശേഷമായിരിക്കും കുട്ടികളെ സ്വാഗതം ചെയ്യുക. നിശ്ചയിച്ച സമയത്തുതന്നെ ക്ലാസ് തുടങ്ങുന്നതിനാല്‍ …

പ്ലസ് വൺ ക്ലാസുകൾ നാളെ മുതൽ… Read More »

മുഖ്യമന്ത്രിയുടെ അക്കാഡമിക് അഡ്വൈസർ തട്ടിപ്പുക്കാരൻ; തൽസ്ഥാനത്ത് നിന്ന് നീക്കണം: കെ എസ് യു…

മുഖ്യമന്ത്രിയുടെ അക്കാദമിക് അഡ്വൈസറുടെ പി എച്ച് ഡി പ്രബന്ധത്തിൽ റെക്കോർഡ് കോപ്പിയടി നടത്തിയതാണെന്നും അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയായ രതീഷ് കളിയാടാൻ തട്ടിപ്പുക്കാരനാണെന്നും അയാളെ തൽസ്ഥാനത്ത്‌ നിന്നും നീക്കണമെന്നും കെ എസ് യു സംസ്ഥാന പ്രസിഡന്റ്‌ അലോഷ്യസ് സേവ്യർ. കേരളത്തിൽ ഒരു സർക്കാർ സ്കൂളിൽ 2009-17 കാലത്തു ജോലി ചെയ്തുകൊണ്ടിരിക്കുന്ന കാലത്ത് തന്നെ 2012-14 ൽ ആസാമിൽ നിന്നും ചട്ടവിരുദ്ധമായാണ് അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയും അക്കാദമിക് അഡ്വൈസറുമായ രതീഷ് കാളിയാടൻ ഒരേ സമയം ഫുൾടൈമായി പി എച്ച് ഡി …

മുഖ്യമന്ത്രിയുടെ അക്കാഡമിക് അഡ്വൈസർ തട്ടിപ്പുക്കാരൻ; തൽസ്ഥാനത്ത് നിന്ന് നീക്കണം: കെ എസ് യു… Read More »

വള്ളംകളിക്കിടെ ചമ്പകുളത്ത് വള്ളം മറിഞ്ഞു; രക്ഷാ പ്രവര്‍ത്തനം നടക്കുന്നു…

വള്ളംകളിക്കിടെ ചമ്പക്കുളത്ത് വള്ളം മറിഞ്ഞു. വനിതകൾ തുഴഞ്ഞ വളളം ആണ് മറിഞ്ഞത്. രക്ഷാപ്രവർത്തനം നടക്കുന്നു. ജില്ലാ കളക്ടർ ഉടൻ തന്നെ മത്സരങ്ങൾ നിർത്തിവെക്കാനും രക്ഷാപ്രവർത്തനത്തിന് നിർദ്ദേശിക്കുകയായിരുന്നു.  ഓരോരുത്തരെ ആയി കരയിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്. അപകടത്തെ തുടര്‍ന്ന് മത്സരങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. കാട്ടില്‍തെക്കേതില്‍ വള്ളമാണ് മറിഞ്ഞത്.ചമ്പക്കുളം പഞ്ചായത്തിലെ സിഡിഎസ് പ്രവർത്തകർ തുഴഞ്ഞ കാട്ടിൽ തെക്കെതിൽ വള്ളം ആണ് മുങ്ങിയത്. 25 ഓളം വനിതകൾ വള്ളത്തിൽ ഉണ്ട്. കൂടുതൽ ബോട്ടുകളും വള്ളങ്ങളും എത്തി രക്ഷപ്രവർത്തനം നടത്തുന്നു. ചുണ്ടൻവള്ളങ്ങളുടെ ഫൈനൽ മത്സരത്തിന് തൊട്ട് മുൻപാണ് വള്ളം മറിഞ്ഞത്. വനിതകളുടെ വള്ളങ്ങളുടെ …

വള്ളംകളിക്കിടെ ചമ്പകുളത്ത് വള്ളം മറിഞ്ഞു; രക്ഷാ പ്രവര്‍ത്തനം നടക്കുന്നു… Read More »

പ്ലസ് വണ്‍, ബിരുദ പ്രവേശനം: മന്ത്രി ആര്‍ ബിന്ദുവിനു നേരെ എംഎസ്എഫിന്റെ കരിങ്കൊടി പ്രതിഷേധം…

പ്ലസ് വണ്‍, ബിരുദ പ്രവേശനത്തില്‍ മലബാറിനോടും കണ്ണൂര്‍ ജില്ലയോടുമുള്ള അവഗണനയില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനെതിരേ എംഎസ്എഫിന്റെ കരിങ്കൊടി പ്രതിഷേധം. കണ്ണൂര്‍ സര്‍വകലാശാലയില്‍ പരിപാടിക്കെത്തിയ ഉന്നത മന്ത്രി ആര്‍ ബിന്ദു കവാടത്തില്‍ എത്തിയപ്പോഴാണ് കരിങ്കൊടി ഉയര്‍ത്തിയത്. പ്രതിഷേധക്കാരെ ഉടന്‍ തന്നെ പോലിസ് സംഘം അറസ്റ്റ് ചെയ്തുനീക്കി. ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങളും വ്യാജ സര്‍ട്ടിഫിക്കറ്റ് വിഷയങ്ങളും, പ്ലസ് വണ്‍ വിഷയത്തില്‍ മലബാറിനോടുള്ള അവഗണനയില്‍ പ്രതിഷേധിച്ചുമാണ് കരിങ്കൊടി കാണിച്ചത്. ജില്ലാ ജനറല്‍ സെക്രട്ടറി ഒ …

പ്ലസ് വണ്‍, ബിരുദ പ്രവേശനം: മന്ത്രി ആര്‍ ബിന്ദുവിനു നേരെ എംഎസ്എഫിന്റെ കരിങ്കൊടി പ്രതിഷേധം… Read More »

യുഡിഎഫ് ഭരിക്കുന്ന കണ്ണൂര്‍ കോര്‍പറേഷനിലെ മേയര്‍ പദവി കൈമാറ്റം…

യുഡിഎഫ് ഭരിക്കുന്ന കണ്ണൂര്‍ കോര്‍പറേഷനിലെ മേയര്‍ പദവി കൈമാറ്റം സംബന്ധിച്ച തര്‍ക്കത്തില്‍ നിലപാട് കടുപ്പിച്ച് മുസ് ലിം ലീഗ്. മുന്നണി ധാരണ പ്രകാരമുള്ള രണ്ടര വര്‍ഷം കഴിഞ്ഞിട്ടും മേയര്‍ പദവി മുസ് ലിം ലീഗ് പ്രതിനിധിക്ക് കൈമാറാത്തതിനെതിരേ ജില്ലാ നേതൃത്വം ഡിസിസി നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും കോണ്‍ഗ്രസ് വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടില്ല. ഇതേത്തുടര്‍ന്ന് ഇന്ന് ചേര്‍ന്ന മുസ് ലിം ലീഗ് ജില്ലാ നേതൃയോഗം കോര്‍പറേഷനിലെ യുഡിഎഫ് പരിപാടികള്‍ ബഹിഷ്‌കരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. മാത്രമല്ല, അവിശ്വാസ പ്രയമേയം കൊണ്ടുവനരാനും ആലോചനയുണ്ടെന്നാണ് വിവരം. …

യുഡിഎഫ് ഭരിക്കുന്ന കണ്ണൂര്‍ കോര്‍പറേഷനിലെ മേയര്‍ പദവി കൈമാറ്റം… Read More »

എൻസിപി യെ പിളർത്തി അജിത് പവാർ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി…

മഹാരാഷ്ട്രയിൽ എൻ സി പി പിളർന്നു. അജിത് പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 29 എംഎൽഎമാരും അജിത് പവാറിനൊപ്പം എന്‍ഡിഎയുടെ ഭാഗമായി. അതേസമയം, ഈ നീക്കത്തെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്നാണ് എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ പ്രതികരണം.അജിത് പവാർ പക്ഷത്ത് നിന്ന് 9 പേർ മന്ത്രിസഭയിലുണ്ടാകുമെന്നാണ് സൂചന.എൻസിപിയുടെ രാഷ്ട്രീയനിലനിൽപ് തന്നെ പ്രതിസന്ധിയിലാകുന്ന നീക്കമാണ് അജിത് പവാറിന്റെ ഭാ​ഗത്തുനിന്നുണ്ടായിരിക്കുന്നത്. സുപ്രിയ സുലെ നേതൃനിരയിലേക്ക് വന്നതോടെയാണ് അജിത് പവാർ ശരദ് പവാറുമായി തെറ്റിയത്. ഇരുവർക്കുമിടയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ നടത്തിയ അനുനയ ശ്രമങ്ങളൊന്നും ഫലം …

എൻസിപി യെ പിളർത്തി അജിത് പവാർ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി… Read More »