EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



latest news

സഊദിയില്‍ പരിശീലന പറക്കലിനിടെ വിമാനം തകര്‍ന്നു; രണ്ട് മരണം…

സഊദിയില്‍ യുദ്ധവിമാനം തകര്‍ന്നു വീണ് രണ്ട് പേര്‍ മരിച്ചു. പരിശീലന പറക്കലിനിടെയാണ് വിമാനം തകര്‍ന്നത്. റിയാദിന് തെക്ക് പടിഞ്ഞാറ് 800 കിലോമീറ്റര്‍ അകലെ ഖമീസ് മുഷൈത്തിലെ കിംഗ് ഖാലിദ് എയര്‍ബേസിന് സമീപമാണ് അപകടമുണ്ടായത്. അപകടത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണെന്ന് ജനറല്‍ തുര്‍ക്കി അല്‍ മാല്‍ക്കി പ്രസ്താവനയില്‍ പറഞ്ഞു.രണ്ട് സീറ്റുകളുള്ള യുദ്ധവിമാനമാണ് എ15.

മണിപ്പൂര്‍ കലാപം: മോദി സര്‍ക്കാരിനെതിരേ ‘ഇന്ത്യ’ അവിശ്വാസ പ്രമേയത്തിന് ലോക്‌സഭയില്‍ നോട്ടീസ് നല്‍കി…

മണിപ്പൂര്‍ കലാപത്തില്‍ നരേന്ദ്ര മോദി സര്‍ക്കാറിനെതിരേ പ്രതിപക്ഷ വിശാല സഖ്യമായ ‘ഇന്ത്യ’ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. അസമില്‍ നിന്നുള്ള കോണ്‍ഗ്രസ് എം പി ഗൗരവ് ഗൊഗോയ് ആണ് ലോക്‌സഭയില്‍ നോട്ടീസ് നല്‍കിയത്. ഗൗരവ് ഗൊഗോയിയെ കൂടാതെ ബിആര്‍എസ് എംപി നാമ നാഗേശ്വര റാവുവും അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇന്നലെ രാത്രി പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തിയ ചര്‍ച്ചയില്‍ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചിരുന്നു. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്ന പ്രതിപക്ഷ ആവശ്യം …

മണിപ്പൂര്‍ കലാപം: മോദി സര്‍ക്കാരിനെതിരേ ‘ഇന്ത്യ’ അവിശ്വാസ പ്രമേയത്തിന് ലോക്‌സഭയില്‍ നോട്ടീസ് നല്‍കി… Read More »

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഭരണഘടനാ വീഴ്ചയില്‍ ഇടപെടുന്നില്ല; കേന്ദ്രത്തെ വിമര്‍ശിച്ച് സുപ്രീംകോടതി…

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ വനിതാ സംവരണം നടപ്പിലാക്കാത്തതില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. ബിജെപിക്ക് വഴങ്ങാത്ത സംസ്ഥാനങ്ങളില്‍ കേന്ദ്രം കടുത്ത നടപടി സ്വീകരിക്കുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഭരണഘടന അവകാശങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ ഇടപെടില്ലെന്നും സുപ്രീംകോടതി വിമര്‍ശിച്ചു. നാഗാലാന്‍ഡിലെ വനിതാ സംഭരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടയാണ് വിമര്‍ശനം.എന്തുകൊണ്ടാണ് നിങ്ങള്‍ സ്വന്തം പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സര്‍ക്കാറുകള്‍ക്കെതിരെ നടപടി സ്വീകരിക്കാത്തത്? നിങ്ങള്‍ക്ക് വഴങ്ങാത്ത മറ്റു സംസ്ഥാന സര്‍ക്കാറുകള്‍ക്ക് എതിരെ നിങ്ങള്‍ ഏത് അറ്റം വരെയും പോകുന്നുണ്ടല്ലോ? എന്നാല്‍ നിങ്ങളുടെ …

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഭരണഘടനാ വീഴ്ചയില്‍ ഇടപെടുന്നില്ല; കേന്ദ്രത്തെ വിമര്‍ശിച്ച് സുപ്രീംകോടതി… Read More »

കേരളതീരത്ത് ഇന്ന് രൂക്ഷമായ കടലാക്രമണ ഭീഷണി…

കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ) ഇന്ന് രാത്രി 11.30 വരെ 2.5 മുതൽ 2.9 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തെക്കൻ തമിഴ്നാട് തീരത്ത് 26-07-2023 പുലർച്ചെ 01.30 മുതൽ 27-07-2023 രാത്രി 11.30 വരെ 1.5 മുതൽ 2.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ …

കേരളതീരത്ത് ഇന്ന് രൂക്ഷമായ കടലാക്രമണ ഭീഷണി… Read More »

മലപ്പുറത്ത് ഉമ്മൻ ചാണ്ടി അനുസ്മരണം; രാഹുൽ ഗാന്ധിയുടെ അപ്രതീക്ഷിത സന്ദർശനം…

ഇന്നത്തെ യുവ തലമുറ ഉമ്മൻ ചാണ്ടിയുടെ പാത പിന്തുടരണമെന്ന് രാഹുൽ ഗാന്ധി. മലപ്പുറം ഡിസിസിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടിഅനുസ്മരണത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുൽ.കേരളത്തിലെ ജനങ്ങളെ ഉമ്മന്‍ ചാണ്ടിയിലൂടെ മനസിലാക്കുവാന്‍ സാധിച്ചിരുന്നു. രോഗാവസ്ഥയില്‍ ആയിരുന്നിട്ടും ഭാരത് ജോഡോ യാത്രയില്‍ ഉമ്മന്‍ ചാണ്ടി പങ്കെടുത്തെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. ഭാരത് ജോഡോ യാത്രയിൽ എനിക്കൊപ്പം നടക്കുന്നത് ആ തിരക്കിനിടയിൽ അദ്ദേഹത്തിന് ബുദ്ധിമുട്ട് സൃഷ്ട്ടിക്കും എന്ന ഞാൻ പറഞ്ഞു. പക്ഷെ ഉമ്മൻ ചാണ്ടിക്ക് അത് സമ്മതമായിരുന്നില്ല എന്റെ കൂടെ നടക്കാൻ ആഗ്രഹിച്ചു …

മലപ്പുറത്ത് ഉമ്മൻ ചാണ്ടി അനുസ്മരണം; രാഹുൽ ഗാന്ധിയുടെ അപ്രതീക്ഷിത സന്ദർശനം… Read More »

ഉമ്മൻചാണ്ടിയെ ഇടതുപക്ഷം വല്ലാതെ വേട്ടയാടി: സി ദിവാകരൻ…

മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഉമ്മൻചാണ്ടിയെ ഇടതുപക്ഷം വല്ലാതെ വേട്ടയാടിയെന്ന് മുൻമന്ത്രിയും സിപിഐ നേതാവുമായ സി. ദിവാകരൻ. അദ്ദേഹത്തെ വേട്ടയാടിയതുപോലെ സമകാലീന രാഷ്ട്രീയത്തിൽ ആരെയും വേട്ടയാടിയിട്ടില്ല. ഇങ്ങനെ വേട്ടയാടുമ്പോൾ അദ്ദേഹത്തിന്റെ അണികൾ അമ്പരന്നു പോയി എന്ന് തനിക്കു തോന്നിയിട്ടുണ്ട്. പക്ഷേ, ഉമ്മൻ ചാണ്ടിക്ക് ഒരു അമ്പരപ്പുമുണ്ടായില്ല. കൊടുങ്കാറ്റു വന്നാലും അനങ്ങാത്ത വ്യക്തിയാണ് അദ്ദേഹമെന്ന് പല സന്ദർങ്ങളിലായി താൻ മനസ്സിലാക്കിയിട്ടുണ്ടെന്നും ദിവാകരൻ പറഞ്ഞു. സെക്രട്ടേറിയറ്റ് ആക്‌ഷൻ കൗൺസിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു സി ദിവാകരൻ. ഉമ്മൻ ചാണ്ടിയുടെ മുഖത്തു …

ഉമ്മൻചാണ്ടിയെ ഇടതുപക്ഷം വല്ലാതെ വേട്ടയാടി: സി ദിവാകരൻ… Read More »

ഗ്യാന്‍വാപി പള്ളിയില്‍ ബുധനാഴ്ച വരേ സര്‍വേ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് സുപ്രീംകോടതി…

ഗ്യാന്‍വാപി പള്ളി നിലനില്‍ക്കുന്ന സ്ഥലത്ത് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ആരംഭിച്ച ശാസ്ത്രീയ പരിശോധന ഈ മാസം 26-ന് വൈകിട്ട് 5 മണി വരെ തടഞ്ഞ് സുപ്രീംകോടതി. സര്‍വേ നടത്താനുള്ള വാരണാസി ജില്ലാ കോടതിയുടെ ഉത്തരവിനെതിരെ അലഹാബാദ് ഹൈക്കോടതി സമീപിക്കാന്‍ പള്ളി മാനേജ്മെന്റ് കമ്മിറ്റിയോട് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. അതുവരെ തല്‍സ്ഥിതി തുടരണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.നാളെ തന്നെ അലഹാബാദ് ഹൈക്കോടതിയെ സമീപിക്കാനാണ് പള്ളി കമ്മിറ്റിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ജൂലൈ 26-ന് മുന്‍പ് വാദം കേള്‍ക്കണമെന്ന് ഹൈക്കോടതി …

ഗ്യാന്‍വാപി പള്ളിയില്‍ ബുധനാഴ്ച വരേ സര്‍വേ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് സുപ്രീംകോടതി… Read More »

കര്‍ണാടക വനത്തില്‍ ഉരുള്‍പൊട്ടല്‍; കണ്ണൂര്‍ ജില്ലയുടെ മലയോര മേഖലയില്‍ പുഴകള്‍ കരകവിഞ്ഞു…

കര്‍ണാടക വനത്തില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായതിനെത്തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലെ മണിക്കടവ്, വട്ട്യാംതോട്, നുച്യാട് പുഴകള്‍ കരകവിഞ്ഞു. മൂന്ന് പ്രധാനപാലങ്ങള്‍ വെള്ളത്തിനടിയിലാണ്. വട്ട്യാംതോട്, മാട്ടറ, വയത്തൂര്‍ പാലങ്ങളിലാണ് വെള്ളം കയറിയത്. ഇതുകാരണം മണിക്കടവ്, മണിപ്പാറ, പീടികക്കുന്ന് പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു. വാഹനഗതാഗതം നിര്‍ത്തിവെച്ചു. വയത്തൂര്‍ പാലത്തില്‍ കൂടിയുള്ള ഗതാഗതം നിലച്ചിട്ട് രണ്ട് ദിവസമായി. മണിക്കടവ് ടൗണില്‍ വെള്ളം കയറി. ഒട്ടേറെ കടകള്‍ വെള്ളത്തിലാണ്. ഏക്കര്‍ കണക്കിന് പ്രദേശത്ത് കൃഷി നശിച്ചു. രണ്ട് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങളിലും …

കര്‍ണാടക വനത്തില്‍ ഉരുള്‍പൊട്ടല്‍; കണ്ണൂര്‍ ജില്ലയുടെ മലയോര മേഖലയില്‍ പുഴകള്‍ കരകവിഞ്ഞു… Read More »