തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കണിയാപുരത്ത് നിർമിച്ച ആധുനിക പൊതുശ്മശാനത്തിന്റെ ഉദ്ഘാടനം …
പൊതുജനാരോഗ്യ സമ്പ്രദായത്തിനുവേണ്ടി ഏറ്റവും കൂടുതൽ തുക ചെലവഴിക്കുന്ന സംസ്ഥാനമാണ് കേരളമെന്നും കേരളത്തിലാണ് ഇന്ത്യയിൽ ഏറ്റവും ആയുർദൈർഘ്യമുള്ളതെന്നും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ആധുനിക സംവിധാനങ്ങളോടു കൂടി അണ്ടൂർക്കോണം പഞ്ചായത്തിലെ കണിയാപുരത്ത് ‘പ്രശാന്തി’ എന്ന പേരിൽ പ്രവർത്തനമാരംഭിക്കുന്ന പൊതുശ്മശാനത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രാഥമികാരോഗ്യ കേന്ദ്രം മുതൽ മെഡിക്കൽ കോളേജ് വരെ കേരളത്തിൽ എല്ലാ സജ്ജീകരണങ്ങളും ഉണ്ട്. ഒരു കുഞ്ഞ് ജനിച്ചുവീഴുന്നതു മുതൽ ഭരണസംവിധാനത്തിന്റെ ശ്രദ്ധ തുടങ്ങുന്നു. ആശുപത്രി ചെലവ് കുറയ്ക്കുന്നതിനും ശ്രമിക്കുന്നു. …