മലയാളത്തിന്റെ വിഖ്യാത സാഹിത്യകാരൻ എംടി വാസുദേവൻ നായർ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ശ്വാസതടസം മൂലം ഈ മാസം 15 നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ആരോഗ്യനില ഗുരുതരമാവുകയും മരണം സംഭവിക്കുകയുമായിരുന്നു.എഴുത്തുകാരൻ എന്നതിലുപരി അധ്യാപകനായും തിരകഥാകൃത്തായും പത്രാധിപനായും തിളങ്ങി. കേരളസാഹിത്യ അക്കാദമി പുരസ്‌കാരം,മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം,തിരക്കഥയ്ക്കുള്ള പുരസ്‌കാരം, കേരളസംസ്ഥാന പുരസ്‌കാരം , ജ്ഞാനപീഠ പുരസ്കാരം എന്നിവ ലഭിച്ചു. മഞ്ഞ്, കാലം, നാലുകെട്ട്, അസുരവിത്ത്, വിലാപയാത്ര, പാതിരാവും പകൽ വെളിച്ചവും, അറബിപ്പൊന്ന് (എൻ.പി.മുഹമ്മദുമായി ചേർന്നെഴുതിയത്), രണ്ടാമൂഴം, വാരണാസി, ഇരുട്ടിന്റെ ആത്മാവ്, ഓളവും തീരവും, കുട്ട്യേടത്തി, വാരിക്കുഴി, പതനം, ബന്ധനം, സ്വർഗം തുറക്കുന്ന സമയം, വാനപ്രസ്ഥം, ദാർഎസ് സലാം, രക്തം പുരണ്ട മൺതരികൾ, വെയിലും നിലാവും, കളിവീട്, വേദനയുടെ പൂക്കൾ, ഷെർലക്ക്, ഓപ്പോൾ, നിന്റെ ഓർമ്മയ്ക്ക്, തുടങ്ങി നിരവധി കൃതികൾക്ക് തൂലിക ചലിപ്പിച്ചു.സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ സംസ്ഥാനത്ത് രണ്ട് ദിവസം ദുഖം ആചരിക്കും. ഡിസംബർ 26, 27 തിയ്യതികളിൽ ഔദ്യോഗികമായി ദുഃഖം ആചരിക്കുന്നതിൻ്റെ ഭാഗമായി നാളെ ചേരാനിരുന്ന മന്ത്രിസഭായോഗം ഉൾപ്പെടെ എല്ലാ സർക്കാർ പരിപാടികളും മാറ്റിവെച്ചതായി അറിയിച്ചു. മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിൽ എത്തിച്ച പ്രതിഭയെയാണ് എം ടിയുടെ വിയോഗത്തിലൂടെ നഷ്‌ടമായതെന്നും നികത്താനാവാത്ത നഷ്ടമാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി അുശോചിച്ചു.
എൻ ശ്രീനിവാസൻ ഇന്ത്യാ സിമൻ്റ്സിൻ്റെ സിഇഒ – എംഡി പദവി രാജിവെച്ചു …
ഇന്ത്യ സിമൻ്റ്സിൻ്റെ സിഇഒ ആൻ്റ് എംഡി സ്ഥാനം രാജിവെച്ച് എൻ ശ്രീനിവാസൻ. ഒപ്പം എല്ലാ ബോർഡ് അംഗങ്ങളും രാജിക്കത്ത് നൽകി.കമ്പനിയുടെ 32 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള അൾട്രാ ടെക് സിമൻ്റിൻ്റെ 7000 കോടി ഡീലിന് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ അനുമതി നൽകിയതിന് ശേഷമാണ് രാജി പ്രഖ്യാപനവുമായി എത്തിയത്.10.13 കോടി ഇക്വിറ്റി ഓഹരികൾ വാങ്ങി കമ്പനിയിൽ 32 ശതമാനം ഓഹരി സ്വന്തമാക്കിയതോടെ ഇന്ത്യാ സിമൻ്റ്സ്, അൾട്രാ ടെക് സിമൻ്റ്സിൻ്റെ സഹോദര സ്ഥാപനമായി മാറി. ആദിത്യ ബിർള ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള അൾട്രാ ടെക് സിമൻ്റ്, ഇന്ത്യാ സിമൻ്റ്സിൽ ഓഹരി വാങ്ങിയത് ഈ മാസം ആദ്യമായിരുന്നു. പിന്നാലെ ആണ് ഇന്ത്യാ സിമൻ്റ്സിൻ്റെ വൈസ് ചെയർമാൻ, മാനേജിങ് ഡയറക്ടർ എന്നീ പദവികൾ എൻ ശ്രീനിവാസൻ ഒഴിയുന്നത. ഭാര്യ ചിത്ര ശ്രീനിവാസൻ, സഹോദരി രൂപ ഗുരുനാഥ്, വിഎം മോഹനൻ എന്നിവരും ഇന്ത്യാ സിമൻ്റ്സിൻ്റെ ഡയറക്ടർ ബോർഡ് അംഗത്വം രാജിവെച്ചു.
‘ആ ഹൃദയത്തിലൊരിടം ലഭിച്ചത് സിനിമാ ജീവിതത്തിലെ വലിയ ഭാഗ്യം’- മമ്മൂട്ടി; വൈകാരികമായ അടുപ്പം-മോഹന്‍ലാല്‍…
എം ടി വാസുദേവന്‍ നായരെ അവസാനമായി കാണാന്‍ അദ്ദേഹത്തിന്റെ കോഴിക്കോട്ടെ വീട്ടിലെത്തി നടന്‍ മോഹന്‍ലാല്‍. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് എംടിയുടെ സിത്താര എന്ന വീട്ടിലേക്ക് അവസാനമായി അദ്ദേഹത്തെ കാണാനായി മോഹന്‍ലാല്‍ എത്തിയത്. എംടിയുടെ സ്‌നേഹം വേണ്ടുവോളം അനുഭവിക്കാന്‍ ഭാഗ്യമുണ്ടായെന്ന് മോഹന്‍ലാല്‍ മാധ്യമങ്ങളോട് പറഞ്ഞു.’എനിക്ക് ഏറ്റവും നല്ല കഥാപാത്രങ്ങള്‍ തന്ന വ്യക്തിയാണ് എംടി വാസുദേവന്‍ നായര്‍. ഒരുപാട് തവണ പരസ്പരം കാണുന്നില്ലെങ്കിലും തമ്മില്‍ നല്ല സ്‌നേഹ ബന്ധമുണ്ടായിരുന്നു. ഞാന്‍ അഭിനയിച്ച നാടകങ്ങള്‍ കാണാന്‍ അദ്ദേഹം മുംബൈയില്‍ എത്തിയിരുന്നു. തമ്മില്‍ വൈകാരികമായ അടുപ്പം ഉണ്ടായിരുന്നു. ഓളവും തീരവുമാണ് അവസാന ചിത്രം. ഇന്ത്യ കണ്ട മികച്ച എഴുത്തുകാരനെയാണ് നഷ്ടമായത്. ആരോഗ്യ വിവരങ്ങള്‍ ആശുപത്രിയില്‍ വിളിച്ചു അന്വേഷിച്ചിരുന്നു’- മോഹന്‍ലാല്‍ പറഞ്ഞു.അതേസമയം, എം ടി യുടെ വിയോഗത്തില്‍ മമ്മൂട്ടിയും അനുശോചനം രേഖപ്പെടുത്തി. എന്റെ മനസ്സ് ശൂന്യമാവുന്ന പോലെ തോന്നുന്നു. ഞാനെന്റെ ഇരു കൈകളും മലര്‍ത്തിവെക്കുന്നു എന്നും നടന്‍ അനുശോചന കുറിപ്പില്‍ പറഞ്ഞു. ആ ഹൃദയത്തിലൊരിടം കിട്ടിയതാണ് സിനിമാ ജീവിതം കൊണ്ട് എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യം എന്നും അദ്ദേഹം അനുശോചനത്തില്‍ കുറിച്ചു.