കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ബിഹാറിലേയ്ക്ക് മാറ്റി. രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ആണ് പുതിയ കേരള ഗവർണർ.സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള ഭിന്നത തുടരുന്നതിടെയാണ് മാറ്റം. സെപ്റ്റംബർ അഞ്ചിന് ആരിഫ് മുഹമ്മദ് ഖാൻ കേരള ഗവർണർ സ്ഥാനത്ത് അഞ്ച് വർഷം പൂർത്തിയാക്കിയിരുന്നു. നിലവിൽ ബീഹാർ ഗവർണറാണ് രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. മുൻപ് ഹിമാചൽപ്രദേശിലും ഗവർണറായി സേവനമായി അനുഷ്ഠിച്ചിട്ടുണ്ട്. ആർഎസ്എസ് പശ്ചാത്തലമുള്ള അർലേക്കർ ഗോവയിൽ ലക്ഷ്മികാന്ത് പർസേക്കർ മന്ത്രിസഭയിൽ ക്യാബിനറ്റ് മന്ത്രിയുമായിരുന്നു. ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ബല്ല മണിപ്പുർ ഗവർണറാകും.
അനാശാസ്യ കേന്ദ്രം നടത്തിപ്പ്; രണ്ട് പോലിസുകാര്‍ പിടിയില്‍ …
കൊച്ചിയില്‍ അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരായ രണ്ട് പോലിസ് ഉദ്യോഗസ്ഥര്‍ പിടിയില്‍. കൊച്ചി ട്രാഫിക് ഈസ്റ്റ് സ്‌റ്റേഷനിലെ എ.എസ്.ഐ രമേശന്‍, പാലാരിവട്ടം സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലിസ് ഉദ്യോഗസ്ഥന്‍ ബ്രിജേഷ് എന്നിവരാണ് പിടിയിലായത്. ഇരുവര്‍ക്കും അനാശാസ്യ കേന്ദ്രത്തിന്റെ ലാഭ വിഹിതമായി ലക്ഷങ്ങള്‍ ലഭിച്ചിരുന്നു.കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ സൗത്ത് റെയില്‍വേ സ്‌റ്റേഷന് സമീപത്തെ ഡ്രീംലാന്‍ഡ് റസിഡന്‍സിയെന്ന ലോഡ്ജില്‍ നിന്ന് ഉടമനസ്ഥനും അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരിയും പോലിസ് പിടിയിലായിരുന്നു. ഇവരുടെ മൊബൈല്‍ ഫോണുകളും സാമ്പത്തിക ഇടപാടുകളും പരിശോധിച്ചതില്‍ നിന്നുമാണ് പോലിസ് ഉദ്യോഗസ്ഥരുടെ പങ്ക് പുറത്തേക്ക് വരുന്നത്. എ.എസ്.ഐ രമേശിനും സീനിയര്‍ സിവില്‍ പോലിസ് ഉദ്യോഗസ്ഥന്‍ ബ്രിജേഷിനും അനാശാസ്യ കേന്ദ്രത്തില്‍ നിന്നുള്ള സാമ്പത്തിക ലാഭത്തിന്റെ പങ്ക് ലഭിച്ചിരുന്നു. അറസ്റ്റിലായ എഎസ്‌ഐ രമേശ് നേരത്തെയും അച്ചടക്ക നടപടി നേരിട്ടയാളാണ്. അനാശാസ്യ കേന്ദ്രം നടത്തിപ്പില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നും പോലിസ് അന്വേഷിക്കുന്നുണ്ട്. പിടിയിലായ പോലിസ് ഉദ്യോഗസ്ഥരുടെ ബിനാമികളായിരുന്നു അനാശാസ്യകേന്ദ്രം നടത്തിയിരുന്നത്. പിടിയിലായവരുടെ മുഴുവന്‍ സാമ്പത്തിക ഇടപാടുകളും പരിശോധിക്കുകയാണ്.