EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



Kerala news

 മന്ത്രിസഭാ പുനസംഘടനയിൽ  മന്ത്രിസ്ഥാനത്തെ ചൊല്ലി എൻസിപിയിൽ പൊട്ടിത്തെറി…

രണ്ടാം ടേമിൽ മന്ത്രിസ്ഥാനം വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയ തോമസ് കെ.തോമസിന് മറുപടിയുമായി മന്ത്രി എ.കെ.ശശീന്ദ്രൻ. മന്ത്രിയാകാൻ ആർക്കും ആഗ്രഹിക്കാമെന്നും എന്നാൽ അക്കാര്യം പറയേണ്ടത് പാർട്ടി വേദിയിലാണെന്നും ശശീന്ദ്രൻ പറഞ്ഞു. എന്നാൽ ശശീന്ദ്രന്റേത് അറിവില്ലായ്മയാണെന്നും ദേശീയ നേതൃത്വമെടുത്ത തീരുമാനമാണ് താൻ പറഞ്ഞതെന്നും തോമസ് കെ.തോമസ് പ്രതികരിച്ചു. ശശീന്ദ്രനോടും തന്നോടും ടി.പി.പീതാബംരനോടും പ്രഫുൽ പട്ടേൽ ഇക്കാര്യം പറഞ്ഞതാണ്. ഏതു വേദിയിൽ പറയണം എന്നുകൂടി ശശീന്ദ്രൻ പറയണം. പാർട്ടി വേദി ശശീന്ദ്രന്റെയും പി.സി.ചാക്കോയുടെയും കയിലല്ലേ, തനിക്ക് പാർട്ടി വേദിയില്ലെന്നും തോമസ് കെ.തോമസ് …

 മന്ത്രിസഭാ പുനസംഘടനയിൽ  മന്ത്രിസ്ഥാനത്തെ ചൊല്ലി എൻസിപിയിൽ പൊട്ടിത്തെറി… Read More »

മാവോയിസ്റ്റ് നേതാവ് സഞ്ജയ് ദീപക് റാവു അറസ്റ്റിൽ…

മാവോയിസ്റ്റ് നേതാവ് സഞ്ജയ് ദീപക് റാവു അറസ്റ്റിൽ. നിരോധിത തീവ്ര ഇടത് സംഘടന സിപിഐ മാവോയിസ്റ്റിന്റെ നേതാവാണ് ദീപക് റാവു. കേരളം അടക്കമുള്ള മാവോയിസ്റ്റ് പശ്ചിമഘട്ട സ്പെഷ്യൽ സോൺ കമ്മിറ്റി തലവനാണ്. 60 കാരനായ സഞ്ജയ് ദീപക് റാവുവിന്‍റെ ഭാര്യ കർണാടകയിൽ നിന്നും അറസ്റ്റിലായിട്ടുണ്ട്. മാവോയിസ്റ്റ് നേതാവായിരുന്ന മണിവാസഗം പാലക്കാട് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സഞ്ജയ് ദീപക് റാവു പശ്ചിമഘട്ട മേഖലയുടെ നേതൃത്വം ഏറ്റെടുത്തത്.

എസ്‌ഐയെ കുടുക്കാൻ, സിഐ മോഷണക്കേസ് പ്രതിയെ ലോക്കപ്പിൽ നിന്ന് തുറന്നുവിട്ടു…

എസ്‌ഐയെ കുടുക്കാനായി സിഐ തടി മോഷണക്കേസിലെ പ്രതിയെ ലോക്കപ്പില്‍ നിന്നും തുറന്നു വിട്ടതായി പരാതി. തിരുവനന്തപുരം മംഗലപുരം എസ്‌ഐയായിരുന്ന അമൃത് സിങിന്റെ പരാതിയില്‍ റൂറല്‍ എസ്പി ഡി ശില്‍പ അന്വേഷണത്തിന് ഉത്തരവിട്ടു. മംഗലപുരം എസ്‌ഐയായിരുന്ന അമൃത് സിംഗാണ് പരാതി നല്‍കിയത്. അഴിമതിക്ക് കൂട്ടുനില്‍ക്കാത്തതിനെത്തുടര്‍ന്ന് എസ്.എച്ച്.ഒ കുരുക്കിയതാണെന്നും എസ്ഐ പരാതിയില്‍ പറയുന്നു.പ്രതിയെ രക്ഷപ്പെടാന്‍ സഹായിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ അടക്കമാണ് എസ്ഐ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിരുന്നത്. ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തടി മോഷണക്കേസില്‍ പിടികൂടി സെല്ലിലിട്ടിരുന്ന പ്രതി …

എസ്‌ഐയെ കുടുക്കാൻ, സിഐ മോഷണക്കേസ് പ്രതിയെ ലോക്കപ്പിൽ നിന്ന് തുറന്നുവിട്ടു… Read More »

തലസ്ഥാനത്ത് നിപ ആശങ്ക ഒഴിഞ്ഞു…

മെഡിക്കൽ കോളജിൽ പനി ബാധിച്ച് ചികിത്സയിലിരുന്ന ബിഡിഎസ് വിദ്യാർത്ഥിയുടെ നിപ പരിശോധനാ ഫലം നെ​ഗറ്റീവ്. തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയുടെ ഫലമാണ് പുറത്തു വന്നത്.പനി ബാധിച്ച വിദ്യാർത്ഥി മെഡിക്കൽ കോളജിൽ നിരീക്ഷണത്തിലായിരുന്നു. തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തുന്ന ആദ്യ നിപ പരിശോധനയാണ് ഇത്.കോഴിക്കോട് ജില്ലയിൽ നിപ വീണ്ടും സ്ഥിരീകരിച്ചതിന്റെ ആശങ്കയിലാണ് കേരളം. അഞ്ച് പേർക്കാണ് ഇതുവരെ വൈറസ് ബാധ കണ്ടെത്തിയത്. രണ്ട് പേർ മരിച്ചു. മൂന്ന് പേർ ചികിത്സയിലാണ്.

യുവാവ് വീട്ടില്‍ക്കയറി വെട്ടിപ്പരിക്കേല്‍പ്പിച്ച നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു…

പെരുമ്പാവൂരിനടുത്ത് രായമംഗലത്ത് യുവാവ് വീട്ടില്‍ക്കയറി വെട്ടിപ്പരിക്കേല്‍പ്പിച്ച വിദ്യാര്‍ഥിനി മരിച്ചു. കോലഞ്ചേരിയില്‍ നഴ്‌സിങ് വിദ്യാര്‍ഥിനിയായ രായമംഗലം മുരിങ്ങാമ്പിള്ളിയില്‍ അല്‍ക്ക അന്ന ബിനു(19)വാണ് മരണപ്പെട്ടത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇരിങ്ങോള്‍ സ്വദേശി ബേസില്‍ പെണ്‍കുട്ടിയെ വീട്ടില്‍ക്കയറി വെട്ടിപരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി കഴിഞ്ഞ ഏഴു ദിവസമായി ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്നു. ആക്രമണത്തിനു പിന്നാലെ പ്രതി ബേസിലിനെ സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് വാക്കത്തിയുമായി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ ബേസില്‍ അല്‍ക്കയെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ആക്രമണം …

യുവാവ് വീട്ടില്‍ക്കയറി വെട്ടിപ്പരിക്കേല്‍പ്പിച്ച നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു… Read More »

നിയമസഭ സീറ്റ് വാഗ്ദാനം ചെയ്ത് 7 കോടി വാങ്ങി വഞ്ചിച്ചു…

കഴിഞ്ഞ കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ ഉഡുപ്പി ജില്ലയിലെ ബൈന്തൂര്‍ സീറ്റ് വാഗ്ദാനം ചെയ്ത് വ്യവസായിയില്‍ നിന്ന് ഏഴ് കോടി രൂപ വാങ്ങി വഞ്ചിച്ചു എന്ന പരാതിയില്‍ സംഘ്പരിവാര്‍ നേതാവും തീവ്രഹിന്ദുത്വ വേദികളിലെ തീപ്പൊരി പ്രസംഗകയുമായ ചൈത്ര കുന്താപുര അറസ്റ്റില്‍.ബംഗളൂരുവില്‍ നിന്നുള്ള ക്രൈം ബ്രാഞ്ച് പൊലീസ് സംഘം ചൊവ്വാഴ്ച രാത്രി ഉഡുപ്പിയിലെ പ്രസിദ്ധമായ ശ്രീകൃഷ്ണ മഠത്തില്‍ വാഹനങ്ങള്‍ നിര്‍ത്തുന്ന ഭാഗത്ത് നിന്നാണ് ചൈത്രയെ പിടികൂടിയത്. ഏറെനാളായി പൊതുരംഗത്ത് നിന്ന് അപ്രത്യക്ഷയായ ചൈത്ര, മാസ്‌ക് ധരിച്ചാണ് എത്തിയിരുന്നത്.മുംബൈയില്‍ വ്യവസായിയും ബില്ലവ …

നിയമസഭ സീറ്റ് വാഗ്ദാനം ചെയ്ത് 7 കോടി വാങ്ങി വഞ്ചിച്ചു… Read More »

നിപയ്ക്കുള്ള മരുന്ന് വൈകുന്നേരമെത്തും; ചികിത്സയിലുള്ളവരുടെ റൂട്ട്മാപ്പ് ഇന്ന് പ്രസിദ്ധീകരിക്കും: ആരോഗ്യമന്ത്രി…

നിപ ചികിത്സയ്ക്കുള്ള മരുന്ന് വൈകീട്ട് കോഴിക്കോട്ടെത്തിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഐ.സി.എം.ആറുമായി ഇത് സംബന്ധിച്ച് ആശയവിനിമയം നടത്തിയതായും വിമാനമാര്‍ഗം മരുന്ന് എത്തിക്കുമെന്ന് അവര്‍ അറിയിച്ചതായും മന്ത്രി നിയമസഭയില്‍ പറഞ്ഞു. രോഗികളുടെ റൂട്ട് മാപ്പ് ഇന്ന് പ്രസിദ്ധീകരിക്കുമെന്നും മന്ത്രി അറിയിച്ചു.കേരളത്തില്‍ നിപ പരിശോധനക്ക് സംവിധാനം ഉണ്ടെന്നും പക്ഷേ ഐസിഎംആര്‍ മാനദണ്ഡപ്രകാരം ആണ് നടപടിക്രമങ്ങളെന്നും ആരോഗ്യമന്ത്രി സഭയെ അറിയിച്ചു. സാങ്കേതികമായി പ്രഖ്യാപിക്കേണ്ടത് പൂനെയില്‍ നിന്നാണെന്നും മന്ത്രി വ്യക്തമാക്കി.രണ്ടാമത്തെ മരണത്തില്‍ അസ്വാഭാവികത ഉണ്ടെന്ന വിലയിരുത്തലിലായിരുന്നു നിപ്പ പരിശോധിക്കാന്‍ തീരുമാനിച്ചത്. റൂട്ട് മാപ്പ് …

നിപയ്ക്കുള്ള മരുന്ന് വൈകുന്നേരമെത്തും; ചികിത്സയിലുള്ളവരുടെ റൂട്ട്മാപ്പ് ഇന്ന് പ്രസിദ്ധീകരിക്കും: ആരോഗ്യമന്ത്രി… Read More »

കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി.പ്രോസിക്യൂഷന് കുറ്റങ്ങള്‍ തെളിയിക്കാനായില്ലെന്ന് കോടതി പറഞ്ഞു…

മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചതിന് ഗ്രോ വാസുവിനെതിരെയെടുത്ത കേസില്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസുവിനെ വെറുതെവിട്ടു. കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി.പ്രോസിക്യൂഷന് കുറ്റങ്ങള്‍ തെളിയിക്കാനായില്ലെന്ന് കോടതി പറഞ്ഞു.മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച കേസില്‍ സാക്ഷികളെയും തെളിവുകളും ഹാജരാക്കാന്‍ ഇല്ലെന്ന് ഗ്രോ വാസു കോടതിയില്‍ പറഞ്ഞിരുന്നു. വഴി തടസ്സപ്പെടുത്തിയതിന് സാക്ഷികളില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും പറഞ്ഞ ഗ്രോ വാസു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സംഘം ചേര്‍ന്നതിന് അധികൃതര്‍ പരാതി പോലും നല്‍കിയിട്ടില്ലെന്നും കോടതിയില്‍ വ്യക്തമാക്കി.വഴി തടസ്സം ചൂണ്ടിക്കാട്ടി ആരെങ്കിലും പരാതി …

കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി.പ്രോസിക്യൂഷന് കുറ്റങ്ങള്‍ തെളിയിക്കാനായില്ലെന്ന് കോടതി പറഞ്ഞു… Read More »

ലിബിയയില്‍ കനത്തെ മഴയെ തുടര്‍ന്ന് ഡാം തകര്‍ന്നു 2000 മരണം;നഗരം മുഴുവനും കടലിലേക്ക് ഒലിച്ചുപോയി; ദുരന്തഭൂമിയായി ഡെര്‍ന…

ലിബിയയില്‍ കനത്ത മഴയെ തുടര്‍ന്ന് ഡാം തകര്‍ന്നുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 2,000 കടന്നു. കിഴക്കന് ലിബിയന്‍ നഗരമായ ഡെര്‍ന പൂര്‍ണമായി കടലിലേക്ക് ഒലിച്ചുപോയി. ഡാനിയേല്‍ കൊടുങ്കാറ്റിനെ തുടര്‍ന്നാണ് ലിബിയയില്‍ വെള്ളപ്പൊക്കമുണ്ടായത്.നഗരത്തിന് സമീപത്തെ മലമുകളില്‍ സ്ഥിതി ചെയ്തിരുന്ന രണ്ട് ഡാമുകളാണ് തകര്‍ന്നത്. ആയിരക്കണക്കിന് പേരെ കാണാതായതായി ഈസ്റ്റ് ലിബിയ പ്രധാനമന്ത്രി ഒസാമ ഹമദ് പറഞ്ഞു. ആഭ്യന്തര കലാപത്തിന്റെ കെടുതി തുടരുന്ന രാജ്യത്തില്‍, പ്രകൃതി ദുരന്തം കൂടി സംഭവിച്ചതോടെ ജനങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലായി. ലിബിയയെ രണ്ടായി മുറിച്ചാണ് നിലവില്‍ …

ലിബിയയില്‍ കനത്തെ മഴയെ തുടര്‍ന്ന് ഡാം തകര്‍ന്നു 2000 മരണം;നഗരം മുഴുവനും കടലിലേക്ക് ഒലിച്ചുപോയി; ദുരന്തഭൂമിയായി ഡെര്‍ന… Read More »

മുതിർന്ന ബിജെപി നേതാവ് പിപി മുകുന്ദൻ അന്തരിച്ചു……

മുതിർന്ന ബിജെപി നേതാവ് പിപി മുകുന്ദൻ അന്തരിച്ചു. 77 വയസായിരുന്നു.  കൊച്ചി അമൃത ആശുപത്രിയിൽ രാവിലെ 8.10-ഓടെയായിരുന്നു അന്ത്യം. ചികിത്സയിൽ തുടരുന്നതിനിടെയായിരുന്നു വിയോഗം ബിജെപി മുൻ സംസ്ഥാന സംഘടന സെക്രട്ടറിയും മുതിർന്ന ആർഎസ്എസ് പ്രചാരകനുമായിരുന്നു. ദീർഘകാലം ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗമായിരുന്നു പി.പി മുകുന്ദൻ……. …….