EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



Kerala news

അരവിന്ദ് കെജ് രിവാളിന്റെ അറസ്റ്റ്; ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍…

മദ്യനയ കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ അറസ്റ്റിലായ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചന തുടങ്ങി. ഇത് സംബന്ധിച്ച് ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ നിയമോപദേശം തേടി. മുഖ്യമന്ത്രി അറസ്റ്റിലാകുന്നത് ഭരണഘടനാ പ്രതിസന്ധിയാകുമെന്നാണ് ഉപദേശം. ഈ ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ നിര്‍ദ്ദേശം നല്‍കിയേക്കും.ഡല്‍ഹി മദ്യനയക്കേസില്‍ ഇന്ന് നിര്‍ണ്ണായക ദിവസമാണ്. ഇഡി കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ അരവിന്ദ് കെജ് രിവാളിനെ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് റോസ് …

അരവിന്ദ് കെജ് രിവാളിന്റെ അറസ്റ്റ്; ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍… Read More »

ബിസ്സിനസ്സ് പങ്കാളിയാക്കിക്കൊണ്ട് യുവതിയെ സാമ്പത്തികതട്ടിപ്പിന് വിധേയമാക്കി ലക്ഷങ്ങൾ തട്ടി.ആത്മഹത്യക്ക് വിധേയമാക്കി…

യുവതിയെ ബിസ്സിനസ്സ് പങ്കാളിയാക്കിക്കൊണ്ട് സാമ്പത്തിക തട്ടിപ്പിന് വിധേയമാക്കി ലക്ഷങ്ങൾ തട്ടി… യുവതിയുടെ സ്വകാര്യചിത്രങ്ങൾ വാട്സപ്പിൽ സെന്റ് ചെയ്തു ആത്മഹത്യക്ക് വിധേയമാക്കി… 2019 -ൽ മൊട്ടമൂട് പോലീസ് സ്റ്റേഷനിൽ നടന്ന ഈ കൊലപാതകപ്രേരണ കുറ്റം ചെയ്ത ഫ്രോഡ് ഇന്ന് സമൂഹത്തിലുള്ള അനേകം സ്ത്രീകളെയും വലയിൽ കുടുക്കി പല കുടുംബങ്ങളെയും തകർത്തു കൊണ്ടു മാന്യനായി വിലസി ജീവിക്കുന്നു.മരണപ്പെട്ട സ്ത്രീയുടെ വീട്ടുകാരെ പ്രതി സ്വാധീനിക്കുകയും തിരുവനന്തപുരം മൊട്ടമൂട് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ രാഷ്ട്രീയ സ്വാധീനം കൊണ്ട് കേസ്സ് അന്ന് ഒത്തുതീർപ്പാക്കി രക്ഷപ്പെടുകയാണ് …

ബിസ്സിനസ്സ് പങ്കാളിയാക്കിക്കൊണ്ട് യുവതിയെ സാമ്പത്തികതട്ടിപ്പിന് വിധേയമാക്കി ലക്ഷങ്ങൾ തട്ടി.ആത്മഹത്യക്ക് വിധേയമാക്കി… Read More »

വീട്ടുമുറ്റത്ത് കഞ്ചാവ് കൃഷി ചെയ്ത യുവാവ് പിടിയിൽ; കണ്ടെടുത്തത് 31 കഞ്ചാവ് ചെടികൾ…

കഞ്ചാവ് കൃഷിചെയ്തതിന് പുള്ളിക്കണക്ക് മുല്ലേളില്‍ കിഴക്കതില്‍ അബ്ദുള്‍ ഷിജി(34)നെ അറസ്റ്റുചെയ്തു. ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും കായംകുളം പോലിസും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ വീട്ടുമുറ്റത്തുനിന്ന് 31 കഞ്ചാവുചെടികള്‍ കണ്ടെടുത്തു. മാസങ്ങളായി ഇയാള്‍ ലഹരിപദാര്‍ഥങ്ങളുടെ വില്‍പ്പന നടത്തുന്നതായി പോലിസിനു വിവരംലഭിച്ചിരുന്നു. ഭാര്യയെയും മാതാവിനെയും വീട്ടില്‍നിന്നിറക്കിവിട്ട് ഒറ്റയ്ക്കായിരുന്നു താമസം. ഗള്‍ഫില്‍നിന്നു ജോലിയുപേക്ഷിച്ച് നാട്ടിലെത്തിയശേഷം ഇയാള്‍ മയക്കുമരുന്നിന് അടിമയായെന്നു പോലിസ് പറഞ്ഞു. പോലിസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വീട്ടിലും പരിസരത്തും പരിശോധന നടത്തി കഞ്ചാവുചെടികള്‍ കണ്ടെത്തിയത്. തിരുവനന്തപുരം പൂങ്കുളത്ത് അഞ്ചര സെന്റിൽ …

വീട്ടുമുറ്റത്ത് കഞ്ചാവ് കൃഷി ചെയ്ത യുവാവ് പിടിയിൽ; കണ്ടെടുത്തത് 31 കഞ്ചാവ് ചെടികൾ… Read More »

തെരഞ്ഞെടുപ്പിൽ ബിജെപി-സിപിഎം ആന്തർധാര, സിപിഎം മത്സരിക്കുന്നത് ചിഹ്നം നഷ്ടപ്പെടാതിരിക്കാൻ; വി.ഡി സതീശൻ

 ബിജെപിക്ക് രാജ്യത്ത് വീണ്ടും അവസരമൊരുക്കാൻ സിപിഎം നേതാക്കൾ അദ്ധ്വാനിക്കുന്നതിന്റെ ഉദാഹരണമാണ് കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലന്റെയും എൽഡിഎഫ് കൺവീനർ ഇപി ജയരാജന്റെയും പ്രസ്താവനകളെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഈ തെരഞ്ഞെടുപ്പോടെ കൂടെ കോൺഗ്രസിന്റെ മയ്യത്ത് എടുക്കും എന്നാണ് ബാലന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന. കോൺഗ്രസിനെ തോൽപ്പിച്ചിട്ട് ആരെ വിജയിപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചോദിച്ചു. ബിജെപിയെ സിപിഎമ്മിന് ഭയമാണ്. ഇഡി അന്വേഷണത്തെ ആശങ്കയോടെ കാണുന്ന പിണറായി …

തെരഞ്ഞെടുപ്പിൽ ബിജെപി-സിപിഎം ആന്തർധാര, സിപിഎം മത്സരിക്കുന്നത് ചിഹ്നം നഷ്ടപ്പെടാതിരിക്കാൻ; വി.ഡി സതീശൻ Read More »

‘മാഹി വേശ്യകളുടെയും ഗുണ്ടകളുടെയും തെമ്മാടികളുടെയും കേന്ദ്രമായിരുന്നു’; വിവാദപരാമര്‍ശത്തില്‍ പി സി ജോര്‍ജിനെതിരേ കേസെടുത്തു…

പുതുച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായ മാഹിക്കെതിരേ വിവാദ പരാമര്‍ശം നടത്തിയ ബിജെപി നേതാവ് പി സി ജോര്‍ജിനെതിരേ കേസെടുത്തു. ബിജെപി സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനിലാണ് ‘മാഹി വേശ്യകളുടെയും ഗുണ്ടകളുടെയും തെമ്മാടികളുടെയും കേന്ദ്രമായിരുന്നുവെന്ന് പ്രസംഗിച്ചത്. ‘കോഴിക്കോട്-കണ്ണൂര്‍ റോഡിലെ മയ്യഴി 14 വര്‍ഷമായി വേശ്യകളുടെ കേന്ദ്രമായിരുന്നു. റോഡിലൂടെ പോവാന്‍ കഴിയുമോ. ഗുണ്ടകളും റൗഡികളും തെമ്മാടികളും കൂത്താടിയ പ്രദേശമായിരുന്നു അത്. ഇപ്പോള്‍ സുന്ദരമായ റോഡാക്കി മോദി മാറ്റിയെന്നായിരുന്നു പരാമര്‍ശം. പ്രസംഗം പുറത്തായതോടെ പി സി ജോര്‍ജിനെതിരേ വന്‍പ്രതിഷേധമാണ് ഉയരുന്നത്. സിപിഎം മാഹി ലോക്കല്‍ …

‘മാഹി വേശ്യകളുടെയും ഗുണ്ടകളുടെയും തെമ്മാടികളുടെയും കേന്ദ്രമായിരുന്നു’; വിവാദപരാമര്‍ശത്തില്‍ പി സി ജോര്‍ജിനെതിരേ കേസെടുത്തു… Read More »

ഗസയില്‍ ആശുപത്രികള്‍ക്കും ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങള്‍ക്കും നേരെ ഇസ്രായേല്‍ ആക്രമണം…

ഗസയില്‍ ആശുപത്രികളും ആംബുലന്‍സുകളും അടക്കമുള്ള ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ 410 തവണ ആക്രമണം അഴിച്ചുവിട്ടതായി ലോകാരോഗ്യ സംഘടന. ഒക്ടോബര്‍ ഏഴു മുതല്‍ നടത്തിയ ആക്രമണങ്ങളുടെ കണക്കാണ് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പുറത്തുവിട്ടത്. ”ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങള്‍ക്ക് നേരെ നടത്തിയ ആക്രമണങ്ങളില്‍ 685 പേര്‍ കൊല്ലപ്പെട്ടു. 902 പേര്‍ക്ക് പരിക്കേറ്റു. 104 ആംബുലന്‍സുകള്‍ തകര്‍ത്തു’ -ഡബ്ല്യുഎച്ച്ഒ എക്സില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറഞ്ഞു.ഗസസിറ്റിയിലാണ് 40 ശതമാനം ആക്രമണങ്ങളും അരങ്ങേറിയത്. 23 ശതമാനം വടക്കന്‍ ഗസ്സയിലും 28 ശതമാനം …

ഗസയില്‍ ആശുപത്രികള്‍ക്കും ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങള്‍ക്കും നേരെ ഇസ്രായേല്‍ ആക്രമണം… Read More »

സുഖ്ബീര്‍ സിങ് സന്ധുവും ഗ്യാനേഷ് കുമാറും പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍…

പുതിയ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായി മുന്‍ ഐഎഎസ് ഉദ്യോഗസ്ഥരായ ഗ്യാനേഷ് കുമാറിനെയും സുഖ്ബീര്‍ സിങ് സന്ധുവിനേയും തിരഞ്ഞെടുത്താതായി പ്രതിപക്ഷ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി. ഇരുവരെയും കമ്മീഷണര്‍മാരായി പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തിരഞ്ഞെടുത്തതായാണ് അധീര്‍ രഞ്ജന്‍ ചൗധരി അറിയിച്ചത്.കമ്മീഷണര്‍മാരായി പരിഗണിക്കുന്നവരുടെ ചുരുക്കപ്പട്ടിക ലഭ്യമാക്കിയില്ലെന്നും ഈ തീരുമാനത്തില്‍ യോഗത്തില്‍ താന്‍ വിയോജിപ്പ് രേഖപ്പെടുത്തിയതായും അധീര്‍ രഞ്ജന്‍ ചൗധരി അറിയിച്ചു. പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി അമിത് ഷാ, അധീര്‍ രഞ്ജന്‍ ചൗധരി തുടങ്ങിയവരാണ് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ തിരഞ്ഞെടുക്കുന്ന …

സുഖ്ബീര്‍ സിങ് സന്ധുവും ഗ്യാനേഷ് കുമാറും പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍… Read More »

തൃശൂര്‍ ആദിവാസി കോളനിയില്‍ നിന്ന് കാണാതായ രണ്ട് കുട്ടികള്‍ മരിച്ചനിലയില്‍…

വെള്ളിക്കുളങ്ങര ശാസ്താംപൂവം ആദിവാസി കോളനിയില്‍ നിന്ന് കാണാതായ കുട്ടികള്‍ മരിച്ചനിലയില്‍. എട്ട് വയസുകാരനായ അരുണ്‍ കുമാറിന്റെ മൃതദേഹമാണ് കിട്ടിയത്. മൃതദേഹം വനാതിര്‍ത്തിയിലെ ഫയര്‍ലൈന് സമീപത്ത് നിന്നാണ് ലഭിച്ചത്. ഇന്ന് രാവിലെ മുതലാണ് പോലിസും അഗ്‌നിശമന സേനയും തെരച്ചില്‍ തുടങ്ങിയത്. ഇരുവരെയും കഴിഞ്ഞ ശനിയാഴ്ചയാണ് കാണാതായത്. കുട്ടികള്‍ ബന്ധുവീട്ടില്‍ പോയെന്നാണ് കരുതിയിരുന്നത്. എന്നാല്‍ വിവരം ലഭിക്കാത്തതിനെ തുടര്‍ന്ന് പരാതി നല്‍കുകയായിരുന്നു. വന്യമൃഗശല്യമുള്ള പ്രദേശത്താണ് ഇവരെ കാണാതായത്. സിദ്ധാർഥന്റെ മരണം; അന്വേഷണം സിബിഐക്ക് വിട്ട് സർക്കാർ ഉത്തരവിറക്കി പൂക്കോട് വെറ്ററിനറി …

തൃശൂര്‍ ആദിവാസി കോളനിയില്‍ നിന്ന് കാണാതായ രണ്ട് കുട്ടികള്‍ മരിച്ചനിലയില്‍… Read More »

ഗവര്‍ണര്‍ അയച്ച 7 ബില്ലിൽ രാഷ്ട്രപതി ഒപ്പിട്ടത് ഒന്നിൽ മാത്രം; മൂന്നെണ്ണം തള്ളി…

സംസ്ഥാന നിയമസഭ പാസാക്കി ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ച ഏഴ് ബില്ലുകളില്‍ ഒന്നിന് മാത്രം അംഗീകാരം. ചാന്‍സലര്‍ ബില്ലടക്കം മൂന്ന് ബില്ലുകള്‍ക്ക് രാഷ്ട്രപതി അനുമതി നല്‍കിയില്ല. മറ്റ് മൂന്ന് ബില്ലുകള്‍ രാഷ്ട്രപതിയുടെ പരിഗണനയിലുമാണ്. സംസ്ഥാന സര്‍ക്കാരിന് വലിയ തിരിച്ചടിയാണ് രാഷ്ട്രപതിയുടെ തീരുമാനം. ലോകായുക്ത ബില്ലില്‍ മാത്രമാണ് രാഷ്ട്രപതി ഒപ്പിട്ടത്. ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാനുള്ള ബില്ലിനും സര്‍വകലാശാല നിയമ ഭേദഗതി ബില്ലിനും വൈസ് ചാന്‍സലര്‍മാരെ നിര്‍ണയിക്കുന്ന സേര്‍ച്ച് കമ്മിറ്റിയില്‍ ഗവര്‍ണറുടെ അധികാരം കുറക്കാനുള്ള ബില്ലിനും രാഷ്ട്രപതി അനുമതി …

ഗവര്‍ണര്‍ അയച്ച 7 ബില്ലിൽ രാഷ്ട്രപതി ഒപ്പിട്ടത് ഒന്നിൽ മാത്രം; മൂന്നെണ്ണം തള്ളി… Read More »