EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



Kerala news

കേരള ജേർണലിസ്റ്റസ് യൂണിയൻ സംസ്ഥാന സമ്മേളനം ഏപ്രിൽ 10 മുതൽ തിരുവനന്തപുരത്ത്…

തിരുവനന്തപുരം: സിൽവർ ജൂബിലി നിറവിലെത്തിയ കേരള ജേർണലിസ്റ്റസ് യൂണിയൻ (കെ.ജെ.യു) ഒമ്പതാം സംസ്ഥാനസമ്മേളനം ഏപ്രിൽ 10 മുതൽ 12 വരെ തിരുവനന്തപുരം നന്ദൻകോട് സുമംഗലി ഓഡിറ്റോറിയത്തിൽ (അശോകപുരം നാരായ ണൻ നഗർ) നടക്കുമെന്ന് പ്രസിഡൻ്റ് അനിൽ ബിശ്വാസ്, ജനറൽ സെക്രട്ടറി കെ. സി. സ‌ിജൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 10 ന് കൊടിമര പതാക ജാഥകൾ നടക്കും. പത്തനംതിട്ട അടൂരിൽ നിന്നും പതാക ജാഥക്ക് വൈസ് പ്രസിഡന്റ് സനൽ അടൂരും നെയ്യാറ്റിൻകരയിൽ നിന്നാരംഭിക്കുന്ന കൊടിമര ജാഥക്ക് …

കേരള ജേർണലിസ്റ്റസ് യൂണിയൻ സംസ്ഥാന സമ്മേളനം ഏപ്രിൽ 10 മുതൽ തിരുവനന്തപുരത്ത്… Read More »

ബദരിയ മീഡിയ പ്രഥമ ഇന്നസെന്റ് ഫൗണ്ടേഷൻ പുരസ്‌കാരംചലച്ചിത്ര അക്കാദമി ചെയർമാനും നടനും എഴുത്തുകാരനുമായ ശ്രീ. പ്രേംകുമാറിന് …

ധീരമായ നിലപാടുകൾ …അഭിപ്രായങ്ങൾനിർഭയമായ പ്രതികരണങ്ങൾ …ശക്തമായ എഴുത്തുകൾ …പ്രഭാഷണങ്ങൾ…സമൂഹത്തോട് തികഞ്ഞ പ്രതിബദ്ധതയുള്ള കലാകാരൻ..മലയാള സിനിമസയിലെ വേറിട്ട വ്യക്തിത്വം… വ്യത്യസ്ഥ കഥാപാത്രങ്ങളിലൂടെ അടയാളപ്പെടുത്തിയ അപാരമായ അഭിനയ പ്രതിഭ… സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പ്രവർത്തനങ്ങൾ ഏറ്റവും സുതാര്യവും ഏറെ ജനകിയവുമാക്കിയ നേതൃപാടവം… 29th iffk ചരിത്രത്തിലെ ഏറ്റവും ഗംഭീരമായ ചലച്ചിത്ര മേളയായി അവിസ്മരണീയമാക്കിയ സംഘാടന മികവ് .അടുത്തകാലത്ത് ഇത്രയേറെ മലയാളികളെ വിസ്മയിപ്പിച്ച മറ്റൊരു വ്യക്തിത്വം നമ്മുടേ സിനിമ മേഖലയിൽ വേറെയില്ല .ശ്രീ. പ്രേംകുമാറിനാണ് ഇത്തവണത്തെ ഇന്നസെന്റ് പുരസ്‌കാരം..

വനപ്രദേശത്തെ മാധ്യമപ്രവർത്തനം സംബന്ധിച്ചു മാർഗനിർദേശങ്ങൾ തയ്യാറാക്കുന്നതിൻ്റെ ഭാഗമായുള്ള ശില്പശാല …

തിരുവനന്തപുരം വനപ്രദേശത്തെ മാധ്യമ പ്രവർത്തനം സംബന്ധിച്ചു മാർഗനിർദേശങ്ങൾ തയ്യാറാക്കുന്നതിന്റെ ഭാഗമായുള്ള ശില്പശാല അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡോ. പി.പുകഴേന്തി ഉദ്ഘാടനം ചെയ്തു. ഫോറസ്റ്റ് കൺസർവേറ്റർ ഡി.കെ. വിനോദ് കുമാർ അധ്യക്ഷനായി. ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി. കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ബാലൻമാധവൻ, മാതൃഭൂമി സ്പെഷ്യൽ കറസ്പോണ്ട്ന്റ് എസ്.എൻ. ജയപ്രകാശ്, പത്രപ്രവർത്തകൻ സി.റഹീം,ഫോ റസ്റ്റ് കൺസർവേറ്റർ കെ.എൻ. ശ്യാംമോഹൻലാൽ തുടങ്ങിയവരും സംസാരിച്ചു.

സിപിഐഎം അമരത്ത് എംഎ ബേബി…

സിപിഐഎം ജനറൽ സെക്രട്ടറിയായി24 -ാം പാർട്ടി കോൺഗ്രസ് എംഎ ബേബിയെ തെരഞ്ഞെടുത്തപ്പോൾ മറ്റൊരു ചരിത്ര മുഹൂർത്തത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. ഇ എം എസിന് ശേഷം കേരള ഘടകത്തെ പ്രതിനിധീകരിക്കുന്ന ആദ്യ ജനറൽ സെക്രട്ടറിയായി മാറിയിരിക്കുകയാണ് എം എ ബേബി. ഇടയ്ക്ക് മലയാളി വേരുകൾ ഉള്ള പ്രകാശ് കാരാട്ട് പാർട്ടി ജനറൽ സെക്രട്ടറിയായിരുന്നെങ്കിലും അദ്ദേഹം പാർട്ടി സെൻററിൽ നിന്നായിരുന്നു സെക്രട്ടറിയായത്. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുജീവിതം ആരംഭിച്ച എംഎ ബേബി തന്റെ എഴുപത്തി ഒന്നാം വയസിലാണ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി …

സിപിഐഎം അമരത്ത് എംഎ ബേബി… Read More »

അവയവദാനത്തെ കുറിച്ചുള്ള മിഥ്യാധാരണകൾ മാറണം: ജില്ലാ കളക്ടർ …

അവയവദാനം പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും അതിനെ കുറിച്ച് സമൂഹത്തിലുള്ള മിഥ്യാധാരണകൾ മാറേണ്ടതാണെന്നും ജില്ലാ കളക്ടർ അനു കുമാരി. കളക്ടറേറ്റിലെ ജീവനക്കാർക്കായി കെ സോട്ടോ നടത്തിയ അവയവദാന ബോധവൽക്കരണ ക്ലാസും രജിസ്ട്രേഷൻ ഡ്രൈവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കളക്ടർ.രക്തദാനം എത്ര തവണ വേണമെങ്കിലും നടത്താൻ നമ്മൾ തയ്യാറാണ്. പക്ഷേ അവയവദാനത്തിന്റെ കാര്യത്തിൽ ഇപ്പോഴും പുറകിലാണ്. ഒരാളുടെ ജീവൻ രക്ഷിക്കാൻ കഴിയുന്നത് മഹത്തായ കാര്യമാണ്. പാവപ്പെട്ടവരെ സഹായിക്കാൻ കഴിയുന്ന വലിയൊരു അവസരമാണ് അവയവദാനത്തിലൂടെ കിട്ടുന്നതെന്നും അവർ പറഞ്ഞു.മരിച്ചു കഴിഞ്ഞാലും നമ്മുടെ സാന്നിധ്യം അവയവദാനത്തിലൂടെ …

അവയവദാനത്തെ കുറിച്ചുള്ള മിഥ്യാധാരണകൾ മാറണം: ജില്ലാ കളക്ടർ … Read More »

കലാസൃഷ്ടയുടെ ഉള്ളടക്കത്തെ തിരുത്തിക്കുന്നത് വിജയമല്ല; വി.ഡി സതീശൻ…

ആവിഷ്കാര സ്വാതന്ത്ര്യം എന്നാല്‍ തങ്ങള്‍ക്ക് അനുകൂലമായി സൃഷ്ടിക്കപ്പെടുന്ന നിർമ്മിതികള്‍ക്കുള്ള സ്വാതന്ത്ര്യമാണെന്നാണ് സംഘ്പരിവാർ കരുതുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ .ഭീഷണിപ്പെടുത്തിയും സമൂഹ മാധ്യമങ്ങളിലൂടെ അവഹേളിച്ചും അപമാനിച്ചും ഒരു കലാസൃഷ്ടയുടെ ഉള്ളടക്കത്തെ തിരുത്തിക്കുന്നത് വിജയമല്ല. അത് സമൂലമായ പരാജയത്തിൻ്റെയും ഭീരുത്വത്തിൻ്റെയും ലക്ഷണമാണെന്നും സതീശൻ ഫേസ്‌ബുക്കില്‍ കുറിച്ചു. എമ്ബുരാനൊപ്പവും അണിയറ പ്രവർത്തകർക്കൊപ്പവും ആണെന്നും കുറിപ്പില്‍ സതീശൻ വ്യക്തമാക്കി.

നെട്ടയം മലമുകളിൽ പണികഴിപ്പിച്ച ശ്രീ ശാരദ കോളേജ് ഓഫ് നഴ്‌സിംഗിങിന്റെ പുതിയ മന്ദിരം മാർച്ച് 31 തിങ്കളാഴ്ച ഉദ്ഘാടനം…

തിരുവനന്തപുരം ശ്രീരാമകൃഷ്ണാശ്രമം ഒരു ശതാബ്ദം പിന്നിട്ടിരിക്കുന്നു. ആശ്രമത്തിനു കീഴിൽ ശാസ്തമംഗലത്തു 88 വർഷത്തിലേറെയായി പ്രവർത്തിച്ചുവരുന്ന ചാരിറ്റബിൾ ഹോസ്പിറ്റലിൽ കൂടി സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ മെച്ചപ്പെട്ട ചികിത്സാ സേവനം നൽകാൻ സാധിക്കുന്നതിൽ ഞങ്ങൾ കൃതാർത്ഥരാണ്. ആശുപത്രിയുടെ ഭാഗമായി ജനറൽ നഴ്‌സിംഗ്, ബി.എസ്സി നഴ്‌സിംഗ്, വിവിധ പാരാമെഡിക്കൽ കോഴ്‌സുകൾ മുതലായവയും നടന്നുവരുന്നു.നെട്ടയം മലമുകളിൽ പണികഴിപ്പിച്ച ശ്രീ ശാരദ കോളേജ് ഓഫ് നഴ്‌സിംഗിങിന്റെ പുതിയ മന്ദിരം മാർച്ച് 31 തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. തദവസരത്തിൽ ശ്രീരാമകൃഷ്ണാശ്രമം ആഗോള അധ്യക്ഷൻ സ്വാമി ഗൗതമാനന്ദ …

നെട്ടയം മലമുകളിൽ പണികഴിപ്പിച്ച ശ്രീ ശാരദ കോളേജ് ഓഫ് നഴ്‌സിംഗിങിന്റെ പുതിയ മന്ദിരം മാർച്ച് 31 തിങ്കളാഴ്ച ഉദ്ഘാടനം… Read More »

കരുനാഗപ്പള്ളിയിൽ കുപ്രസിദ്ധ ഗുണ്ടാ നേതാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു…

 കരുനാഗപ്പള്ളിയില്‍ കുപ്രസിദ്ധ ഗുണ്ടാ നേതാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു. കരുനാഗപ്പള്ളി സ്വദേശിയും ജിം സന്തോഷ് എന്നു അറിയപ്പെടുന്നതുമായ സന്തോഷിനെയാണ് കൊലപ്പെടുത്തിയത്.ഗുണ്ടാപകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ വര്‍ഷം നവംബറില്‍ മറ്റൊരു ഗുണ്ടാ നേതാവിനെ കുത്തിയ കേസില്‍ സന്തോഷ് റിമാന്‍ഡില്‍ ആയിരുന്നു. ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെയാണ് സന്തോഷിനെ കൊലപ്പെടുത്തുന്നത്.ഇന്ന് പുലർച്ചെ രണ്ടേകാലോടെയാണ് സംഭവം. വീട്ടില്‍ അമ്മയും സന്തോഷും മാത്രമാണ് ഉണ്ടായിരുന്നത്. കറണ്ട് ഓഫ്‌ ചെയ്ത ശേഷം വീടിന് നേരെ തോട്ട എറിഞ്ഞ സംഘം ഭീകരാന്തരീക്ഷം …

കരുനാഗപ്പള്ളിയിൽ കുപ്രസിദ്ധ ഗുണ്ടാ നേതാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു… Read More »

‘പോടാ ചെറുക്കാ’ എന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ മന്ത്രി ആര്‍ ബിന്ദു … പ്രതിഷേധിച്ച്‌ പ്രതിപക്ഷം

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അധിക്ഷേപിച്ച മന്ത്രി ആര്‍. ബിന്ദുവിനെതിരെ നിയമസഭയില്‍ പ്രതിഷേധം. പ്രതിപക്ഷം സഭയുടെ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു.രാഹുല്‍ മാങ്കൂട്ടത്തിലിനെ ‘പോടാ ചെറുക്കാ’ എന്ന് മന്ത്രി വിളിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആരോപിച്ചു. ഇത് സഭയ്ക്ക് ചേരാത്ത പരാമര്‍ശമാണെന്നും പ്രതിപക്ഷം പറഞ്ഞു.ഉന്നത വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ സർവകലാശാല ബില്ലുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെ കൂട്ടത്തിൽ നടത്തിയ വിമർശനമാണ് മന്ത്രിയെ ചൊടിപ്പിച്ചത്. ബിജെപിയുടെ കാവിവല്‍ക്കരണത്തിനെതിരെ കൊണ്ടുവന്ന നിയമം ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ചുവപ്പ്‌വല്‍ക്കരിക്കുകയാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. പോടാ …

‘പോടാ ചെറുക്കാ’ എന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ മന്ത്രി ആര്‍ ബിന്ദു … പ്രതിഷേധിച്ച്‌ പ്രതിപക്ഷം Read More »

പത്മശ്രീ ഐ എം വിജയന് തലസ്ഥാനത്തിൻറെ ആദരം…

തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന മീഡിയ ഫുട്ബോൾ ലീഗ് ഏപ്രിൽ 3 മുതൽ 6 വരെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടക്കും. അച്ചടി -ദൃശ്യ മാധ്യമങ്ങളുടെ 12 ടീമുകൾ 4 ഗ്രൂപ്പുകളിലായാണ് മത്സരിക്കുക. വനിതാ മാധ്യമപ്രവർത്തകർക്കായി പെനാൽറ്റി ഷൂട്ട് ഔട്ട് മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. പത്മശ്രീ ഐ എം വിജയന് തലസ്ഥാനത്തിൻറെ ആദരം നൽകുന്ന ചടങ്ങ് ഏപ്രിൽ 6ന് വൈകിട്ട് 5 മണിക്കായിരിക്കും.സമാപന ദിവസം കേരളത്തിൻറെ അഭിമാനങ്ങളായ മുൻ ഇന്ത്യൻ താരങ്ങളും സന്തോഷ് ട്രോഫി താരങ്ങളും തമ്മിലുള്ള മത്സരവും …

പത്മശ്രീ ഐ എം വിജയന് തലസ്ഥാനത്തിൻറെ ആദരം… Read More »