EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



en24tv

തൃശൂരിൽ വാഹനാപകടം: ശക്തൻതമ്പുരാന്റെ പ്രതിമ തകർന്നു, 3 പേർക്ക് പരിക്ക്…

തൃശൂരിൽ വാഹനാപകടത്തിൽ 3 പേർക്ക് പരിക്ക്. അപകടത്തിൽ ശക്തൻതമ്പുരാന്റെ പ്രതിമ പൂർണമായും തകർന്നു. ശക്തൻതമ്പുരാൻ ബസ്റ്റാന്റിനു സമീപമാണ് അപകടമുണ്ടായത്‌.തൃശൂർ റൗണ്ടിൽ സ്ഥിതിചെയ്യുന്ന ശക്തൻ തമ്പുരാന്റെ പ്രതിമയിലേക്ക് കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട്‌ ഇടിച്ചുകയറുകയായിരുന്നു. ലോഫ്ലോർ ബസാണ്‌ അപകടത്തിൽപ്പെട്ടത്‌. ഞായറാഴ്ച രാവിലെ 3 മണിയോടെയാണ് അപകടം. കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷയായി സോണിയ ഗാന്ധിയെ തെരഞ്ഞെടുത്തു … കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷയായി സോണിയ ഗാന്ധിയെ തെരഞ്ഞെടുത്തു. വൈകിട്ട് ചേർന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ മല്ലികാർജുൻ ഖാർഗെയാണ് സോണിയയെ …

തൃശൂരിൽ വാഹനാപകടം: ശക്തൻതമ്പുരാന്റെ പ്രതിമ തകർന്നു, 3 പേർക്ക് പരിക്ക്… Read More »

തൃശൂര്‍ പൊലീസ് അക്കാദമിയില്‍ എസ്ഐ മരിച്ച നിലയില്‍…

തൃശൂര്‍ പൊലീസ് അക്കാദമിയില്‍ എസ്ഐയെ മരിച്ച നിലയില്‍ കണ്ടെത്തി. പൊലീസ് അക്കാദമിയിലെ ട്രെയിനറായ എസ്‌ഐ ജിമ്മി ജോര്‍ജ് (35) ആണ് മരിച്ചത്.അക്കാദമിയിലെ പഴയ ആശുപത്രി ബ്ലോക്കില്‍ ആണ് ജിമ്മിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ആണെന്നാണ് സംശയം. കേരള പൊലീസ് ഫുട്‌ബോള്‍ ടീമിലെ താരം കൂടിയാണ്.

പ്രവാസിയായ സണ്ണിയുടെയും കുടുംബിനിയായ ക്ലാരയുടെയും കഥ പറയുന്ന കുടുംബസ്ത്രീയും കുഞ്ഞാടും. എന്ന ചിത്രം തിയേറ്ററുകളിൽ രണ്ടാം വാരത്തിലേക്ക്.

ഒട്ടനവധി ചിത്രങ്ങൾ സംവിധാനം ചെയ്ത മഹേഷ് പി ശ്രീനിവാസൻ ആണ് കഥ എഴുതി ചിത്രം സംവിധാനം ചെയ്യുന്നത്.ഇൻഡി ഫിലിംസിന്റെ ബാനറിൽ ബെന്നി പീറ്റേഴ്സ് ആണ് ചിത്രം നിർമ്മിക്കുന്നത്.തിരക്കഥ,സംഭാഷണം ശ്രീകുമാർ അറക്കൽ.ഡി ഒ പി ലോവൽ എസ്. എഡിറ്റർ രാജാ മുഹമ്മദ്. സിജിൽ കൊടുങ്ങല്ലൂർ, മണികണ്ഠൻ പെരുമ്പടപ്പ് എഴുതിയ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് ശ്രീജു ശ്രീധർ, മണികണ്ഠൻ പെരുമ്പടപ്പ് എന്നിവരാണ്. ഗായകർ എംജി ശ്രീകുമാർ,റിമി ടോമി,മണികണ്ഠൻ പെരുമ്പടപ്പ്.ധ്യാൻ ശ്രീനിവാസൻ, കലാഭവൻ ഷാജോൺ, ബെന്നി പീറ്റേഴ്സ്, ജാഫർ ഇടുക്കി,മണിയൻപിള്ള രാജു, …

പ്രവാസിയായ സണ്ണിയുടെയും കുടുംബിനിയായ ക്ലാരയുടെയും കഥ പറയുന്ന കുടുംബസ്ത്രീയും കുഞ്ഞാടും. എന്ന ചിത്രം തിയേറ്ററുകളിൽ രണ്ടാം വാരത്തിലേക്ക്. Read More »

മണിപ്പുരിലെ ജിരിബം ജില്ലയിൽ സംഘർഷം…

സംഘർഷം തുടരുന്ന മണിപ്പുരിലെ ജിരിബം ജില്ലയിൽ നിന്ന് 200 പേരെ വീടുകളിൽ നിന്ന് ഒഴിപ്പിച്ച് പ്രത്യേക ക്യാമ്പുകളിലേക്ക് മാറ്റി. ഇതിൽ കൂടുതലും മെയ്ത്തി വിഭാ​ഗക്കാരാണ്. ഒരാഴ്ച മുൻപ് കാണാതായ മെയ്ത്തി വിഭാ​ഗക്കാരന്റെ മൃതദേഹം കണ്ടെടുത്തതിന് പിന്നാലെയാണ് ഇവിടെ സംഘർഷം രൂക്ഷമായത്.സംഘർഷാവസ്ഥ രൂക്ഷമായതോടെ ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയായിരുന്നു.

തൃശൂരിൽ ബിഷപ്പിന്റെ വേഷം കെട്ടി 81 ലക്ഷം രൂപ തട്ടി…

ബിഷപ്പിന്റെ വേഷം കെട്ടി 81 ലക്ഷം രൂപ തട്ടിയ സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ.ഡോക്ടറിൽ നിന്നും 81 ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. സംഘത്തിലെ 3 പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികൾ മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെന്ന് പൊലീസ് പറഞ്ഞു. പ്രതിയായ പോൾ ഗ്ലാസ്സണെ ചെന്നെയിൽ നിന്നാണ് തൃശൂർ വെസ്റ്റ് പൊലീസ്‌ പിടികൂടിയത്. സ്റ്റാഫ് ക്വോട്ടയിൽ വെല്ലൂർ സിഎംസി മെഡിക്കൽ കോളജിൽ അഡ്മിഷൻ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. പടിഞ്ഞാറെ കോട്ടയിലുള്ള ഡോക്ടർ ഡേവിസ് തോമസിൻ്റെ പരാതിയിലാണ് …

തൃശൂരിൽ ബിഷപ്പിന്റെ വേഷം കെട്ടി 81 ലക്ഷം രൂപ തട്ടി… Read More »

സുഡാനിൽ ആർഎസ്‌എഫ്‌ ആക്രമണം; 
100 ഗ്രാമീണർ കൊല്ലപ്പെട്ടു…

സുഡാൻ അർധസൈനിക വിഭാഗമായ റാപിഡ്‌ സപ്പോർട്ട്‌ ഫോഴ്‌സസ്‌ (ആർഎസ്‌എഫ്‌) ഗെസിര സംസ്ഥാനത്തെ വാദ്‌ അൽനൗറ ഗ്രാമത്തിൽ നടത്തിയ ആക്രമണത്തിൽ നൂറിലധികം പേർ കൊല്ലപ്പെട്ടു. ഡിസംബറിൽ വാദ്‌ മദാനി നഗരം പിടിച്ചെടുത്തശേഷം ആർഎസ്‌എഫ്‌ നടത്തുന്ന അക്രമ പരമ്പരയിൽ ഒടുവിലത്തേതാണിത്‌ .2023 ഏപ്രിലിൽ ആർഎസ്‌എഫിനും സുഡാൻ സൈന്യത്തിനുമിടയിൽ തുടങ്ങിയ അധികാര വടംവലി രാജ്യത്തെ കലാപക്കളമാക്കിയിരുന്നു. ഒടുവിൽ തലസ്ഥാനമായ ഖാർത്തൂം ആർഎസ്‌എഫ്‌ പിടിച്ചെടുത്തു. അതിനുശേഷം സായുധസംഘങ്ങൾക്കെതിരെ എന്നുപറഞ്ഞ്‌ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അക്രമം അഴിച്ചുവിടുകയാണ്‌ ആർഎസ്‌എഫ്‌.

ലോക് സഭതെരഞ്ഞെടുപ്പ്; മോദിയെ വിറപ്പിച്ച് അജയ് റായ്…

വാരാണസിയിൽ വോട്ടെണ്ണൽ ദിനത്തിൽ രാവിലെ ഒൻപതരയോടെ ടിവി ചാനലുകളിൽ ജനങ്ങൾ ഒറ്റുനോക്കികൊണ്ടിരുന്നത് അജയ് റായിയെയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആറായിരത്തോളം വോട്ടിനു അൽപ സമയമെങ്കിലും പിന്നിലാക്കിയ അജയ് റായ്ക്ക് ഇപ്പോൾ കോൺഗ്രസിൽ താരപരിവേഷമാണ്. ഹിന്ദി മേഖലയിൽ കോൺഗ്രസ് നടത്തിയ ഏറ്റവും വലിയ മുന്നേറ്റമായാണ് വാരാണസിയിലെ പോരാട്ടം വിശേഷിപ്പിക്കപ്പെടുന്നത്.2019 ൽ മോദിക്കെതിരെ മത്സരിച്ച അജയ് 4.79 ലക്ഷം വോട്ടിനാണു തോറ്റത്. ഇക്കുറി സ്ഥാനാർഥിയായി അദ്ദേഹത്തെ വീണ്ടും കോൺഗ്രസ് കളത്തിലിറക്കിയപ്പോൾ ഭൂരിപക്ഷം 5 ലക്ഷം കടക്കുമെന്ന് ബിജെപി കണക്കുകൂട്ടി. പക്ഷേ, …

ലോക് സഭതെരഞ്ഞെടുപ്പ്; മോദിയെ വിറപ്പിച്ച് അജയ് റായ്… Read More »

സ്വർണക്കടത്ത്: മുൻ സ്റ്റാഫ് അംഗത്തിന്റെ അറസ്റ്റ് ഞെട്ടിച്ചെന്ന് ശശി തരൂർ…

ഡൽഹി വിമാനത്താവളത്തിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലായത് തന്റെ മുൻ സ്റ്റാഫാണെന്ന് ശശി തരൂർ എംപി. തന്റെ സ്റ്റാഫിലെ താൽക്കാലിക ജീവനക്കാരനായിരുന്ന ശിവകുമാറിന്റെ അറസ്റ്റ് ഞെട്ടിച്ചെന്ന് തരൂർ എക്സിൽ കുറിച്ചു.72കാരനും വൃക്കരോഗിയുമായ ശിവകുമാറിനുമേൽ ആരോപിക്കപ്പെടുന്ന ഒരു തെറ്റും അംഗീകരിക്കുന്നില്ല. ആവശ്യമായ എന്തു നടപടിയും സ്വീകരിക്കാനുള്ള അധികാരികളുടെ നീക്കങ്ങളെ പൂർണമായും പിന്തുണയ്ക്കുന്നു. നിയമം അതിൻ്റെ വഴിക്ക് പോകട്ടെയെന്നും തരൂർ പറഞ്ഞു. 

കാൾസനെ വിറപ്പിച്ച് പ്രഗ്നാനന്ദ; നോർവേ ചെസ് ടൂര്‍ണമെന്‍റിൽ അട്ടിമറി ജയം…

നോർവേ ചെസ് ടൂര്‍ണമെന്‍റിൽ ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസനെ ഞെട്ടിച്ച് ഇന്ത്യയുടെ ആർ.പ്രഗ്നാനന്ദ. മൂന്നാം റൗണ്ടിലായിരുന്നു 18കാരനായ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്ററുടെ അട്ടിമറിജയം. വിജയത്തോടെ 5.5 പോയിന്റുമായി ടൂര്‍ണമെന്റില്‍ പ്രഗ്നാനന്ദ ഒന്നാം സ്ഥാനത്തെത്തി. റാപ്പിഡ് ഫോര്‍മാറ്റുകളില്‍ കാള്‍സണെ പരാജയപ്പെടുത്തിയിട്ടുണ്ടെങ്കിലും ക്ലാസിക്കല്‍ ചെസ്സില്‍ ആദ്യമായാണ് പ്രഗ്നാനന്ദയുടെ വിജയം.മൂന്നാം റൗണ്ടിൽ വെള്ള കരുക്കളുമായാണ് പ്രഗ്നാനന്ദ കളിച്ചത്. ഒന്നാം സ്ഥാനത്തിനായി മത്സരിച്ച കാൾസൺ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ലോക ഒന്നാം നമ്പർ താരമായ കാൾസൺ വിശ്വസിക്കാനാവാത്ത തോൽവിയാണ് ജന്മനാട്ടിൽ ഏറ്റുവാങ്ങിയത്.

10 വയസ്സുകാരിയെ പീഡിപ്പിച്ച കരാത്തെ അധ്യാപകന് 110 വര്‍ഷം തടവ് …

10 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ കരാത്തെ അധ്യാപകന് 110 വര്‍ഷം തടവ്. കോട്ടയം മുണ്ടക്കയം മുറികല്ലുംപുറം ഭാഗത്ത് വിടശ്ശേരില്‍ വീട്ടില്‍ പി പി മോഹനനെ(51)യാണ് ഈരാറ്റുപേട്ട അതിവേഗ പോക്‌സോ സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്. തടവിനു പുറമെ 2.75 ലക്ഷം രൂപ പിഴയടയ്ക്കണമെന്നും ജഡ്ജി റോഷന്‍ തോമസ് വിധിച്ചു. പിഴ തുകയില്‍ 2.50 ലക്ഷം രൂപ അതിജീവിതയ്ക്ക് നല്‍കണമെന്നും ഉത്തരവിട്ടുണ്ട്. പോക്‌സോ നിയമത്തിലെയും ഐപിസിയിലെയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ വിധിച്ചത്. 2023 സപ്തംബര്‍ 17നാണ് കേസിനാസ്പദമായ സംഭവം. …

10 വയസ്സുകാരിയെ പീഡിപ്പിച്ച കരാത്തെ അധ്യാപകന് 110 വര്‍ഷം തടവ് … Read More »