EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



en24tv

മുക്കുഴി, സത്രം കാനന പാതയിലൂടെയുള്ള യാത്രയ്ക്ക് നിരോധനം…

ശബരിമല: അതിശക്തമായ മഴ തുടരുന്നതിനാൽ കുമളിയിൽ നിന്നു മുക്കുഴി, സത്രം വഴി ശബരിമലയിലേക്ക് കാനന പാതയിലൂടെയുള്ള തീർഥാടകരുടെ യാത്ര നിരോധിച്ച് ഇടുക്കി ജില്ലാ കളക്ടർ വി. വിഗ്നേശ്വരി ഉത്തരവിട്ടു. കാലാവസ്ഥ അനുകൂലമാകുന്നത് വരെയാണ് നിരോധനം. തീർഥാടകരുടെ സുരക്ഷ മുൻനിർത്തിയാണ് താൽക്കാലിക നിരോധനം. തുടർ നടപടി സ്വീകരിക്കാൻ പൊലീസിനും വനം വകുപ്പിനും നിർദ്ദേശം നൽകി. അതിശക്തമായ മഴ:ശബരിമല തീർഥാടകർക്ക് നദികളിലിറങ്ങുന്നതിനും കുളിക്കടവുകൾ ഉപയോഗിക്കുന്നതിനും നിരോധനം… പത്തനംതിട്ട ജില്ലയിൽ അതിശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ സുരക്ഷയെ മുൻനിർത്തി ശബരിമല തീർഥാടകർ …

മുക്കുഴി, സത്രം കാനന പാതയിലൂടെയുള്ള യാത്രയ്ക്ക് നിരോധനം… Read More »

പി ടി പി നഗർ വാർഡ് നിലനിർത്തുക എന്ന ആവശ്യവുമായി അഡ്വക്കറ്റ് VJ ഗിരികുമാർ ഉപവസിച്ചു.

നാടിനെ നശിപ്പിക്കുന്ന രാഷ്ട്രീയം തിരിച്ചറിയുക തിരുവനന്തപുരം കോർപ്പറേഷനിലെ വാർഡ് വിഭജനം നാടാകെ വികസനം അട്ടിമറി ക്കുന്നതും രാഷ്ട്രീയ നേട്ടങ്ങൾ മാത്രം മുന്നിൽ കണ്ടുമാണ് നടപ്പിലാക്കുവാൻ ശ്രമിക്കുന്നത്. നിലവിൽ 100 വാർഡുകൾ ഉണ്ടായിരുന്ന തിരുവനന്തപുരം കോർപ്പറേഷൻ ഒരു വാർഡു കൂട്ടി 101 വാർഡ് ആക്കുമ്പോൾ കേവലം ഒരു വാർഡ് കൂട്ടുന്നതിനായി 100 വാർഡുകളും പൊളിച്ചെഴുതുകയാണ്. ഇത്തരത്തിൽ 100 വാർഡുകൾ 101 വാർഡ് ആയപ്പോൾ എന്ത് സാമൂഹിക സാമ്പത്തിക ഉന്നമനമാണ് ഉണ്ടാകാൻ പോകുന്നത്? പിന്നോക്കക്ഷേമത്തിനായി നിശ്ചയിച്ചിരുന്ന എസ്.സി. സംവരണ വാർഡുകൾ …

പി ടി പി നഗർ വാർഡ് നിലനിർത്തുക എന്ന ആവശ്യവുമായി അഡ്വക്കറ്റ് VJ ഗിരികുമാർ ഉപവസിച്ചു. Read More »

ഓറഞ്ച് ദ വേൾഡ് ക്യാമ്പയിൻ – വാക്കത്തോൺ ജില്ലാ കളക്ടർ ഫ്ലാഗ് ഓഫ് ചെയ്തു.

ജില്ലാ വനിതാ ശിശു വികസന ഓഫീസ്, തിരുവനന്തപുരം ഡിസ്ട്രിക്ട് സങ്കൽപ് ഹബ് ഫോർ എമ്പവർമെന്റ് ഓഫ് വുമണിന്റെ നേതൃത്വത്തിൽ ഓറഞ്ച് ദ വേൾഡ് ക്യാമ്പയി‍ന്റെ ഭാഗമായി പാളയം രക്തസാക്ഷി മണ്ഡപം മുതൽ കനകക്കുന്ന് വരെ വാക്കത്തോൺ സംഘടിപ്പിച്ചു. ഈ വാക്കത്തോണോടെ ജില്ലയിലെ ക്യാമ്പയിനു തുടക്കമായി. സ്കൂൾ കൗൺസിലേഴ്‌സ്, മഹിളാ മന്ദിരത്തിലെ കുട്ടികൾ എന്നിവരുടെ ഫ്ലാഷ് മൊബോടെ തുടങ്ങിയ വാക്കത്തോൺ ജില്ലാ കളക്ടർ അനു കുമാരി ഫ്ലാഗ് ഓഫ് ചെയ്തു.സബ് കളക്ടർ ആൽഫ്രഡ് ഒ വി സ്ത്രീധന നിരോധന …

ഓറഞ്ച് ദ വേൾഡ് ക്യാമ്പയിൻ – വാക്കത്തോൺ ജില്ലാ കളക്ടർ ഫ്ലാഗ് ഓഫ് ചെയ്തു. Read More »

വലിയ പദ്ധതികൾ തുടങ്ങാൻ നേരിടേണ്ടി വരുന്നത് നിരവധി കടമ്പകൾ : മന്ത്രി ജി. ആർ അനിൽ…

**പോത്തൻകോട് -മംഗലപുരം റോഡിന്റെ സംഘാടക സമിതി രൂപീകരിച്ചു **റോഡ് നിർമ്മാണോദ്ഘാടനം ഡിസംബർ 5ന് വലിയ പദ്ധതികൾ തുടങ്ങാൻ നിരവധി കടമ്പകൾ നേരിടേണ്ടി വരുന്നുവെന്നും വികസനത്തിന്‌ തടസ്സം നിൽക്കുന്ന കുപ്രചരണങ്ങളും അനാവശ്യ സമരങ്ങളും ഇല്ലാതാക്കണമെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ. പോത്തൻകോട് -മംഗലപുരം റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് പോത്തൻകോട് പഞ്ചായത്ത് ഓഫീസിൽ നടന്ന സംഘടക സമിതി രൂപീകരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. റോഡിന്റെ നിർമ്മാണം 5 മാസം കൊണ്ട് പൂർത്തായാക്കാനാണ് ഉദ്ദേശിക്കുന്നത്. മുഴുവൻ പ്രവൃത്തികളും …

വലിയ പദ്ധതികൾ തുടങ്ങാൻ നേരിടേണ്ടി വരുന്നത് നിരവധി കടമ്പകൾ : മന്ത്രി ജി. ആർ അനിൽ… Read More »

തൃശ്ശൂർ നാട്ടികയിൽ ഉറങ്ങി കിടന്നവർക്കു മേൽ ലോറി പാഞ്ഞു കയറി…..

ചിതറി കിടക്കുന്ന പാത്രങ്ങളും മറ്റും അരവയർ നിറയ്‌ക്കാൻ   നാടാകെ ഓടുകയാണ്‌.  പാലക്കാട്‌ മുതലമടയിൽ പുറമ്പോക്ക്‌ ഭൂമിയിലാണ്‌ താമസിച്ചിരുന്നത്‌. പാലക്കാട്ട്‌  പണിയില്ല. അതിനാലാണ്‌  നാടാകെ ഓടുന്നത്‌. അതിനിടെ കൂട്ടത്തിൽ അഞ്ചെണ്ണം പോയി.  ഇതാണ്‌ ജീവിതം’  തൃപ്രയാറിൽ അപകടത്തിൽപ്പെട്ട നാടോടികളുടെ ബന്ധു ഈശ്വരി നെഞ്ചുപൊട്ടി കരഞ്ഞ്‌  പറഞ്ഞു.എറണാകുളത്തുനിന്ന്‌ തൃപ്രയാറിൽ  എത്തിയിട്ട്‌  രണ്ടുമാസമേ ആയിട്ടുള്ളൂ.  പെണ്ണുങ്ങൾ കൂടുതലായും ആക്രിക്കച്ചവടം നടത്തും.  ആണുങ്ങൾ  സെപ്‌റ്റിക്‌ ടാങ്ക്‌ ക്ലീനിങ്ങിനുൾപ്പെടെ എല്ലാ കൂലിപ്പണിക്കും പോവും.  ഇപ്പോൾ കുറച്ചുദിവസമായി പണിക്കിറങ്ങാൻ പറ്റുന്നില്ല. കുറുവാസംഘം  ഇറങ്ങിയതിനാൽ,  തങ്ങളേയും  ആ …

തൃശ്ശൂർ നാട്ടികയിൽ ഉറങ്ങി കിടന്നവർക്കു മേൽ ലോറി പാഞ്ഞു കയറി….. Read More »

ശബരിമലയിൽ അന്നദാന മണ്ഡപത്തിൽ തിരക്കേറുന്നു…

ശബരിമലയിൽ എത്തുന്ന എല്ലാ അയ്യപ്പഭക്തർക്കും ഭക്ഷണം നൽകുന്നതിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി മുന്നോട്ടു പോവുകയാണ് ദേവസ്വം ബോർഡ്. സന്നിധാനത്തെ അന്നദാന മണ്ഡപത്തിന്റെ പ്രവർത്തനങ്ങൾ രാവിലെ ആറുമണി മുതൽ ആരംഭിക്കുന്നു. 11 വരെ പ്രഭാത ഭക്ഷണം ലഭിക്കും.ഉച്ചയ്ക്ക് 12 മുതൽ 3:30 വരെയാണ് ഉച്ചഭക്ഷണം. പുലാവും കറികളുമാണ് ഉച്ചഭക്ഷണം.രാത്രി 6:30 മുതൽ ഭക്തരുടെ തിരക്ക് അവസാനിക്കുന്നത് വരെ അത്താഴവും നൽകുന്നുണ്ട്. ഒരേ സമയം 1000 പേർക്ക് ഭക്ഷണം കഴിക്കാവുന്ന തരത്തിലാണ് ഊട്ടുപുര ഒരുക്കിയിട്ടുള്ളത്. ഭക്തജനതിരക്ക് കൂടുന്നതനുസരിച്ച് 2500 പേരെ ഉൾക്കൊള്ളാവുന്ന …

ശബരിമലയിൽ അന്നദാന മണ്ഡപത്തിൽ തിരക്കേറുന്നു… Read More »

പ്രായത്തെ തോൽപ്പിക്കുന്ന നൃത്ത സമർപ്പണവുമായി മാളികപ്പുറം…

സന്നിധാനത്ത് അയ്യപ്പന് മുൻപിൽ ചുവടു വയ്ക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് അറുപത്തിയാറിന്റെ നിറവിൽ നിൽക്കുന്ന ലത കിഴക്കേമന . അഞ്ചുവയസ്സ് മുതൽ നൃത്തം അഭ്യസിച്ചു വരുന്നു. അയ്യപ്പന് മുൻപിൽ ശ്രീധർമ്മ ഓഡിറ്റോറിയറ്റിൽ സ്വയം ചിട്ടപ്പെടുത്തിയ നൃത്തച്ചുവടുകൾ അവതരിപ്പിച്ചു .15 വർഷമായി മല ചവിട്ടുന്ന ഭക്തയാണ് തൃശൂർ സ്വദേശിനിയും നൃത്ത അധ്യാപികയുമായ ലത. റിട്ടയേർഡ് ഹെഡ് നേഴ്സ് ആയ ഇവർ ബന്ധുക്കളുടെ സംഘത്തോടൊപ്പം ആണ് അയ്യപ്പദർശനത്തിനു എത്താറ്. ഇത്തവണ ഒറ്റയ്ക്കാണ് മല ചവിട്ടി അയ്യന് മുൻപിൽ നൃത്തം അവതരിപ്പിച്ചത്. മുൻപ് …

പ്രായത്തെ തോൽപ്പിക്കുന്ന നൃത്ത സമർപ്പണവുമായി മാളികപ്പുറം… Read More »

തമിഴ്നാട് മന്ത്രി പി കെ ശേഖർ ബാബു അയ്യപ്പ ദർശനം നടത്തുന്നു.

സന്നിധാനത്തെ സർക്കാർ ആയുർവേദ ആശുപത്രി തീർഥാടന പാതയിൽ ലഭിക്കും ‘ശബരീ തീർത്ഥം’ തീർഥാടകർക്ക് ശുദ്ധജലം ലഭ്യമാക്കാൻ വാട്ടർ അതോറിറ്റിയും ദേവസ്വം ബോർഡും ഒരുക്കിയിരിക്കുന്നത് വിപുലമായ ക്രമീകരണങ്ങൾ. പമ്പ മുതൽ സന്നിധാനം വരെ ‘ശബരീ തീർത്ഥം’ എന്ന പേരിൽ ശുദ്ധമായ കുടിവെള്ളം എത്തിക്കുന്നുണ്ട്. ഇതിനായി 106 കുടിവെള്ള കിയോസ്കുകളാണ് സ്ഥാപിച്ചിട്ടുള്ളത്.‘റിവേഴ്സ് ഓസ്മോസിസ് ‘(RO) പ്രക്രിയ വഴി ശുദ്ധീകരിച്ച വെള്ളമാണ് നൽകുന്നത്. മണിക്കൂറിൽ 35000 ലിറ്റർ വെള്ളം ശുദ്ധീകരിക്കാൻ ശേഷിയുള്ള പ്ലാൻ്റാണ് ഇതിനായുള്ളത്. പമ്പ ത്രിവേണിയിൽ നിന്ന് പമ്പ് ചെയ്യുന്ന …

തമിഴ്നാട് മന്ത്രി പി കെ ശേഖർ ബാബു അയ്യപ്പ ദർശനം നടത്തുന്നു. Read More »

മുനമ്പം ഭൂസമരം വര്‍ഗ്ഗീയവത്ക്കരിക്കുത് …

തമ്പാന്‍ തോമസ് മുന്‍ എം.പി മുനമ്പം ഭൂസമരം മത്‌സ്യതൊഴിലാളികള്‍ അവരുടെ കിടപ്പാടങ്ങള്‍ ഉറപ്പ് വരുത്തുതിന് വേണ്ടി നടത്തു ഭൂസമരമാണ്. കടലിന്റെ മക്കള്‍ക്ക് കടലില്‍ പോകുവാനും ജീവനോപാധികള്‍ നേടിയെടുക്കാനും വേണ്ടിയുള്ള ജീവന്‍ മരണ സമരം. 1960 കളില്‍ അന്ന് പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നട മുനമ്പം സമരത്തില്‍ വിദ്യാര്‍ത്ഥി നേതാവ് എന്ന നിലയില്‍ ഞാനും പങ്കെടുത്തിട്ടുണ്ട്. ശ്രി. പട്ടം താണുപിള്ള മുഖ്യമന്ത്രി ആയിരിക്കുമ്പോള്‍ അദ്ദേഹം മുനമ്പം സന്ദര്‍ശിക്കുകയും സമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മത്‌സ്യതൊഴിലാളികള്‍ക്ക് അവരുടെ പാര്‍പ്പിടങ്ങളും കുടികിടപ്പ് അവകാശങ്ങളും …

മുനമ്പം ഭൂസമരം വര്‍ഗ്ഗീയവത്ക്കരിക്കുത് … Read More »

സന്നിധാനത്തുൾപ്പടെ തീർഥാടകരുടെ സുരക്ഷയ്ക്കായിപൊലീസിന്റെ പ്രത്യേക സംഘം-സന്നിധാനം സ്‌പെഷ്യൽ ഓഫീസർ

ശബരിമല: തീർഥാടന വഴികളിൽ പോക്കറ്റടിപോലുള്ള കുറ്റകൃത്യങ്ങൾ തടയാൻ പ്രത്യേക അനുഭവ പരിചയമുള്ള പോലീസ് സ്‌ക്വാഡിനെ നിയോഗിച്ചതായി ശബരിമല സന്നിധാനം പോലീസ് സ്‌പെഷ്യൽ ഓഫീസർ കെ.ഇ.ബൈജൂ അറിയിച്ചു. അയൽ സംസ്ഥാനങ്ങളിൽ നിന്നും പ്രവർത്തിച്ച് അനുഭവ പരിചയമുള്ള പോലീസ് ഉദ്യോഗസ്ഥരടങ്ങിയ ടീമിനെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന,കർണാടക സംസ്ഥാനങ്ങളിൽ പോക്കറ്റടിപോലുള്ള കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്നതിൽ പ്രത്യേക പരിശീലനം നേടിയവരാണിവർ. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമുള്ള ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. കുറ്റവാളികളെ എളുപ്പം തിരിച്ചറിയാനും നടപടികളെടുക്കാനും ഇതുവഴി കഴിയുമെന്ന് …

സന്നിധാനത്തുൾപ്പടെ തീർഥാടകരുടെ സുരക്ഷയ്ക്കായിപൊലീസിന്റെ പ്രത്യേക സംഘം-സന്നിധാനം സ്‌പെഷ്യൽ ഓഫീസർ Read More »