en24tv

ഒഡിഷ ട്രെയിൻ ദുരന്തം: സിബിഐ കേസെടുത്തു…

ഒഡിഷ ട്രെയിൻ ദുരന്തത്തിൽ സിബിഐ കേസെടുത്തു. അപകടത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് മുമ്പ് രേഖകളും മൊഴികളും ശേഖരിക്കാനുള്ള നീക്കത്തിലാണ് അന്വേഷണ ഏജൻസി.സെക്ഷൻ 337 (മനുഷ്യജീവനെ അപകടപ്പെടുത്തുന്ന വിധത്തിൽ അശ്രദ്ധമായി ഏതെങ്കിലും പ്രവൃത്തി ചെയ്‌ത്‌ ആരെയെങ്കിലും വേദനിപ്പിച്ചാൽ), 338 (മറ്റുള്ളവരുടെ ജീവനോ വ്യക്തിസുരക്ഷയോ അപകടപ്പെടുത്തുന്ന ഒരു പ്രവൃത്തിയിലൂടെ ഗുരുതരമായ അപകടമുണ്ടാക്കുന്നത്), 304 എ (അശ്രദ്ധമൂലമുള്ള മരണത്തിന് കാരണമാകുന്നു), കൂടാതെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 34 (പൊതു ഉദ്ദേശ്യത്തിന്റെ പുറത്ത് ഒരുകൂട്ടം ആളുകൾ ചെയ്‌ത പ്രവൃത്തികൾ) എന്നീ വകുപ്പുകൾ ചുമത്തിയാണ് സിബിഐ …

ഒഡിഷ ട്രെയിൻ ദുരന്തം: സിബിഐ കേസെടുത്തു… Read More »

ഈ ലോകം തോറ്റവരുടേത് കൂടിയാണ്- ഡോ. കെ. വാസുകി ഐ.എ.എസ്.

തലക്കൊപ്പമെത്തിയ പ്രളയജലത്തില്‍ മലയാളി മുങ്ങിത്താഴുമ്പോള്‍ പ്രത്യാശയുടെ മുഖവും ഊര്‍ജ്ജവും പകര്‍ന്ന് കേരളീയമനസ്സില്‍ കൂടുകെട്ടിയ തങ്കതമിഴ് ഐ.എ.എസ് ഓഫീസര്‍. സിവില്‍ സര്‍വ്വീസ് സെലക്ഷന്‍ ചട്ടങ്ങളുടെ ജാതകം തിരുത്തിയെഴുതിച്ച 2008 മധ്യപ്രദേശ് കേഡര്‍ സിവില്‍ സര്‍വ്വന്റ്. കേരളത്തില്‍ പാലക്കാട് സബ് കലക്ടറായി തുടക്കം. അനര്‍ട്ട് ഡയറക്ടര്‍, നഗരകാര്യ ഡയറക്ടര്‍, കൃഷിവകുപ്പ് ഡയറക്ടര്‍, ശുചിത്വമിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, തിരുവനന്തപുരം ജില്ലാ കലക്ടര്‍ തുടങ്ങിയ പദവികള്‍. നിലവില്‍ ലേബർ കമ്മീഷണര്‍.

കൊങ്കണ്‍ ട്രെയിനുകളുടെ മണ്‍സൂണ്‍ സമയക്രമത്തില്‍ മാറ്റം…

കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം. മണ്‍സൂണ്‍ കാല സമയക്രമത്തിലാണ് മാറ്റം.ജൂണ്‍ 10 മുതല്‍ ഒക്ടോബര്‍ 31 വരെ പുതിയ സമയക്രമത്തിലാകും സര്‍വിസ്. ശനിയാഴ്ചകളില്‍ ഉച്ചക്ക് 1.25 നുള്ള എറണാകുളം- നിസാമുദ്ദീൻ മംഗള ലക്ഷദ്വീപ് എക്സ്പ്രസ് (12617) രാവിലെ 10.10ന് സര്‍വിസ് ആരംഭിക്കും.

മണിപ്പുരിൽ കലാപം പടരുന്നു, ജവാന് വീരമൃത്യു, 3 കലാപകാരികളും മരിച്ചു…

കാലപം പടരുന്ന മണിപ്പൂരിൽ ചെറിയ ഇടവേളയ്ക്കു ശേഷം കലാപം കത്തിപ്പടരുന്നു. ഇന്നലെ മാത്രം മൂന്നു സിവിലിയന്മാർ കൊല്ലപ്പെട്ടു. ഇന്നലെ രാത്രിയും ഇന്നുമായി നടത്തിയ അക്രമങ്ങൾ ചെറുക്കുന്നതിനിടെ ഒരു ബിഎസ്എഫ് ജവാൻ വീരമൃത്യു വരിച്ചെന്ന് സേന വ്യക്തമാക്കി. പേരുവിവരങ്ങൾ വ്യക്തമല്ല. അസം റൈഫിൾസിലെ രണ്ടു പേർക്കും ​ഗുരുതരമായി പരുക്കേറ്റു. തൗബൂർ മേഖലയിലാണ് കലാപം രൂക്ഷം ഇവിടെ മൂന്നു പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്.കലാപം അമർച്ച ചെയ്യാൻ സ്ഥലത്തെത്തിയ കേന്ദ്ര മന്ത്രി അമിത് ഷാ മടങ്ങിയ ശേഷവും കലാപം കത്തിപ്പടരുന്നത് …

മണിപ്പുരിൽ കലാപം പടരുന്നു, ജവാന് വീരമൃത്യു, 3 കലാപകാരികളും മരിച്ചു… Read More »

ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നത് വരെ കേരളതീരത്ത് മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥ മുന്നറിയിപ്പ്…

അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടിരിക്കുന്നു. അടുത്ത 24 മണിക്കൂറിൽ ന്യൂനമർദം ഒരു ചുഴലിക്കാറ്റായി മാറാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അറബിക്കടൽ പ്രക്ഷുബ്ധമായിരിക്കാൻ സാധ്യതയുള്ളതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നത് വരെ കേരള തീരത്തു നിന്ന് മത്സ്യത്തൊഴിലാളികൾ യാതൊരു കാരണവശാലും മത്സ്യബന്ധനത്തിനു പോകാൻ പാടുള്ളതല്ല. മാത്രമല്ല ഞായറാഴ്ച മുതൽ കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച നിർദേശം മറികടന്ന് ആരെങ്കിലും മത്സ്യബന്ധനത്തിന്‌ പോയിട്ടുണ്ടെങ്കിൽ അവർ എത്രയും വേഗം അടുത്തുള്ള സുരക്ഷിത തീരത്തേക്ക് എത്തിച്ചേരണമെന്നും അറിയിച്ചു.

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; മൂന്നു പേര്‍ കൊല്ലപ്പെട്ടു; നാലുപേര്‍ക്ക് പരിക്ക്…

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഇന്നലെയുണ്ടായ ഏറ്റുമുട്ടലില്‍ 3 പേര്‍ കൊല്ലപ്പെട്ടു. നാലുപേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ പലമേഖലകളിലും ഇന്റര്‍നെറ്റ് വിലക്ക് തുടരുകയാണ്.ദേശീയപാത അടക്കം തടസ്സപ്പെടുത്തിയായിരുന്നു അക്രമം. മണിപ്പൂരിലെ നാഗാ വിഭാഗം എംഎല്‍എമാരുമായി അമിത് ഷാ ഇന്ന് ചര്‍ച്ച നടത്താനിരിക്കെയാണ് പുതിയ സംഘര്‍ഷം. കേന്ദ്രത്തിന്റെ ഇടപെടല്‍ സംഘര്‍ഷത്തില്‍ യാതൊരു വിധ മാറ്റവും ഉണ്ടാക്കിയിട്ടില്ലെന്ന് ഇപ്പോഴത്തെ സാഹചര്യം കൊണ്ട് തന്നെ മനസ്സിലാക്കാവുന്നതാണ്.

മതിയായ ട്രാഫിക് സിഗ്നലുകൾ സ്ഥാപിക്കാതെയാണ് എ ഐ ക്യാമറ വഴി ആദ്യദിവസം ജനങ്ങളിൽ നിന്ന് 4 കോടി പിഴിഞ്ഞെടുത്തതെന്ന് കെ.സുധാകരൻ…

മതിയായ ട്രാഫിക് സിഗ്നലുകൾ സ്ഥാപിക്കാതെയാണ് എ ഐ ക്യാമറ വഴി ആദ്യദിവസം ജനങ്ങളിൽ നിന്ന് 4 കോടി പിഴിഞ്ഞെടുത്തതെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു.ഇവ സ്ഥാപിക്കുകയും ജനങ്ങളെ ബോധവത്കരിക്കുകയും ചെയ്തിരുന്നെങ്കില്‍ ഇത്രയധികം ട്രാഫിക് ലംഘനങ്ങള്‍ ഉണ്ടാകുമായിരുന്നില്ല. എല്ലാ നാടുകളിലും ട്രാഫിക് പരിഷ്‌കാരം നടപ്പാക്കുന്നത് ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനാണെങ്കില്‍ പിണറായി വിജയന്‍ അതു നടപ്പാക്കുന്നത് ജനങ്ങളെ പിഴിഞ്ഞ് ഖജനാവ് നിറയ്ക്കാനാണെന്നും അദ്ദേഹം പറഞ്ഞു.മദ്യം കഴിഞ്ഞാല്‍ ഏറ്റവും കൂടിയ വരുമാനവും ലോട്ടറി വരുമാനത്തേക്കാള്‍ കൂടുതലുമാണ് ക്യാമറകൾ വഴി സർക്കാർ ലക്ഷ്യമിടുന്നത്.കേരളത്തില്‍ …

മതിയായ ട്രാഫിക് സിഗ്നലുകൾ സ്ഥാപിക്കാതെയാണ് എ ഐ ക്യാമറ വഴി ആദ്യദിവസം ജനങ്ങളിൽ നിന്ന് 4 കോടി പിഴിഞ്ഞെടുത്തതെന്ന് കെ.സുധാകരൻ… Read More »

കൊല്ലം സുധിക്ക് കണ്ണീരോടെ വിട നൽകി നാട്; സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി…

കൊല്ലം സുധിക്ക് കണ്ണീരോടെ വിട നൽകി നാട്. കോട്ടയം തോട്ടക്കാട് റീഫോര്‍മിഡ് ആഗ്ലിക്കന്‍ ചര്‍ച്ച് ഓഫ് ഇന്ത്യ ചര്‍ച്ച് സെമിത്തേരിയില്‍ ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് സംസ്‌കാര ചടങ്ങുകള്‍ പൂർത്തിയായി. വൻ ജനാവലിയാണ് സുധിയെ അവസാനമായി കാണാൻ ഒത്തുകൂടിയത്. തിരക്ക് കാരണം അവസാനമായി ഒരു നോക്ക് കാണാന്‍ കഴിയാതെ നിരവധിപ്പേരാണ് മടങ്ങിപ്പോയത്.രാവിലെ ഏഴര മുതല്‍ കോട്ടയം വാകത്താനം പൊങ്ങന്താനത്തുള്ള സുധിയുടെ വീട്ടിലും പിന്നീട് പൊങ്ങന്താനം യു പി സ്‌കൂള്‍, വാകത്താനം പഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍ എന്നിവിടങ്ങളിലും മൃതദേഹം പൊതു …

കൊല്ലം സുധിക്ക് കണ്ണീരോടെ വിട നൽകി നാട്; സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി… Read More »

നഗ്നതാ പ്രദർശനം നടത്തിയ സവാദിനു സ്വീകരണം നൽകുമെന്ന് ഓൾ കേരള മെൻസ് അസോസിയേഷൻ…

കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം നടത്തിയ സവാദിനു സ്വീകരണം നൽകുമെന്ന് ഓൾ കേരള മെൻസ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് വട്ടിയൂർക്കാവ് അജിത് കുമാർ ഒരു വാർത്താ ചാനലിനോട് പ്രതികരിച്ചു.നടിയ്ക്ക് ഇൻസ്റ്റഗ്രാം ഫോളോവേഴ്സിനെ കൂട്ടാനുള്ള കള്ളപ്പരാതിയാണ് ഇതെന്നും നടിക്കെതിരെ ഡിജിപിയ്ക്ക് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജാമ്യം ലഭിച്ച് പുറത്തുവരുമ്പോൾ സവാദിനെ ഹാരമിട്ട് സ്വീകരിക്കാനാണ് പരിപാടി.പെൺകുട്ടി ഇൻസ്റ്റഗ്രാം ഐഡി പറഞ്ഞിട്ടാണ് വരുന്നത്. അപ്പഴേ നമുക്ക് മനസിലായി, ഇത് ഫോളോവേഴ്സിനെ കൂട്ടാനുള്ള പരിപാടിയാണെന്ന്. ഇങ്ങനെ ഒരു സംഭവം നടന്നാൽ കൂളായി …

നഗ്നതാ പ്രദർശനം നടത്തിയ സവാദിനു സ്വീകരണം നൽകുമെന്ന് ഓൾ കേരള മെൻസ് അസോസിയേഷൻ… Read More »