
തിരുവനന്തപുരം വനപ്രദേശത്തെ മാധ്യമ പ്രവർത്തനം സംബന്ധിച്ചു മാർഗനിർദേശങ്ങൾ തയ്യാറാക്കുന്നതിന്റെ ഭാഗമായുള്ള ശില്പശാല അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡോ. പി.പുകഴേന്തി ഉദ്ഘാടനം ചെയ്തു. ഫോറസ്റ്റ് കൺസർവേറ്റർ ഡി.കെ. വിനോദ് കുമാർ അധ്യക്ഷനായി. ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി. കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ബാലൻമാധവൻ, മാതൃഭൂമി സ്പെഷ്യൽ കറസ്പോണ്ട്ന്റ് എസ്.എൻ. ജയപ്രകാശ്, പത്രപ്രവർത്തകൻ സി.റഹീം,ഫോ റസ്റ്റ് കൺസർവേറ്റർ കെ.എൻ. ശ്യാംമോഹൻലാൽ തുടങ്ങിയവരും സംസാരിച്ചു.
