
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അധിക്ഷേപിച്ച മന്ത്രി ആര്‍. ബിന്ദുവിനെതിരെ നിയമസഭയില്‍ പ്രതിഷേധം. പ്രതിപക്ഷം സഭയുടെ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു.രാഹുല്‍ മാങ്കൂട്ടത്തിലിനെ ‘പോടാ ചെറുക്കാ’ എന്ന് മന്ത്രി വിളിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആരോപിച്ചു. ഇത് സഭയ്ക്ക് ചേരാത്ത പരാമര്‍ശമാണെന്നും പ്രതിപക്ഷം പറഞ്ഞു.ഉന്നത വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ സർവകലാശാല ബില്ലുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെ കൂട്ടത്തിൽ നടത്തിയ വിമർശനമാണ് മന്ത്രിയെ ചൊടിപ്പിച്ചത്. ബിജെപിയുടെ കാവിവല്‍ക്കരണത്തിനെതിരെ കൊണ്ടുവന്ന നിയമം ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ചുവപ്പ്‌വല്‍ക്കരിക്കുകയാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. പോടാ ചെറുക്കാ’ എന്നും മൈക്കില്ലാതെ മന്ത്രി പറഞ്ഞതായി വി.ഡി സതീശന്‍ ആരോപിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാമര്‍ശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഇതോടെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.