കാട്ടാക്കട നിയോജകമണ്ഡലത്തിൽ ഉൾപ്പെടുന്ന സർക്കാർ പി.വി എൽ.പി.എസ് കുഴിവിളയിൽ വർണ്ണ കൂടാരം ഐ.ബി സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചെലവഴിച്ചാണ് പ്രീ പ്രൈമറി നവീകരിച്ചത്. കുഞ്ഞുങ്ങളുടെ പഞ്ചേന്ദ്രിയ അനുഭവങ്ങൾക്കും വികാസ മേഖലകൾക്കും പ്രാധാന്യം നൽകുന്ന 13 ഇടങ്ങളാണ് വർണ്ണ കൂടാരത്തിൽ ഒരുക്കിയിരിക്കുന്നത്.സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.രാകേഷ് അധ്യക്ഷനായിരുന്നു.