സ്മാർട്ടായി നെയ്യാറ്റിൻകര വില്ലേജ് ഓഫീസ്നെയ്യാറ്റിൻകര സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം റവന്യൂ-ഭവന നിർമാണ വകുപ്പ് മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു. വില്ലേജ് ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ കെ.ആൻസലൻ എം.എൽ.എ അധ്യക്ഷനായിരുന്നു.നെയ്യാറ്റിൻകര മണ്ഡലത്തിലെ ഏഴ് വില്ലേജ് ഓഫീസുകളിൽ നാല് വില്ലേജ് ഓഫീസുകൾ ഇതിനോടകം സ്മാർട് ഓഫിസ് ആയതായും മൂന്ന് സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ നിർമാണം അടിയന്തരമായി പൂർത്തിയാക്കുമെന്നും എം.എൽ.എ പറഞ്ഞു.2021-22 പ്ലാൻ സ്‌കീം പദ്ധതി പ്രകാരം 44 ലക്ഷം രൂപ ചെലവഴിച്ചാണ് നെയ്യാറ്റിൻകര സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം പണിതത്. ജില്ലാ നിർമിതി കേന്ദ്രമാണ് നിർവഹണ ഏജൻസി.നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി ചെയർമാൻ പി.കെ രാജമോഹനൻ, വൈസ് ചെയർപേഴ്സൺ പ്രിയ സുരേഷ്, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാർ, ജില്ലാ കളക്ടർ അനുകുമാരി, ജില്ലാ നിർമിതി കേന്ദ്രം പ്രൊജക്ട് മാനേജർ ശ്രീജ, നെയ്യാറ്റിൻകര തഹസിൽദാർ നന്ദകുമാരൻ വി.എം എന്നിവരും പങ്കെടുത്തു.