സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (SDPI) “രാജ്യത്തിന്റെ വീണ്ടെടുപ്പിന് ” എന്ന പ്രമേയമുയർത്തി പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷറഫ് മൗലവി നയിക്കുന്ന ജന മുന്നേറ്റ യാത്ര ഫെബ്രുവരി 14ന് കാസർഗോഡിൽ നിന്ന് ആരംഭിച്ച് മാർച്ച് ഒന്നിന് തിരുവനന്തപുരത്ത് സമാപിക്കുന്നു. ഭരണഘടന സംരക്ഷിക്കുക, ജാതി സെൻസസ് നടപ്പിലാക്കുക, പൗരാവകാശ വിരുദ്ധ നിയമങ്ങൾ പിൻവലിക്കുക, ഫെറിസം കാത്തുസൂക്ഷിക്കുക, തൊഴിലില്ലായ്മ പരിഹരിക്കുക, കർഷക ദ്രോഹ നയങ്ങൾ തിരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഈ യാത്ര കടന്നുവരുന്നത്. തിരുവനന്തപുരം ജില്ലയിൽ മാർച്ച് ഒന്നിന് ദേശീയ വൈസ് പ്രസിഡന്റ് (മുഹമ്മദ് ഷാഫി) രാജസ്ഥാൻ ഉദ്ഘാടനം നിർവഹിക്കും. കേരളത്തിലെ 13 ജില്ലകളിലും വലിയ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയാണ് ജാഥ തിരുവനന്തപുരം ജില്ലയിൽ എത്തുന്നത്. മാർച്ച് 1 ഉച്ചയ്ക്ക് 2 30ന് വെമ്പായത്തിൽ നിന്നും ജനമുന്നേറ്റ യാത്ര തുടങ്ങി നൂറുകണക്കിന് വാഹനയോടെ വൈന്നേരം 5 30ന് സെക്രട്ടറിയേറ്റ് നടയിൽ എത്തുന്ന വാഹനജാഥ അവിടെനിന്ന് വിവിധ പരിപാടികളും സ്ത്രീകൾ കുട്ടികൾ അപാരവൃദ്ധ ജനങ്ങളും പങ്കെടുക്കുന്ന ബഹുജന റാലിയും ഗാന്ധിപാർക്കിൽ സമാപിക്കുന്നു. ഈ ജാഥയിൽ പങ്കെടുക്കുന്ന പ്രമുഖ നേതാക്കൾ സിയാദ് കണ്ടല, ഷബീർ ആസാദ്, ജലീൽ കരമന, ഷംസുദ്ദീൻ മണക്കാട്, അജയൻ വിതുര, സബീന ലുക്മാൻ എന്നിവർ വേദിയിൽ പങ്കെടുക്കുന്നു.