EN24TV

നടനും സംവിധായകനുമായ ജി.മാരിമുത്തു കുഴഞ്ഞുവീണ് മരിച്ചു…

തമിഴ് നടനും സംവിധായകനുമായ ജി.മാരിമുത്തു (58) അന്തരിച്ചു. വയസ്സായിരുന്നു. ടെലിവിഷന്‍ സീരിയലായ ‘എതിര്‍നീച്ചലി’ന്റെ ഡബ്ബിങ് ചെയ്യുന്ന സമയത്ത് കുഴഞ്ഞു വീഴുകയായിരുന്ന മാരിമുത്തുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയഘാതം ആയിരുന്നു മരണകാരണം. രജനികാന്ത് നായകനായി തിയറ്ററുകളില്‍ വന്‍ വിജയം നേടിക്കൊണ്ടിരിക്കുന്ന ജയിലറാണ് അവസാന ചിത്രം.അന്‍പതിലധികം സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അപ്രതീക്ഷിത മരണം തമിഴ് സിനിമാലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. 1990 ലാണ് മാരിമുത്തു തന്റെ ജന്മനാടായ തേനിയിലെ പശുമലത്തേരി വിട്ട് ഒരു സിനിമാ സംവിധായകനാകാനുള്ള സ്വപ്നങ്ങളുമായി ചെന്നൈയിലേക്ക് വണ്ടികയറിയത്.തുടക്കത്തിൽ ഹോട്ടലുകളിൽ ജോലിചെയ്തിരുന്നെങ്കിലും സിനിമയോടുള്ള അഭിനിവേശം ഗാനരചയിതാവ് വൈരമുത്തുവിന്‍റെ അടുത്തെത്തിച്ചു.അത് വഴിത്തിരിവായി. ഒടുവിൽ, ‘അരൺമനൈ കിളി’ (1993), ‘എല്ലാമേ എൻ രസത്തൻ’ (1995) തുടങ്ങിയ ചിത്രങ്ങളിൽ രാജ്കിരണിനൊപ്പം പ്രവർത്തിച്ചു.

Leave a Comment

Your email address will not be published. Required fields are marked *