പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ മുങ്ങി. ജാമ്യമില്ലാ വാറന്റുമായി ഇമ്രാൻ ഖാന്റെ വീട്ടിൽ എത്തിയ പോലീസ് വെറും കൈയ്യോടെ മടങ്ങി. തോഷഖാന കേസുമായി ബന്ധപ്പെട്ടാണ് ഇമ്രാൻ ഖാനെതിരെ ഇസ്ലാമാബാദ് പോലീസ് അറസ്റ്റ് വാറന്റുമായി ലാഹോറിലെ സമാൻ പാർക്കിലെ വസതിയിൽ എത്തിയത്. തോഷഖാന കേസിൽ കോടതിയിൽ ഹാജരാകാത്തതിനാൽ സെഷൻസ് കോടതി അദ്ദേഹത്തിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് പോലീസിന്റെ നടപടി. പോലീസ് സൂപ്രണ്ട് ഇമ്രാന്റാന്റെ വസതിയിൽ അറസ്റ്റ് ചെയ്യാനെത്തിയപ്പോൾ മുൻ പ്രധാനമന്ത്രി അവിടെയില്ലായിരുന്നു. പരിശോധനയ്ക്ക് പിന്നാലെ പോലീസ് ലാഹോറിലെ വസതിയിൽ നിന്ന് മടങ്ങി. എന്നാൽ ഏത് നിമിഷവും അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടേക്കാം.കാലിനു വെടിയേറ്റ മുൻ പ്രധാനമന്ത്രി ചികിത്സയിലാണ്. അതിനിടെയാണ് മുൻ പാക് ക്രിക്കറ്റ് നായകൻ കൂടിയായ ഇമ്രാനെതിരായ അറസ്റ്റ് വോറന്റ്.