
താൻ ഒരു തെറ്റും ചെയ്തിട്ടില്ല എന്നും ആരെയും പട്ടിച്ചിട്ടില്ല എന്നും വൈദ്യപരിശോധനയ്ക്ക് പോകുന്ന സമയത്ത് പ്രവീൺ റാണ മാധ്യമങ്ങളോട് പറഞ്ഞു. നിക്ഷേപകരിൽ നിന്നും ലഭിച്ച 150 കോടിയോളം രൂപയുടെ അക്കൗണ്ട് ഇപ്പോൾ കാലി ആയ അവസ്ഥയിലാണ്. ഈ പണം എന്ത് ചെയ്തു എന്നതിന് കൃത്യമായ ഉത്തരം പ്രവീൺ റാണ ഇതുവരെയും നൽകിയിട്ടില്ല. അൻപതിൽ അധികം തട്ടിപ്പ് കേസുകളാണ് പോലീസ് ഇയാൾക്കെതിരെ എടുത്തിട്ടുള്ളത്.പ്രവീൺ റാണയുടെ കയ്യിലോ അക്കൗണ്ടിലോ ഒരു രൂപയും ഇല്ലാത്തതിനാൽ കോയമ്പത്തൂരിൽ വച്ച് കൈയ്യിൽ ഉണ്ടായിരുന്ന വിവാഹ മോതിരം വിറ്റ് 75,000 രൂപ സമാഹരിച്ചിരുന്നു. പ്രവീൺ റാണ ഒളിവിൽ കഴിഞ്ഞിരുന്നതും വളരെ ദരിദ്രമായ അവസ്ഥയിൽ ഒരു കുടിലിൽ ആയിരുന്നു. പാറമട തൊഴിലാളികൾ നൽകിയ കഞ്ഞി കുടിച്ചായിരുന്നു ജീവിതം.എന്നാൽ തൻ്റെ സുഹൃത്തായ ഷൗക്കത്തിന് 16 കോടി രൂപ കടമായി നൽകിയതിൽ കുറച്ച് കാശ് തിരികെ ചോദിച്ചിരുന്നു. അത് കിട്ടാതെ വന്നപ്പോഴാണ് വിവാഹ മോതിരം വിൽക്കേണ്ടി വന്നതെന്നും പ്രവീൺ റാണ പറയുന്നു. ബിനാമി അക്കൗണ്ടുകളിൽ പ്രവീൺ റാണ പണം നിക്ഷേപിച്ചിട്ടുണ്ടോ എന്നും പോലീസ് സംശയിക്കുന്നു.