നഗരത്തിൽ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് 90 പവനിലേറെ സ്വർണാഭരണങ്ങൾ കവർന്ന മുപ്പതുകാരൻ പിടിയിൽ.ജനുവരി ഒന്നിന് തൃശൂർ റോഡ് ശാസ്ത്രിജി നഗർ പ്രശാന്തിയിൽ എൽ ഐ സി അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസറായ ദേവിയുടെ വീട്ടിൽ കവർച്ച നടത്തിയ കണ്ണൂർ ഇരിക്കൂർ ദാറുൽ ഫലാഹ് ഇസ്‌മായിലാണ് പിടിയിലായത്.ഏകദേശം 36 ലക്ഷം രൂപയുടെ നഷ്ടം ഇവിടെയുണ്ടായി.മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പത്തനംതിട്ടയിലെ കലഞ്ഞൂരിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.