കണ്ണൂർ നഗരത്തിൽ പോപ്പുലർ ഫ്രണ്ട് ബന്ധം സംശയിക്കുന്ന സ്ഥാപനങ്ങളിൽ പോലീസ് റെയ്ഡ്. കണ്ണൂർ താണയ്ക്ക് സമീപമുള്ള ഹൈപ്പർമാർക്കറ്റിലാണ് ടൗൺ എസ്.ഐയുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. സ്ഥാപനത്തിന്റെ പാർട്ണർമാരിൽ ചിലർക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന സൂചന ലഭിച്ചതിനെ തുടർന്നാണ് റെയ്ഡ് നടത്തിയത് എന്നാണ് സൂചന.കണ്ണൂരിലെ മറ്റുചില സ്ഥാപനങ്ങളിലും റെയ്ഡ് നടത്താനുള്ള തയ്യാറെടുപ്പ് പോലീസ് നടത്തുന്നുവെന്നാണ് ലഭ്യമായ വിവരം. കണ്ണൂർ എ.സി.പി. രത്നകുമാറിന്റെ നിർദ്ദേശപ്രകാരമാണ് റെയ്ഡ്. പോപ്പുലർ ഫ്രണ്ട് ഹർത്താൽ ദിനത്തിൽ കണ്ണൂരിൽ വ്യാപക അക്രമസംഭവങ്ങൾ അരങ്ങേറിയിരുന്നു. കണ്ണൂരിൽ പോപ്പുലർ ഫ്രണ്ടിന്റെ സംഘടനാശേഷി വളരെ വിപുലമാണെന്ന സൂചന നൽകുന്നതായിരുന്നു അത്. ഇതേത്തുടർന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെയും അവരുടെ സ്ഥാപനങ്ങളെയും കണ്ടെത്തി പരിശോധന.