EN24TV

മനോരമ വധം: പ്രതിയെ ഇന്ന് സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുക്കും…

മനോരമ വധക്കേസിലെ പ്രതി ആദം അലിയെ ഇന്ന് സംഭവ സ്ഥലത്തുകൊണ്ടുപോയി പോലിസ് തെളിവെടുത്തേക്കും. ആദം അലിയെ പത്തു ദിവസത്തെ പോലിസ് കസ്റ്റഡയില്‍ കോടതി വിട്ടിരുന്നു. ആദം അലി മാത്രമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ഇതേവരെയുള്ള പോലിസ് നിഗമനം. ഒപ്പമുണ്ടായിരുന്നവര്‍ക്ക് പങ്കുണ്ടോയെന്നതിനെ കുറിച്ചും വിശദമായ ചോദ്യം ചെയ്യല്‍ നടക്കും. മെഡിക്കല്‍ കോളജ് എസ്എച്ച്ഒ ഹരിലാലിന്റെ നേതൃത്വത്തിലായിരിക്കും ഇന്ന് തെളിവെടുപ്പ് നടത്തുക. കേശവദാസപുരം മനോരമ വധക്കേസിലെ പ്രതിയെ പിടികൂടിയെങ്കിലും പോലിസിന് മുന്നിലുള്ളത് രണ്ട് പ്രധാന പ്രശ്‌നങ്ങളാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് മനോരമയുടെ കഴുത്തറുക്കാന്‍ ഉപയോഗിച്ച കത്തി കണ്ടെത്തുക എന്നതാണ്. കവര്‍ച്ച ചെയ്ത ആഭരണങ്ങള്‍ കൂടി കണ്ടെത്തിയാല്‍ കേസിലെ എല്ലാ പഴുതുകള്‍ അടയ്ക്കാന്‍ സാധിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

Leave a Comment

Your email address will not be published. Required fields are marked *