ശിവസേന നേതാവ് സഞ്ജയ് റാവത്തിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്‌റേറ്റ് അറസ്റ്റ് ചെയ്തതിനെതിരേ പ്രതിഷേധവുമായി ശിവസേന. ഇന്ന് വലിയ പ്രതിഷേധങ്ങളുണ്ടാകുമെന്നാണ് റിപോര്‍ട്ട്. സഞ്ജയ് റാവത്തിന്റെ വസതിയില്‍ ഇന്നലെ രാവിലെ തുടങ്ങിയ പരിശോധന അവസാനിച്ച ശേഷമാണ് അദ്ദേഹത്തെ ഇ ഡി കസ്റ്റഡിയിലെടുത്തത്. പിന്നീട് അര്‍ധരാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തി. ‘സഞ്ജയ് റാവുത്തിനെ അറസ്റ്റ് ചെയ്തു. ബിജെപി അദ്ദേഹത്തെ ഭയപ്പെടുന്നു. അവര്‍ ഞങ്ങള്‍ക്ക് അറസ്റ്റുമായി ബന്ധപ്പെട്ട ഒരു രേഖയും നല്‍കിയിട്ടില്ല. അദ്ദേഹത്തെ കുടുക്കിയിരിക്കുകയാണ്. രാവിലെ 11.30ന് കോടതിയില്‍ ഹാജരാക്കും”- സഹോദരന്‍ സുനില്‍ റാവത്ത് പറഞ്ഞു.