തൃക്കാക്കരയിൽ നിന്നും നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട ഉമാ തോമസ് ജൂൺ 15- ന് രാവിലെ 11-ന് സ്പീക്കറുടെ ചേംബറിൽ സത്യപ്രതിജ്ഞ ചെയ്യും. സ്പീക്കർ എം.ബി. രാജേഷ് സത്യവാചകം ചൊല്ലിക്കൊടുക്കും. പ്രതിപക്ഷ നിരയിലെ രണ്ടാമത്തെ വനിതയാണ് ഉമ. കെ.കെ. രമയാണ് ഈ നിരയിലെ രണ്ടാമത്തെ വനിതാ അംഗം.