വെണ്ണലയില്‍ നടത്തിയ പ്രസംഗത്തില്‍ മതവിദ്വേഷ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ പി സി ജോര്‍ജ്ജിനെതിരെ പാലാരിവട്ടം പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പി സി ജോര്‍ജ്ജ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി.എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് പി സി ജോര്‍ജ്ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. സെഷന്‍സ് കോടതിയുടെ ഉത്തരവിനെതിരെ പി സി ജോര്‍ജ്ജ് ഹൈക്കോടതിയെ സമീപിക്കുമെന്നാണ് വിവരം.പി സി ജോര്‍ജിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നു പ്രോസിക്യുഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ജോര്‍ജിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും മുന്‍കൂര്‍ ജാമ്യം അനുവദിച്ചാല്‍ കേസിലെ ബാധിക്കുമെന്നും പ്രോസിക്യുഷന്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു.