യുഎഇയുടെ പുതിയ പ്രസിഡന്റായി അബൂദബി കിരീടാവകാശിയും യുഎഇ സായുധ സേന ഡപ്യൂട്ടി സുപ്രിംകമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻസായിദ് അൽനഹ്യാനെ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്‌ഖ് മുഹമ്മദ് ബിൻറാഷിദ് അൽമക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന ഫെഡറൽ സുപ്രീം കൗൺസിൽ ഇന്ന് ഏകകണ്ഠമായി തെരഞ്ഞെടുത്തു.