EN24TV

ബെംഗളൂരു ദുരന്തത്തിൽ നടുങ്ങി രാജ്യം പൊലിഞ്ഞത് 11 ജീവനുകൾ, 47 പേർക്ക് പരിക്ക്, സുരക്ഷാ വീഴ്ചയെന്ന് വിമർശനം…

ഇന്ത്യൻ പ്രീമിയർ ലീഗ് ജേതാക്കളായ റോയൽ ചലഞ്ചേഴ്‌സ് താരങ്ങളെയും വഹിച്ചുകൊണ്ടുള്ള ബസ് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ എത്തുമ്പോൾ ആരാധകർ ആവേശത്തിലായിരുന്നു. എന്നാൽ ആ ആവേശം ഒരു ദുരന്തമായി മാറാൻ അധികം സമയമെടുത്തില്ല. ഐപിഎൽ വിജയാഘോഷത്തിനിടെയുണ്ടായ ദുരന്തത്തിൽ നടുങ്ങിയിരിക്കുകയാണ് രാജ്യം.തിക്കിലും തിരക്കിലും പെട്ട് പതിനൊന്ന് പേർക്കാണ് ജീവൻ നഷ്ടമായത്. ഇവരുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. 47 പേർക്കാണ് സംഭവത്തിൽ പരിക്കേറ്റത്. ഇവർ ചികിത്സയിലാണ്.അതിനിടെ റോയൽ ചലഞ്ചേഴ്സ് മാനേജ്മെന്റിനെതിരെയും പ്രതിഷേധം ശക്തമാണ്.സർക്കാരിൻറെ അനാസ്ഥയെണിതെന്നാണ് ബിജെപിയുടെ ആരോപണം.

Leave a Comment

Your email address will not be published. Required fields are marked *