EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികം: അവലോകന യോ​ഗം ചേർന്നു…

സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാ​ഗമായി മെയ് 17 മുതൽ 23 വരെ കനകക്കുന്ന് പാലസിൽ സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയോടനുബന്ധിച്ച് സബ് കമ്മിറ്റികളുടെ അവലോകന യോ​ഗം ചേർന്നു. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച യോ​ഗത്തിൽ 13 കമ്മിറ്റികളിലെ അം​ഗങ്ങൾ പങ്കെടുത്തു.സ്റ്റാളുകളുടെ വർക്കുകൾ 80 ശതമാനം പൂർത്തിയായതായും 14ന് രാവിലെ തന്നെ സ്റ്റാളുകൾ കൈമാറാൻ സാധിക്കുന്നുമെന്നും ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥർ യോ​ഗത്തിൽ അറിയിച്ചു. എല്ലാ സജ്ജീകരണങ്ങളും പൂർത്തിയാക്കി സ്റ്റാളുകൾ വേ​ഗത്തിൽ കൈമാറണമെന്ന് മന്ത്രി വി.ശിവൻകുട്ടി ഉദ്യോ​ഗസ്ഥർക്ക് നിർദ്ദേശം നൽകി. ആകെയുള്ള സ്റ്റാളുകളിൽ 161 സർവ്വീസ് സ്റ്റാളുകളും 89 കൊമേഷ്യലുമാണ്. 7500 ചതുരശ്ര അടിയിൽ ഫുഡ് ഫെസ്റ്റിവലും മേളയുടെ ഭാ​ഗമായി സജ്ജീകരിക്കും. വൈവിധ്യപൂർണമായ ഭക്ഷണം മേളയിൽ ഒരുക്കുമെന്ന് എ.എ റഹീം എം.പി പറഞ്ഞു.മേള നടക്കുന്ന സമയങ്ങളിൽ കനകക്കുന്ന് പാലസും സിറ്റി റോഡുകളും ക്ലീൻ ചെയ്യുന്നതിനും വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കുന്നതിനും ക്രമീകരണങ്ങൾ ഒരുക്കിയതായി കോർപ്പറേഷൻ അധികൃതർ അറിയിച്ചു. 24 മണിക്കൂറും മെഡിക്കൽ ടീമും ആംബുലൻസും മേള നടക്കുന്ന സമയങ്ങളിൽ സജ്ജീകരിക്കും.

എംഎൽഎമാരായ ആന്റണി രാജു, കടകംപള്ളി സുരേന്ദ്രൻ, ഡി.കെ മുരളി, ഒ.എസ് അംബിക, ഐ.ബി സതീഷ്, ജില്ലാ കളക്ടർ അനു കുമാരി, എഡിഎം ബീന പി ആനന്ദ്, സബ് കളക്ടർ ആൽഫ്രഡ് ഒ.വി, സിറ്റി പോലീസ് കമ്മീഷണർ തോംസൺ ജോസ് തുടങ്ങിയവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *