
തിരഞ്ഞെടുപ്പുകളിൽ തിളക്കമാർന്ന ജയം നേടാൻ സാധിച്ചുവെന്നും ഭൂരിപക്ഷ കണക്കുകളിലും കോൺഗ്രസിന് തന്റെ കാലയളവിൽ മികച്ച നേട്ടങ്ങൾ ഉണ്ടായെന്നും കെ സുധാകരൻ പറഞ്ഞു.ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് വേദിയിൽ നിൽക്കുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് സുധാകരൻ പ്രസംഗം തുടങ്ങിയത്. ചേലക്കരയിൽ പരാജയപ്പെട്ടെങ്കിലും സിപിഎഐഎമ്മിന്റെ ഭൂരിപക്ഷം 13,000 ആക്കി കുറയ്ക്കാൻ തന്റെ കാലയളവിൽ സാധിച്ചു. ചരിത്രത്തിൽ ആദ്യമായിട്ടാണ് കോൺഗ്രസിന് 20 ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം ഉണ്ടാകുന്നത്. അത് തന്റെ കാലയളവിലാണ് എന്നും സുധാകരൻ പറഞ്ഞു.താൻ പാർട്ടിയെ ജനകീയമാക്കി. തന്റെ കാലത്ത് നേട്ടം മാത്രമേയുള്ളു, കോട്ടമില്ല എന്നത് തുറന്നുപറയാൻ തനിക്ക് നട്ടെല്ലുണ്ട്. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള കോളേജുകൾ കെഎസ്‌യു തിരിച്ചുപിടിച്ചു. അവർക്ക് പിന്നിൽ കെപിസിസിയും ഉണ്ടായിരുന്നു. കോൺഗ്രസ് യുണിറ്റ് കമ്മിറ്റി തനിക്ക് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. അത് തന്റെ പിൻഗാമിയിലൂടെ സാധ്യമാക്കണം.

കെപിസിസി അധ്യക്ഷമായി ചുമതലയേറ്റ സണ്ണി ജോസഫ്...

സാധാരണ കാര്‍ഷിക കുടുംബത്തില്‍ നിന്നും വന്ന തന്നെ പ്രോത്സാഹിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്ത ഹൈക്കമാന്‍ഡിനും കേരളത്തിലെ കോണ്‍ഗ്രസിനും നന്ദിയെന്നും സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞു.’കൂട്ടായമയില്‍ അധിഷ്ഠിതമായ പ്രവര്‍ത്തനമായിരിക്കും. ഐക്യത്തിന്റെ കണ്ണിയാണ് കോണ്‍ഗ്രസ്. പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണം അവസാനിപ്പിക്കണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയെ വിജയിപ്പിക്കും. അതിനായി ഒന്നിച്ചുനിന്ന് പോരാടും’, സണ്ണി ജോസഫ് പറഞ്ഞു. കണ്ണൂരില്‍ ഇപ്പോഴും അക്രമ രാഷ്ട്രീയം അരങ്ങേറുകയാണ്. കൂട്ടായ്മയില്‍ അധിഷ്ഠിതമായ പ്രവര്‍ത്തനമാണ് കേരളത്തിന് ആവശ്യമെന്ന് സണ്ണി ജോസഫ് എംഎല്‍എ. കെപിസിസി അധ്യക്ഷമായി ചുമതലയേറ്റ ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു . അഴിമതി ആരോപണങ്ങളിലും പിണറായി വിജയന് ഉത്തരമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
