EN24TV

ഓപ്പറേഷന്‍ സിന്ദൂരിലൂടെ സൈന്യം ചരിത്രം സൃഷ്ടിച്ചെന്ന് പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിങ്…

 ഓപ്പറേഷന്‍ സിന്ദൂരിലൂടെ സൈന്യം ചരിത്രം സൃഷ്ടിച്ചെന്ന് പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിങ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാര്‍ഗനിര്‍ദേശപ്രകാരമാണ് ഓപ്പറേഷന്‍ നടന്നതെന്നും രാജ്‌നാഥ് സിങ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യന്‍ സൈന്യം രാജ്യത്തിന് അഭിമാനമാണെന്ന് സേനയെ അഭിനന്ദിച്ച് പ്രതിരോധ മന്ത്രി വ്യക്തമാക്കി.’പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് മറുപടി നല്‍കി. നിരപരാധികളെ വേട്ടയാടിയവര്‍ക്കുള്ള ചുട്ട മറുപടിയാണിത്. നിഷ്‌കളങ്കരായ മനുഷ്യരെ വേട്ടയാടിയവര്‍ക്ക് മാത്രമാണ് മറുപടി നല്‍കിയത്. ജനവാസ കേന്ദ്രങ്ങള്‍ക്ക് നാശനഷ്ടമുണ്ടാക്കിയിട്ടില്ല. ഭീകര കേന്ദ്രങ്ങള്‍ മാത്രമാണ് തകര്‍ത്തത്. ഇന്ത്യന്‍ സൈന്യം കൃത്യതയോടെയും ജാഗ്രതയോടെയും മനുഷ്യത്വത്തോടും കൂടി പ്രവര്‍ത്തിച്ചു’, രാജ്‌നാഥ് സിങ് പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *