ചോറ്റാനിക്കരയില്‍ ക്രൂരമായ ബലാത്സംഗത്തിന് ഇരയായ പോക്സോ കേസ് പെണ്‍കുട്ടി മരിച്ചു ക്രൂരമായ ബലാത്സംഗത്തിന് ഇരയായ പോക്സോ കേസ് പെണ്‍കുട്ടി മരിച്ചു. ഒരാഴ്ചയായി അതീവ ഗുരുതരാവസ്ഥയില്‍ 20കാരി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ആറ് ദിവസമായി വെന്റിലേറ്ററിലായിരുന്നു. ഇന്ന് ഉച്ചയോടെയാണ് മരണം സ്ഥിരീകരിച്ചത്. പെണ്‍കുട്ടിയുടെ തലച്ചോറിന് ക്ഷതമേറ്റിരുന്നു. പ്രതിയും മുന്‍ സുഹൃത്തുമായ അനൂപിനെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പൊലീസ് അറിയിച്ചു.കഴിഞ്ഞ ഞായറാഴ്ച പകല്‍ സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ അര്‍ദ്ധനഗ്‌നയായ നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. അമ്മയുടെ പരാതിയില്‍ ബലാത്സംഗത്തിനും കൊലപാതകശ്രമത്തിനും ചോറ്റാനിക്കര പൊലീസ് കേസെടുത്തിരുന്നു. രഹസ്യഭാഗങ്ങളില്‍ രക്തംവാര്‍ന്ന നിലയിലായിരുന്നു. കഴുത്തില്‍ കയര്‍ മുറുക്കിയ പാടും ഉണ്ടായിരുന്നു.