EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



ആയുധനിർമാണശാലയിൽ വൻ സ്ഫോടനം എട്ട് പേർ കൊല്ലപ്പെട്ടു…

മഹാരാഷ്ട്രയിലെ നാഗ്‌പുരിൽ ആയുധനിർമാണശാലയിൽ വൻ സ്ഫോടനം എട്ട് പേർ കൊല്ലപ്പെട്ടു, പത്തോളം പേർക്ക് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. ബന്ദാര ജില്ലയിലാണ് സ്ഫോടനമുണ്ടായ ഫാക്‌ടറി പ്രവർത്തിക്കുന്നത്. സ്ഫോടനത്തിൽ എട്ടുപേർ മരിച്ച വിവരം കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി സ്ഥിരീകരിച്ചു. എട്ട് പേർ മരിച്ചത് പ്രാഥമിക വിവരമാണെന്നും മരണസംഖ്യ ഉയർന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു.രാവിലെ പത്തരയോടെ ഫാക്‌ടറിയിലെ എൽ.ടി.പി സെക്ഷനിലാണ് അപകടമുണ്ടായത്. സ്ഫോടനത്തിൽ ഫാക്‌ടറിയുടെ മേൽക്കൂര തകർന്ന് ജീവനക്കാർക്ക് മേലെ പതിക്കുകയായിരുന്നു. ആദ്യം മൂന്നുപേരെയാണ് ജീവനോടെ രക്ഷിക്കാൻ സാധിച്ചത്. ഒരാൾ തത്ക്ഷണം മരിച്ചു. എക്‌സ്‌കവേറ്റർ ഉപയോഗിച്ചാണ് അവശിഷ്ട‌ങ്ങൾ നീക്കം ചെയ്‌് കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുത്തതെന്ന് ഫാക്ടറിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ പ്രതികരിച്ചു.

മാനന്തവാടി നഗരസഭയിലെ 4 ഡിവിഷനുകളില്‍ നിരോധനാജ്ഞ

നരഭോജി കടുവയെ പിടികൂടുന്നതിന്റെ ഭാഗമായി മാനന്തവാടി നഗരസഭയിലെ നാല് ഡിവിഷനുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. കടുവയെ കൂട്ടിലാക്കാന്‍ വനം വകുപ്പ് പത്തിനപരിപാടികളാണ് വനം വകുപ്പ് ആസൂത്രണം ചെയ്തിട്ടുള്ളത്. പഞ്ചാരക്കൊല്ലി മേഖലയില്‍ 12 ബോര്‍ പമ്ബ് ആക്ഷന്‍ തോക്കുകള്‍ ഉപയോഗിച്ച്‌ വനം വകുപ്പ് പരിശോധന നടത്തും. തലപ്പുഴ, വരയാല്‍ മേഖലയിലെ ഉദ്യോഗസ്ഥര്‍ക്കൊപ്പം പുല്‍പ്പള്ളിയിലേയും ചെതലയത്തേയം സംഘം ചേരും. ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള വെറ്ററിനറി സംഘം പഞ്ചാരക്കൊല്ലിയിലെത്തും. പഞ്ചാരക്കൊല്ലിയിലെ ബേസ് ക്യാംപിലേക്ക് ബത്തേരിയില്‍ നിന്നുള്ള ആര്‍ആര്‍ടി സംഘമെത്തും.പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. കടുവയെ പിടികൂടുന്നതിന്റെ ഭാഗമായി കൂട് സ്ഥാപിച്ചു. 28 കാമറകളും നാല് ലൈവ് കാമറകളും പ്രദേശത്ത് സ്ഥാപിച്ചു. രാത്രിയിലും പ്രദേശത്ത് നിരീക്ഷണം തുടരുമെന്ന് ജില്ലാ കലക്ടര്‍ മേഘശ്രീ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *