EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



ഗാസയിൽ ഇസ്രയേൽ ആക്രമണം; 73 പേർ കൊല്ലപ്പെട്ടു …

വടക്കൻ ​ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 73 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ഏറെയും സ്ത്രീകളും കുട്ടികളുമാണ്. ബെയ്റ്റ് ലാഹിയ മേഖലയിലാണ് ആക്രമണം നടന്നത്. പ്രദേശത്ത് പൂർണമായും ഉപരോധം ഏർപ്പെടുത്തിയ ശേഷമായിരുന്നു ഇസ്രയേലിന്റെ കൂട്ടക്കൊലയെന്നാണ് വിവരം. നിരവധി കെട്ടിടങ്ങളും ആക്രമണത്തിൽ തകർന്നു.ഹമാസ് തലവനെ കൊലപ്പെടുത്തിയതിന് പിന്നാലെ ഗാസയിലെ ദുരിതാശ്വാസ ക്യാമ്പുകളും ആശുപത്രികളും ഇസ്രയേൽ ആക്രമിച്ചിരുന്നു. വടക്കൻ ഗാസയിൽ രണ്ടാഴ്‌ചയ്ക്കിടെ ഇസ്രയേൽ 450ൽ അധികം പേരെ വധിച്ചു. ഗാസയിലെ ആകെ മരണസംഖ്യ 42,519 ആയി. ജബലിയയിലെ ദുരിതാശ്വാസ ക്യാമ്പിലുണ്ടായ ആക്രമണത്തിൽ 10 പേർ മരിച്ചു. എൺപതിലധികം പേർക്ക്‌ പരിക്കേറ്റു. മേഖലയിലെ വീടാക്രമിച്ച്‌ അഞ്ച്‌ പേരെയും ഇസ്രയേൽ സൈന്യം കൊലപ്പെടുത്തി. മഗാസി ക്യാമ്പിലെ വീടുകൾ തകർന്ന്‌ 16 പേരും കൊല്ലപ്പെട്ടു.

കശ്മീരിലെ ഗന്ദര്‍ബാലില്‍ നടന്ന വെടിവയ്പില്‍ ഏഴു പേര്‍ മരിച്ചു...

കശ്മീരിലെ ഗന്ദര്‍ബാലില്‍ നടന്ന വെടിവയ്പില്‍ ഏഴു പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. മധ്യ കശ്മീരിലെ ഗന്ദര്‍ബാലിലെ തുരങ്ക നിര്‍മാണ തൊഴിലാളികളുടെ ക്യാംപിലാണ് വെടിവയ്പുണ്ടായത്. ഒരു ഡോക്ടറും ആറ് ഇതര സംസ്ഥാന തൊഴിലാളികളുമാണ് കൊല്ലപ്പെട്ടത്. ആയുധധാരികളായ രണ്ടു പേര്‍ ക്യാംപില്‍ കടന്ന് ആക്രമണം നടത്തുകയായിരുന്നുവെന്ന് പോലിസ് അറിയിച്ചു.പ്രതികളെ കണ്ടെത്താന്‍ പോലിസും സൈന്യവും പരിശോധന തുടങ്ങി. സംഭവത്തെ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല, ലഫ്.ഗവര്‍ണര്‍ മനോജ് സിന്‍ഹ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി തുടങ്ങിയവര്‍ അപലപിച്ചു.

Leave a Comment

Your email address will not be published. Required fields are marked *