കാൾസനെ വിറപ്പിച്ച് പ്രഗ്നാനന്ദ; നോർവേ ചെസ് ടൂര്‍ണമെന്‍റിൽ അട്ടിമറി ജയം…

നോർവേ ചെസ് ടൂര്‍ണമെന്‍റിൽ ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസനെ ഞെട്ടിച്ച് ഇന്ത്യയുടെ ആർ.പ്രഗ്നാനന്ദ. മൂന്നാം റൗണ്ടിലായിരുന്നു 18കാരനായ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്ററുടെ അട്ടിമറിജയം. വിജയത്തോടെ 5.5 പോയിന്റുമായി ടൂര്‍ണമെന്റില്‍ പ്രഗ്നാനന്ദ ഒന്നാം സ്ഥാനത്തെത്തി. റാപ്പിഡ് ഫോര്‍മാറ്റുകളില്‍ കാള്‍സണെ പരാജയപ്പെടുത്തിയിട്ടുണ്ടെങ്കിലും ക്ലാസിക്കല്‍ ചെസ്സില്‍ ആദ്യമായാണ് പ്രഗ്നാനന്ദയുടെ വിജയം.മൂന്നാം റൗണ്ടിൽ വെള്ള കരുക്കളുമായാണ് പ്രഗ്നാനന്ദ കളിച്ചത്. ഒന്നാം സ്ഥാനത്തിനായി മത്സരിച്ച കാൾസൺ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ലോക ഒന്നാം നമ്പർ താരമായ കാൾസൺ വിശ്വസിക്കാനാവാത്ത തോൽവിയാണ് ജന്മനാട്ടിൽ ഏറ്റുവാങ്ങിയത്.

Leave a Comment

Your email address will not be published. Required fields are marked *